അമേരിക്കയില്‍ വാഹന നിർമാണക്കമ്പനികളിൽ സമരം ശക്തം; പണിമുടക്കുന്നത്
ഫോര്‍ഡ് അടക്കമുള്ള കമ്പനികളിലെ 13,000 തൊഴിലാളികൾ

അമേരിക്കയില്‍ വാഹന നിർമാണക്കമ്പനികളിൽ സമരം ശക്തം; പണിമുടക്കുന്നത് ഫോര്‍ഡ് അടക്കമുള്ള കമ്പനികളിലെ 13,000 തൊഴിലാളികൾ

ഓട്ടോ വര്‍ക്കേര്‍സ് യൂണിയനും വാഹനനിര്‍മാതാക്കളുമായുള്ള ചര്‍ച്ച ഇന്ന് പുനരാരംഭിക്കും

അമേരിക്കയിലെ ഡിട്രോയിറ്റിസിൽ മൂന്ന് പ്രശസ്ത വാഹന നിർമാണക്കമ്പനികളിൽ തൊഴിലാളിസമരം ശക്തം. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, സ്‌റ്റെല്ലന്‍ടിസ് എന്നീ കമ്പനികളിലാണ് ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കുന്നത്.

വാഹനനിര്‍മാതാക്കളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് കടന്നത്. 13,000 തൊഴിലാളികളാണ് പണിമുടക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനികൾ നിർത്തലാക്കിയ ആനുകൂല്യങ്ങൾ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ജനറല്‍ മോട്ടോഴ്സിന്റെ മിസ്സോറി വെന്റ്സ്‌വില്ലെയിലെ അസംബ്ലി പ്ലാന്റിലും ഫോർഡിന്റെ മിഷിഗൻ വെയ്‌നെയിലെ ഫാക്ടറിയിലും സ്‌റ്റെല്ലന്‍ടിസിന്റെ ഒഹിയോ ടൊളേഡോയിലെ ജീപ്പ് പ്ലാന്റിലും തൊഴിലാളികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

അമേരിക്കയില്‍ വാഹന നിർമാണക്കമ്പനികളിൽ സമരം ശക്തം; പണിമുടക്കുന്നത്
ഫോര്‍ഡ് അടക്കമുള്ള കമ്പനികളിലെ 13,000 തൊഴിലാളികൾ
നയപരമായ അഭിപ്രായവ്യത്യാസം; കനേഡിയൻ സംഘം ഇന്ത്യയിലേക്കില്ല, വ്യപാര ദൗത്യം മാറ്റിവച്ചു

ഇപ്പോഴത്തെ സമരം കമ്പനികളുമായി ചര്‍ച്ചകളില്‍ യൂണിയന് മേധാവിത്വം നല്‍കുമെന്നും അടുത്ത നീക്കത്തെക്കുറിച്ച് കമ്പനികള്‍ക്ക് സൂചന നല്‍കുമെന്നും യൂണിയൻ പ്രസിഡന്റ് ഷോണ്‍ ഫെയ്ന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച വാഹന നിര്‍മാതാക്കളും യൂണിയനും തമ്മില്‍ ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നില്ല.

സമരം അമേരിക്കയിലെ വാഹന ഉല്‍പ്പാദനത്തില്‍ കാര്യമായ തടസമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിനുള്ളില്‍ വേതനത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ മണിക്കൂറില്‍ 32 ഡോളറാണ് ഓരോ തൊഴിലാളിക്കും ലഭിക്കുന്നത്.

