തയ്യൽത്തൊഴിലാളി സമരത്തിനുള്ള ആദരവായി തുടക്കം; മാർച്ച് എട്ട് എങ്ങനെ വനിതാ ദിനമായി?

തയ്യൽത്തൊഴിലാളി സമരത്തിനുള്ള ആദരവായി തുടക്കം; മാർച്ച് എട്ട് എങ്ങനെ വനിതാ ദിനമായി?

1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചത്

മാർച്ച് എട്ട് ലോകവ്യാപകമായി വനിതാ ദിനം ആഘോഷിക്കുന്ന ദിവസം. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്നതിനുമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് മാർച്ച് എട്ടിന് ലോക വനിതാദിനം ആഘോഷിക്കുന്നത്?

ഒരു നുറ്റാണ്ട് മുമ്പുള്ള ഒരു തൊഴിലാളി സമരമാണ് ലോക വനിതാ ദിനത്തിന് തുടക്കം കുറിച്ചത്. ആക്ടിവിസ്റ്റായ തെരേസ മാൽക്കീലിന്റെ നിർദ്ദേശപ്രകാരം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് 1909 ഫെബ്രുവരി 28ന് അമേരിക്കയിലാണ് ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചത്. 1908ൽ ന്യൂയോർക്കിൽ സ്ത്രീകൾ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിച്ച തയ്യൽ തൊഴിലാളികളുടെ സമരത്തിന്റെ ബഹുമാനാർത്ഥമായിരുന്നു ഇത്.

തയ്യൽത്തൊഴിലാളി സമരത്തിനുള്ള ആദരവായി തുടക്കം; മാർച്ച് എട്ട് എങ്ങനെ വനിതാ ദിനമായി?
മെയ്ക്ക് ഇന്‍ കൊച്ചി; സുമതി നിര്‍മിച്ച വഞ്ചിക്ക് ചെലവ് 80 രൂപ മാത്രം!

വനിതാ അവകാശ കൺവെൻഷൻ

1848ൽ തന്നെ വനിത വിമോചനത്തിനായി ശബ്ദങ്ങൾ ഉയർന്നിരുന്നു. 1848ൽ അടിമത്ത വിരുദ്ധ കൺവെൻഷനിൽ സംസാരിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയതിൽ രോഷാകുലരായ അമേരിക്കക്കാരായ എലിസബത്ത് കാഡി സ്റ്റാന്റണും ലുക്രേഷ്യ മോട്ടും ന്യൂയോർക്കിൽ രാജ്യത്തിന്റെ ആദ്യത്തെ വനിതാ അവകാശ കൺവെൻഷൻ വിളിച്ചുചേർത്തു. നൂറുകണക്കിന് ആളുകളാണ് ഇതിൽ പങ്കെടുത്തത്.

1909ലെ വനിതാദിനാഘോഷത്തിന് പിന്നാലെ 1910ൽ, കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി സ്ത്രീകളുടെ കോൺഫറൻസിൽ, സ്ത്രീകളുടെ അവകാശങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി വാദിക്കാൻ ഒരു വാർഷിക വനിതാ ദിനം സ്ഥാപിക്കാൻ ക്ലാര സെറ്റ്കിൻ നിർദ്ദേശിച്ചു.

ഈ നിർദ്ദേശം ഏകകണ്ഠമായ അംഗീകാരത്തോടെ അംഗീകരിക്കപ്പെട്ടു, തുടർന്ന് 1911ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാൻ ആരംഭിച്ചു. എന്നാൽ ഈ സമ്മേളനത്തിൽ ഒരു പ്രത്യേക തീയതി തീരുമാനിച്ചിരുന്നില്ല.

തയ്യൽത്തൊഴിലാളി സമരത്തിനുള്ള ആദരവായി തുടക്കം; മാർച്ച് എട്ട് എങ്ങനെ വനിതാ ദിനമായി?
വായിക്കാം ലോകമറിഞ്ഞ സ്ത്രീകളുടെ അസാധാരണ ജീവിത കഥകൾ

വനിതാ ദിനാചരണത്തിന്റെ തുടക്കം

ഫെബ്രുവരിയിലെ അവസാനത്തെ ദിവസങ്ങളിലോ മാർച്ചിലെ ആദ്യ ദിവസങ്ങളിലോ ആയിരുന്നു തുടക്കകാലത്ത് വനിതാ ദിനം ആഘോഷിച്ചു തുടങ്ങിയത്. ഫെബ്രുവരിയിലെ അവസാനത്തെ ഞായറാഴ്ച 'ദേശീയ വനിതാ ദിനം' ആചരിക്കുന്നത് തുടർന്നു. 1913ൽ റഷ്യ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

എന്നാൽ റഷ്യ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് എട്ട് ആയിരുന്നു. പിന്നീട് 1914ൽ ജർമനി മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

1917 മാർച്ച് എട്ടിന് സോവിയറ്റ് യൂണിയനിലെ പെട്രോഗ്രാഡിൽ വനിതാ ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ പ്രകടനം ആരംഭിച്ചു, ഭക്ഷ്യക്ഷാമത്തിനെതിരെയും ഒന്നാം ലോക യുദ്ധത്തിനും എതിരെയുമായിരുന്നു ഈ പ്രകടനം. ഈ പ്രകടനത്തിന് പിന്നാലെ ഏഴ് ദിവസത്തിന് ശേഷം, സാർ നിക്കോളാസ് രണ്ടാമൻ സ്ഥാനത്യാഗം ചെയ്യുകയും താൽക്കാലിക സർക്കാർ സ്ത്രീകൾക്ക് വോട്ടവകാശം നൽകുകയും ചെയ്തു.

തയ്യൽത്തൊഴിലാളി സമരത്തിനുള്ള ആദരവായി തുടക്കം; മാർച്ച് എട്ട് എങ്ങനെ വനിതാ ദിനമായി?
സമൂഹമാധ്യമങ്ങൾ തീവ്രമായ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പഠനം; ആശങ്കാജനകമെന്ന് വിദഗ്ധർ

അവധി പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍

റഷ്യൻ വിപ്ലവത്തിനുശേഷം ബോൾഷെവിക്കുകൾ അലക്സാന്ദ്ര കൊല്ലോണ്ടായിയും വ്ളാഡിമിർ ലെനിനും ലോക വനിതാ ദിനത്തിനെ ഔദ്യോഗിക അവധി ദിനമാക്കി മാറ്റി. 1965 മെയ് എട്ടിന്, സുപ്രീം സോവിയറ്റിന്റെ പ്രെസിഡിയം സോവിയറ്റ് യൂണിയനിൽ അന്താരാഷ്ട്ര വനിതാ ദിനം ഒരു അവധിദിനമായി പ്രഖ്യാപിച്ചു. ഇതോടെ മാർച്ച് എട്ട് വിവിധ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ അവധി ദിനമായി പ്രഖ്യാപിച്ചു.

1975ൽ, അന്താരാഷ്ട്ര വനിതാ വർഷത്തിൽ, ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാൻ തുടങ്ങി. സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ് 2024ലെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം.

logo
The Fourth
www.thefourthnews.in