നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിക്ക് തിരിച്ചടി; ഭൂരിപക്ഷമില്ല, ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത

നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിക്ക് തിരിച്ചടി; ഭൂരിപക്ഷമില്ല, ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത

തൊണ്ണൂറു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്നത് 42 ശതമാനം വോട്ടാണ്

ദക്ഷിണാഫ്രിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് തിരിച്ചടി. തൊണ്ണൂറു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍, നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്നത് 42 ശതമാനം വോട്ടാണ്. 2019-ലെ 57.5 ശതമാനം വോട്ടില്‍ നിന്നാണ് പാര്‍ട്ടിയുടെ വീഴ്ച. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പുതുതായി രൂപീകരിച്ച എംകെ പാര്‍ട്ടി 13.69 ശതമാനം വോട്ട് നേടി. പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സ് 21.72 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ഇടത് പാര്‍ട്ടിയായ എക്കോണമിക് ഫ്രീഡം ഫൈറ്റേഴ്‌സ് 13.46 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. ഇതോടെ, രാജ്യത്ത് തൂക്കുമന്ത്രിസഭയ്ക്ക് കളമൊരുങ്ങി. പ്രസിഡന്റ് സിറില്‍ റാംഫോസ മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ വിമോചന സമരത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്.

30 വര്‍ഷം നീണ്ട ഭരണത്തിനൊടുവിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്. അതിനിടെ, തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് രണ്ട് മണിക്കൂറോളം തകരാറിലായി. തകരാറിലാകുന്നതിന് മുന്‍പ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം പുറത്തുവന്ന ഫലത്തില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നിലായി. ഇത് ചൂണ്ടിക്കാട്ടി അട്ടിമറി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിക്ക് തിരിച്ചടി; ഭൂരിപക്ഷമില്ല, ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത
ഇസ്രയേല്‍ വഴങ്ങിയാല്‍ കരാറിന് തയാറെന്ന് ഹമാസ്; മധ്യേഷ്യയില്‍ സമാധാനത്തിന് കളമൊരുങ്ങുന്നു?

2018-ലാണ് സിറില്‍ റാംഫോസ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. നെല്‍സണ്‍ മണ്ടേലയുടെ അനുയായികളില്‍ പ്രധാനിയായിരുന്നു റാംഫോസ. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2018-ലാണ് സുമയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. 2021-ല്‍ കോടതിയലക്ഷ്യ കേസില്‍ അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ഭരണഘടന കോടതി വിലക്കിയിരുന്നു.

നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിക്ക് തിരിച്ചടി; ഭൂരിപക്ഷമില്ല, ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത
ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം

ആഫ്രിക്കന്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സുമയുടെ പാര്‍ട്ടിയുമായോ ഇടത് പാര്‍ട്ടിയായ ഇഎഫ്എഫുമായോ സഖ്യത്തിന് ശ്രമിച്ചേക്കും എന്നാണ് സൂചന. ആഫ്രിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ യുവനേതാവ് ജൂലിയസ് മയേമ രൂപീകരിച്ച പാര്‍ട്ടിയാണ് ഇഎഫ്എഫ്.

logo
The Fourth
www.thefourthnews.in