ഫാക്ടറി ജോലികളിലെ വ്യത്യസ്തമായ ശമ്പള രീതി അവസാനിപ്പിക്കാനും യൂണിയന്‍ ആവശ്യപ്പെടുന്നു. 40 മണിക്കൂര്‍ ശമ്പളത്തോട് കൂടി ആഴ്ചയില്‍ 32 മണിക്കൂറുള്ള ജോലി, 401 (കെ) രീതിയിലുള്ള റിട്ടയര്‍മെന്റ് പ്ലാന്‍ സ്വീകരിക്കുന്ന പുതിയ തൊഴിലാളികള്‍ക്ക് പരമ്പരാഗതമായി നിര്‍വചിക്കപ്പെട്ട പെന്‍ഷനുകള്‍ പുനസ്ഥാപിക്കുക, മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം ജീവിതച്ചെലവ് വേതനം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ ഉന്നയിക്കുന്നത്.

10 ഇലക്ട്രിക് വാഹന ബാറ്ററി ഫാക്ടറികളിലേക്ക് തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്നതാണ് യൂണിയനെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവില്‍ 2007ന് ശേഷം നിയമിക്കപ്പെട്ട യൂണിയനിലെ തൊഴിലാളികള്‍ക്ക് പറഞ്ഞതു പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ആരോഗ്യപരമായ ആനുകൂല്യങ്ങളും അവര്‍ക്ക് കുറവാണ്. ചെലവ് നിയന്ത്രിക്കാന്‍ കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളോളം യൂണിയന്‍ പൊതുവേതന വര്‍ധനവും ജീവിതച്ചെലവ് വേതന വര്‍ധനവും ഉപേക്ഷിച്ചിരുന്നു.

അമേരിക്കയില്‍ വാഹന നിർമാണക്കമ്പനികളിൽ സമരം ശക്തം; പണിമുടക്കുന്നത്
ഫോര്‍ഡ് അടക്കമുള്ള കമ്പനികളിലെ 13,000 തൊഴിലാളികൾ
ആക്രമണങ്ങൾ വർധിക്കുന്നു; അമേരിക്കന്‍ ബുള്ളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍

എന്നാല്‍ ഉയര്‍ന്ന സ്‌കെയിലിലുള്ള തൊഴിലാളികള്‍ മണിക്കൂറില്‍ 32.32 ഡോളര്‍ സമ്പാദിക്കുമ്പോള്‍ താല്‍ക്കാലിക തൊഴിലാളികളുടെ ശമ്പളം ആരംഭിക്കുന്നത് 17 ഡോളറിലാണ്. ഈ വര്‍ഷത്തില്‍ മുഴുവന്‍ സമയ തൊഴിലാളികള്‍ക്ക് ഫോര്‍ഡില്‍ നിന്നും 9716 ഡോളറും 14,760 ഡോളര്‍ സ്‌റ്റെല്ലന്‍ടിസില്‍ നിന്നും ലാഭവിഹിതമായി ലഭിച്ചിട്ടുമുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ ആദ്യ വര്‍ഷത്തെ 10 ശതമാനം ഉള്‍പ്പെടെ 20 ശതമാനം വര്‍ധന ശമ്പളത്തില്‍ വരുത്തിയിട്ടുണ്ടൊന്നായിരുന്നു ചര്‍ച്ചയില്‍ ജനറല്‍ മോട്ടോഴ്സ് വാദിച്ചത്. ശമ്പളത്തില്‍ 20 ശതമാനം വര്‍ധനവാണ് ഫോര്‍ഡ് ഓഫര്‍ ചെയ്യുന്നത്.

സ്റ്റെല്ലന്‍ടിസിന്റെ ഓഫര്‍ 17.5 ശതമാനവും. അതേസമയം പണപ്പെരുപ്പത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഈ നിര്‍ദേശങ്ങള്‍ അപര്യാപ്തമാണെന്ന് യൂണിയന്‍ അഭിപ്രായപ്പെടുകയായിരുന്നു. യൂണിയന്റെ നിര്‍ദേശങ്ങള്‍ വളരെ ചെലവേറിയതാണെന്ന് കമ്പനികളും പ്രതികരിച്ചു. എക്‌സിക്യൂട്ടീവുകളുടെ ശമ്പളം വര്‍ധിപ്പിച്ചത് പോലെ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in