ഒരു രക്ഷയുമില്ലാത്ത ജീവിതച്ചെലവ്; യുഎഇയിൽ 45 ശതമാനം പേരും ആശ്രയിക്കുന്നത് ഉപയോഗിച്ച വസ്ത്രങ്ങളെയും വസ്തുക്കളെയും

ഒരു രക്ഷയുമില്ലാത്ത ജീവിതച്ചെലവ്; യുഎഇയിൽ 45 ശതമാനം പേരും ആശ്രയിക്കുന്നത് ഉപയോഗിച്ച വസ്ത്രങ്ങളെയും വസ്തുക്കളെയും

ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന 45 ശതമാനം പേരും സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു

ഉപയോഗിച്ച സാധനങ്ങൾ വാങ്ങുന്നത് അത്ര കുറച്ചിലൊന്നുമല്ലെന്ന് ഒരു സമൂഹം ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത് കാണണമെങ്കിൽ യുഎഇയിലേക്ക് പോകണം. ഉയർന്നുവരുന്ന ജീവിതച്ചെലവുകൾ നിയന്ത്രിക്കാൻ വസ്ത്രങ്ങളുൾപ്പെടെ സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങുകയാണ് ജനങ്ങൾ. ഇതൊരു ട്രെൻഡായി മാറിയതോടെ ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന കടകൾ വ്യാപകമാവുകയും ചെയ്യുന്നു.

യു എ ഇയിലെ 45 ശതമാനം പേരും സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നാണ് എറ്റവുമൊടുവിൽ പുറത്തുവന്ന സർവേകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ പണപ്പെരുപ്പം മൂലമുള്ള ജീവിതച്ചെലവ് വർധിക്കുന്നതിന്റെ സൂചന കൂടിയാണിത്.

ഒരു രക്ഷയുമില്ലാത്ത ജീവിതച്ചെലവ്; യുഎഇയിൽ 45 ശതമാനം പേരും ആശ്രയിക്കുന്നത് ഉപയോഗിച്ച വസ്ത്രങ്ങളെയും വസ്തുക്കളെയും
നടക്കൂ... നടന്നുകൊണ്ടേയിരിക്കൂ! അറിയാം ആരോഗ്യഗുണങ്ങള്‍

സെക്കൻഡ് ഹാൻഡ് കടകൾ പുരാവസ്തുക്കളുടെ കേന്ദ്രങ്ങളും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്രയവുമാണെന്ന കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയെന്ന് വേണം യു എ ഇയിലെ ഈ മാറ്റങ്ങളിൽനിന്ന് മനസിലാക്കാൻ. ജീവിതച്ചെലവുകളിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആളുകൾ സെക്കൻഡ് ഹാൻഡ് കടകൾ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു.

ദുബായ് ദേരയിൽ ഇത്തരം സെക്കൻഡ്ഹാൻഡ് കടകളിൽ വലിയ ആൾത്തിരക്കാണ് ഇപ്പോഴുള്ളത്. "ഉകായ് ഉകായ്" എന്നാണ് ഇത്തരം സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾക്ക് ഫിലിപ്പീൻസിൽ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഫിലിപ്പീൻസ് വംശജര്‍ക്കിടയില്‍ ഇത്തരം കടകൾക്ക് വലിയ സ്വീകാര്യതയുണ്ട്. ഇപ്പോൾ റഷ്യ, ഈജിപ്ത്, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും അറബികളും വരെ ഇത്തരം കടകളെ സ്വീകരിച്ചുതുടങ്ങിയെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.

ബ്രാൻഡഡ് വസ്ത്രങ്ങൾ പുതിയത് വാങ്ങുന്നതിനേക്കാൾ എത്രയോ ലാഭം സെക്കൻഡ് ഹാൻഡ് വാങ്ങുന്നതാണ്. ഫാഷൻ പിന്തുടരുന്നവരുടെ പ്രധാനകേന്ദ്രമാണ് ഇത്തരം സെക്കൻഡ് ഹാൻഡ് വസ്ത്രാലയങ്ങൾ

