ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

'ഓപ്പറേഷൻ ഷീൽഡ് ആൻഡ് ആരോ' എന്ന പേരിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്

ഗാസാ മുനമ്പിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയതെന്ന് പലസ്തീൻ സർക്കാര്‍ അറിയിച്ചു.

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മൂന്ന് മാസത്തെ നിരാഹാരം; ഒടുവിന്‍ പലസ്തീന്‍ പൗരന്‍ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങി

40-ലധികം ഇസ്രയേലി യുദ്ധവിമാനങ്ങൾ നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കുറഞ്ഞത് ഇരുപതോളം പേർക്കെങ്കിലും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സമാധാന നീക്കങ്ങളുമായി പലസ്തീന്‍ - ഇസ്രയേല്‍ ചര്‍ച്ച; വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

അതേസമയം ആക്രമണത്തിൽ തങ്ങളുടെ മൂന്ന് പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജിഹാദ് അൽ ഗന്നം, ഖലീൽ അൽ ബഹ്തിനി, താരിഖ് ഇസ് അൽ ദീൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ഭാര്യമാരും കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര കുട്ടികള്‍ കൊല്ലപ്പെട്ടെന്നോ അവരുടെ പ്രായത്തെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല

'ഓപ്പറേഷൻ ഷീൽഡ് ആൻഡ് ആരോ' എന്ന പേരിലായിരുന്നു ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. അടുത്തിടെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തു വിട്ടെന്ന് അവകാശപ്പെട്ട മൂന്നു പേരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു.

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പ്; രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

87 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ പലസ്തീന്‍ പൗരൻ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് പലസ്തീൻ-ഇസ്രയേൽ സംഘർഷം വീണ്ടും കനത്തത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നും ചൂണ്ടിക്കാട്ടിയാണ് പലസ്തീന്‍ പൗരനായ ഖാദര്‍ അദ്‌നാനെ ഇസ്രയേല്‍ സര്‍ക്കാര്‍ ജയിലിലടച്ചത്. വിചാരണ പോലുമില്ലാതെ അനിശ്ചിതമായി തടവിലിട്ടതിനെതിരെയാണ് ഖാദർ അദ്നാൻ പ്രതിഷേധിച്ചത്.

പലസ്തീൻ ഇസ്ലാമിക് ജിഹാദുമായി ബന്ധമുള്ള ആളായിരുന്നു ഖാദർ. ഖാദറിന്റെ മരണത്തിന് പ്രതികാരമായി ഇസ്രയേലിനെ ലക്ഷ്യം വെച്ച് ഗാസ റോക്കറ്റുകൾ വിക്ഷേപിച്ചു. പിന്നാലെ ഇസ്രായേൽ തിരിച്ചടിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ അൽ-സഫീന, അൽ-ബൈദർ, അൽ-സെയ്‌ടൂൺ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ തകർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

വ്യോമാക്രമണത്തിന് മറുപടിയായി പലസ്തീൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഗാസയുടെ 40 കിലോമീറ്റർ പരിധിയിലുള്ള ഇസ്രയേൽ പൗരന്മാരോട് ബോംബ് ഷെൽട്ടറുകൾക്ക് സമീപം തന്നെ തുടരാൻ ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in