പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോകത്ത് 4.4 ദശലക്ഷം പേർ പൗരത്വമില്ലാത്തവർ, മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നിഷേധിക്കപ്പെടുന്നു: യുഎൻ കമ്മീഷൻ

കഴിഞ്ഞ വർഷം നല്ല ധാരാളം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിപ്പോഴും പര്യാപ്തമല്ലെന്നു ഗ്രാൻഡി

ലോകത്ത് 4.4 ദശലക്ഷം ആളുകൾ പൗരത്വമില്ലാത്തവരാണെന്ന് യുഎൻ അഭയാര്‍ഥി ഹൈക്കമ്മീഷന്റെ ഞെട്ടിപ്പിക്കുന്ന കണക്ക്. 95 രാജ്യങ്ങളിലായി 4.4 ദശലക്ഷം അഭയാര്‍ഥികൾ പൗരത്വമില്ലാത്തവരായി ഉണ്ടെന്നാണ് കണക്ക്. യുഎൻ അഭയാർത്ഥി കമ്മീഷന്റെ #IBelong ക്യാമ്പയിന്റെ ഒമ്പതാം വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ സ്ഥിതി വിവരകണക്കുകളിൽ ഉൾപ്പെടാത്ത പൗരത്വമില്ലാത്ത ആളുകളുടെ ആപേക്ഷിക കണക്കുകൾ കൂടി ഉൾപെടുമ്പോൾ യഥാർത്ഥ കണക്ക് വളരെ ഉയർന്നതായിരിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതീകാത്മക ചിത്രം
തുരങ്കങ്ങളിൽ ആയുധങ്ങൾ, മിസൈലുകൾ, ഭക്ഷണം, മരുന്നുകൾ: ഇസ്രയേലിന്റെ കരയാക്രമണം പ്രതിരോധിക്കാന്‍ ഹമാസിന്റെ തന്ത്രങ്ങള്‍

പൗരത്വമില്ലാത്തവരിൽ ഭൂരിഭാഗം പേരും ന്യൂനപക്ഷങ്ങളിൽ പെട്ടവരാണ്. ഒരു രാജ്യത്തെയും പൗരത്വം ഇല്ലാത്തവർക്ക് പലപ്പോഴും മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നഷ്ടപ്പെടുന്നതായി ഏജൻസി റിപ്പോട്ടിൽ പറയുന്നു. ഇത് അവരെ രാഷ്ട്രീയമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കുകയും വിവേചനത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാക്കുകയും ചെയ്യുന്നു.

ആഗോളമായി വർധിച്ചുവരുന്ന നിർബന്ധിത കുടിയൊഴിപ്പിക്കലിനൊപ്പം, ദശലക്ഷക്കണക്കിന് ആളുകൾ അരികുവൽക്കരിക്കപ്പെടുന്നു.ഈ ഒഴിവാക്കൽ അന്യായമാണ്, അത് പരിഹരിക്കപ്പെടേണ്ടതാണ്

യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി

"ആഗോളമായി വർധിച്ചുവരുന്ന നിർബന്ധിത കുടിയൊഴിപ്പിക്കലിനൊപ്പം, ദശലക്ഷക്കണക്കിന് ആളുകൾ അരികുവൽക്കരിക്കപ്പെടുന്നു, പൊതു സമൂഹത്തിൽ പങ്കു ചേരുകയും അതിലേക്ക് സംഭാവന ചെയ്യുകയും ഉൾപ്പടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു," അഭയാര്‍ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. "ഈ ഒഴിവാക്കൽ അന്യായമാണ്, അത് പരിഹരിക്കപ്പെടേണ്ടതാണ്."

റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന നേട്ടങ്ങൾ

പല രാജ്യങ്ങളിലായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ചില നേട്ടങ്ങളെ അഭയാര്‍ഥി ഏജൻസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡസൻ കണക്കിന് രാജ്യങ്ങൾ പൗരത്വമില്ലായ്മയെ തടയുന്ന നിയമങ്ങൾ നിർമിക്കുകയോ, പൗരത്വമില്ലാത്തവരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തു. കിർഗിസ് റിപ്പബ്ലിക്കും മോൾഡോവ റിപ്പബ്ലിക്കും അവതരിപ്പിച്ച നിയമനിര്‍മാണ സംരക്ഷണ മാർഗങ്ങൾ ജനനസമയത്ത് തന്നെ കുഞ്ഞുങ്ങൾക്ക് പൗരത്വമില്ലാത്തത് തടയാൻ സഹായിക്കുന്നു. കെനിയയിൽ, പെംബ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 7,000 പേർക്ക് ഈ വർഷം പൗരത്വം നൽകി.

പ്രതീകാത്മക ചിത്രം
തെളിവെവിടെ? ട്രൂഡോയുടെ പ്രസ്താവന നിജ്ജാര്‍ കൊലക്കേസ് അന്വേഷണം നശിപ്പിച്ചു; വിമര്‍ശനവുമായി ഇന്ത്യ

ടാൻസാനിയയിൽ 3,000-ത്തിലധികം വ്യക്തികൾക്കും പൗരത്വം അനുവദിച്ചു. പോർച്ചുഗലിൽ പൗരത്വമില്ലാത്തവരുടെ പരിഗണന നിലനിർത്താൻ നിര്‍മിച്ച നിയമ ചട്ടക്കൂടും നോർത്ത് മാസിഡോണിയ പൗരത്വമില്ലാത്ത ആളുകൾക്ക് ദേശീയത നേടുന്നതിന് അനുമതി നൽകുന്നതും റിപ്പോർട്ട് പരാമർശിച്ചു.

പ്രതീകാത്മക ചിത്രം
ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണങ്ങളിൽ വടക്കൻ ഗാസയിൽ ആയിരത്തിലേറെ ഗർത്തങ്ങൾ രൂപപ്പെട്ടെന്ന് റിപ്പോർട്ട്

"പൗരത്വമില്ലാതാകുന്നതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും പല സന്ദർഭങ്ങളിലും ലളിതമായ നിയമനിർമാണത്തിലൂടെയും നയപരമായ മാറ്റങ്ങളിലൂടെയും ഇത് പരിഹരിക്കാനാകും. ലോകമെമ്പാടുമുള്ള സംസ്ഥാനങ്ങളോട് അടിയന്തര നടപടിയെടുക്കാനും ആരെയും പിന്നോക്കം പോകാൻ അനുവദിക്കാതിരിക്കാനും ഞാൻ ആവശ്യപ്പെടുന്നു," ഗ്രാൻഡി പറഞ്ഞു. കഴിഞ്ഞ വർഷം ധാരാളം നല്ല നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിപ്പോഴും പര്യാപ്തമല്ലെന്നും ഗ്രാൻഡി പറഞ്ഞു.

logo
The Fourth
www.thefourthnews.in