ഫാഷന്റെ സെക്കൻഡ് ഹാൻഡ് പതിപ്പ്

സാമ്പത്തിക അച്ചടക്കത്തിനുവേണ്ടി സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങുന്നു എന്നതിനപ്പുറം ഇത്തരം കടകളുടെ പ്രചാരത്തിനു പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അത് ഫാഷനാണ്. ബ്രാൻഡഡ് വസ്ത്രങ്ങൾ പുതിയത് വാങ്ങുന്നതിനേക്കാൾ എത്രയോ ലാഭത്തിൽ ഇഷ്ട ഫാഷനിലുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങാം. അതുകൊണ്ടുതന്നെ ഫാഷൻ പിന്തുടരുന്നവരുടെ പ്രധാനകേന്ദ്രമാണ് ഇത്തരം സെക്കൻഡ് ഹാൻഡ് വസ്ത്രാലയങ്ങൾ. ഇത്രയും വിലപിടിപ്പുള്ള ബ്രാൻഡഡ് വസ്ത്രങ്ങൾ ഇത്ര വിലക്കുറവിൽ തങ്ങൾ ഇവിടെ നിന്നല്ലാതെ മറ്റെവിടെ ചെന്ന് വാങ്ങുന്നുമെന്നാണ് ഇവർ ചോദിക്കുന്നത്.

ഉപയോഗിച്ച ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുന്നത് പണമുണ്ടാക്കാനുള്ള മറ്റൊരു മാർഗമായും ആളുകൾ കാണുന്നുണ്ട്. ഇത്തരം കടകളിൽനിന്ന് അഞ്ച് ദിർഹം നൽകി വാങ്ങുന്ന വസ്ത്രങ്ങൾ 10 ദിർഹത്തിന് മറിച്ചുവിറ്റാണ് പലരും ലാഭമുണ്ടാക്കുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങളിൽ നിന്നാണ് ഈ സാധ്യത ആളുകൾ മനസിലാക്കിയത്.

അതേസമയം വസ്ത്രങ്ങൾക്ക് ചെലവഴിക്കുന്ന പണം കുറയ്ക്കാൻ സാധിച്ചാൽ ആ തുകകൂടി ഭക്ഷണമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കാമെന്ന് കരുതുന്നവരുമുണ്ട്. വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വലിയ തുക ചെലവഴിക്കുന്നത് ആർഭാടമാണെന്ന് ഇത്തരക്കാർ പറയുന്നു.

വലിയ മാളുകളിൽനിന്നും ഔട്ട്‌ലെറ്റുകളിൽനിന്നും നിസാര കാരണങ്ങൾ കൊണ്ട് എടുത്തുമാറ്റുന്ന വസ്ത്രങ്ങളും അമേരിക്കയിൽനിന്നും കാനഡയിൽ നിന്നുമുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളുമാണ് മിക്കവാറും ഇത്തരം കടകളിൽ എത്തുന്നത്. കച്ചവടം വലിയ ലാഭത്തിലാണെന്ന് കട ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു.

ഒരു രക്ഷയുമില്ലാത്ത ജീവിതച്ചെലവ്; യുഎഇയിൽ 45 ശതമാനം പേരും ആശ്രയിക്കുന്നത് ഉപയോഗിച്ച വസ്ത്രങ്ങളെയും വസ്തുക്കളെയും
വൈറലായിക്കൊണ്ടിരിക്കുന്ന റാറ്റ് സ്‌നാക്കിങ്; സമയമില്ലായ്മ നയിക്കുന്ന പുതിയ ഭക്ഷണരീതിയെ പരിചയപ്പെടാം

നിലവാരമുണ്ടോ? ഈടുനിൽക്കുമോ?

വസ്ത്രങ്ങളുൾപ്പെടെ സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങുന്നതിൽ ആളുകൾ കാണുന്ന പ്രധാന പ്രശ്നം അതിനു നിലവാരമുണ്ടാകുമോ, ഈടുനിൽക്കുമോ എന്നതാണ്. സെക്കൻഡ് ഹാൻഡായി നൽകുന്ന വസ്തുക്കൾ മിക്കവാറും നല്ല ഈടുനിൽക്കുന്നതാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് ഈ വസ്തുക്കൾക്ക് സെക്കൻഡ് ഹാൻഡ് ഷോപ്പുകളിൽ പ്രദർശിപ്പിക്കുന്നതിന്ന് മുമ്പുള്ള പരിശോധനകളിൽ മികച്ചതായി വിലയിരുത്തപ്പെടുന്നത്.

നിലവാരവുമായി ബന്ധപ്പെട്ട ആളുകളിൽ നിലനിൽക്കുന്ന വലിയ ആശങ്ക ഈ മേഖലയെ നേരത്തെ കാര്യമായി ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ ആളുകൾ സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങാൻ തള്ളിക്കയറുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in