അമേരിക്കയിൽ  വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്

അമേരിക്കയിൽ വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്

മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലെവിസ്റ്റണിലെ ജനങ്ങളോട് വാതിൽ പൂട്ടി വീടിനകത്തുതന്നെ കഴിയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്

അമേരിക്കയിലെ മെയ്നിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പിൽ 22 പേർ കൊല്ലപ്പെട്ടു. മെയ്നിലെ ലെവിസ്‌റ്റണിലാണ് ആക്രമണമുണ്ടായത്. അൻപതിലധികം പേർക്ക് പരുക്കേറ്റു. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാൾ ആയുധധാരിയും അപകടകാരിയുമായതിനാൽ ജാഗ്രത പാലിക്കണമെന്ന് നഗരത്തിലെ ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

റോബർട്ട് കാർഡ് എന്നയാളുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. 40 വയസ് പ്രായമുള്ള ഇയാൾ തോക്കുചൂണ്ടി നിൽക്കുന്ന ചിത്രങ്ങളാണ് കൗണ്ടി ഭരണത്തലവന്റെ ഓഫീസ് പുറത്തുവിട്ടിട്ടുള്ളത്.

ലെവിസ്റ്റണിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്നലെ രാത്രി വെടിവയ്പുണ്ടായിട്ടുണ്ട്. സ്കീംഗീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റ്, സ്പെയർടൈം റിക്രിയേഷൻ എന്നീ സ്ഥലങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. എന്നാൽ കൃത്യമായി എത്ര സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നോ ഏതൊക്കെ സ്ഥലങ്ങൾ ആണെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ വാൾമാർട്ട് വിതരണ കേന്ദ്രത്തിന് നേരെ വെടിവയ്പുണ്ടായതായി പോലീസ് പ്രസ്താവന ഇറക്കിയിരിക്കുന്നെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. “വാൾമാർട്ടിന്റെ വസ്തുവകകളിൽ വെടിവയ്പ് നടന്നിട്ടില്ല,” വാൾമാർട്ട് പ്രതിനിധി ജോ പെന്നിംഗ്ടൺ പറഞ്ഞു. വിതരണ കേന്ദ്രം പൂട്ടി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിൽ  വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്
വെസ്റ്റ് ബാങ്കിൽ പലസ്തീനികളെ കൊല്ലുന്നത് നിർത്തണം, രണ്ട് രാജ്യം മാത്രമാണ് പരിഹാരം: ജോ ബൈഡൻ

വെടിവയ്പ്പുണ്ടായ വിവരം പ്രദേശത്തെ ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്. മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലെവിസ്റ്റണിലെ ജനങ്ങളോട് വാതിൽ പൂട്ടി വീടിനകത്തുതന്നെ കഴിയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാനും നിർദേശമുണ്ട്.

"സംസ്ഥാനത്തിന്റെയും പ്രാദേശിക ഭരണ സംവിധാനങ്ങളുടെയും നിർദ്ദേശം പാലിക്കാൻ പ്രദേശത്തുള്ള എല്ലാ ആളുകളോടും അഭ്യർഥിക്കുന്നു. ഞാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയും പൊതുസുരക്ഷാ ഉദ്യോഗസ്ഥരുമായി വിവരങ്ങൾ തത്സമയം പങ്കുവയ്ക്കുകയും ചെയ്യും. ഞങ്ങൾ അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് എല്ലാ ബിസിനസ്സുകളും അടച്ചിടാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” മെയ്‌ൻ ഗവർണർ ജാനറ്റ് മിൽസ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.

അമേരിക്കയിൽ  വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്
ഇന്ധനം ഇല്ല; ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് യുഎൻ ഏജൻസി

പോർട്ട്‌ലാന്റിന് വടക്ക് 36 മൈൽ അകലെയാണ് ലെവിസ്റ്റൻ സ്ഥിതി ചെയ്യുന്നത്. പ്രതിയായ കാർഡ് സർട്ടിഫൈഡ് തോക്കുകളുടെ പരിശീലകനും യുഎസ് ആർമി റിസർവിലെ അംഗവുമാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രദേശത്തെ ഗവർണറും എംപിമാരുമായി പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചതായി വൈറ്റ് ഹോബ്സ് അറിയിച്ചു.

logo
The Fourth
www.thefourthnews.in