ലോക ന്യുമോണിയ ദിനം: പനിയില്‍ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗം; അറിയാം പ്രതിരോധിക്കാം

ലോക ന്യുമോണിയ ദിനം: പനിയില്‍ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗം; അറിയാം പ്രതിരോധിക്കാം

വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍, പ്രോട്ടോസോവകള്‍ പോലുള്ള സൂക്ഷ്മാണുക്കളാണ് ന്യുമോണിയയ്ക്ക് കാരണം

ഇന്ന് ലോക ന്യുമോണിയ ദിനം. ന്യുമോണിയക്കെതിരായ ആഗോള പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധിയാണ് ന്യുമോണിയ. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിനു പ്രധാന കാരണമാകുന്ന ഒന്നാണ് ന്യുമോണിയ.

സൂക്ഷ്മാണുക്കള്‍ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ആണ് ന്യുമോണിയ വ്യാപിക്കുന്നത്

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അണുബാധയാണിത്. വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍, പ്രോട്ടോസോവകള്‍ പോലുള്ള സൂക്ഷ്മാണുക്കളാണ് ന്യുമോണിയയ്ക്ക് കാരണം. സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയവയാണ് പ്രധാന വില്ലന്മാര്‍. ഇവ ശ്വാസകശോത്തിലെ വായുഅറകളെ തകരാറിലാക്കുന്നു.

ലോക ന്യുമോണിയ ദിനം: പനിയില്‍ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗം; അറിയാം പ്രതിരോധിക്കാം
കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍.1 പന്ത്രണ്ട് രാജ്യങ്ങളില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

തുടര്‍ന്ന് ശ്വാസകോശത്തില്‍ പഴുപ്പും ദ്രാവകവും നിറയുകയും ശ്വസനത്തില്‍ ബുദ്ധിമുട്ട് നേരിടുകയും ഇതുമൂലം ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ശ്വാസകോശത്തില്‍ രോഗാണു എത്തുന്നതിനു മുന്നേയും ശേഷവുമുള്ള ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം മറികടന്നാല്‍ മാത്രമേ രോഗാണുവിന് ന്യൂമോണിയ ഉണ്ടാക്കാന്‍ കഴിയൂ. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികളിലും പ്രായാമായവരിലും ഈ അവസ്ഥ ഗുരുതരമാകാം.

ഭൂരിഭാഗം ന്യൂമോണിയകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപപ്പെട്ടു പെട്ടെന്ന് ശക്തി പ്രാപിക്കുന്നവയാണ്

സൂക്ഷ്മാണുക്കള്‍ അടങ്ങിയ വായുവിലൂടെയോ തുള്ളികളിലൂടെയോ ആണ് ന്യുമോണിയ വ്യാപിക്കുന്നത്. രോഗം ബാധിച്ച വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഇത് പടരുന്നു. ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രക്തത്തിലൂടെയും രോഗം പടരാം.

ചുമ, പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ന്യുമോണിയയുടേതായി പ്രകടമാകുന്ന ആദ്യലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ശ്വാസോഛാസത്തിന്റെ വേഗത കൂടുകയും രക്തത്തിലെ ഓക്സിജന്‍ ലെവല്‍ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉള്‍പ്പെടെ വ്യതിയാനം വരികയും ചെയ്യാം. ശ്വാസകോശത്തില്‍ നിന്നു രക്തം വഴി അണുബാധ മറ്റു ശരീര ഭഗങ്ങളില്‍ എത്തുന്നതോടെ വൃക്ക ഉള്‍പ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും സാധ്യതയുണ്ട്.

ലോക ന്യുമോണിയ ദിനം: പനിയില്‍ തുടങ്ങി മരണകാരണമായേക്കാവുന്ന രോഗം; അറിയാം പ്രതിരോധിക്കാം
'ഇക്സ്ചിക്', ചിക്കുന്‍ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സിന്‍; അംഗീകാരം നല്‍കി യുഎസ്

ഭൂരിഭാഗം ന്യൂമോണിയകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപപ്പെട്ടു പെട്ടെന്ന് ശക്തി പ്രാപിക്കുന്നവയാണ്. എന്നാല്‍ ടിബി അണുക്കള്‍ മൂലമുണ്ടാവുന്ന ന്യൂമോണിയ താരതമ്യേന പതിയെ പുരോഗമിക്കുന്നതാണ്. ആഴ്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്ന ചുമയും നേരിയ പനിയും ശരീര ഭാരം കുറയലുമാണ് ടിബി ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍.

ശ്വാസോഛാസത്തിന്റെ വേഗത കൂടുകയും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉള്‍പ്പെടെ വ്യതിയാനം വരികയും ചെയ്യാം. ശ്വാസകോശത്തില്‍ നിന്നു രക്തം വഴി അണുബാധ മറ്റു ശരീര ഭഗങ്ങളില്‍ എത്തുന്നതോടെ വൃക്ക ഉള്‍പ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകാനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in