വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക; അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍

വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക; അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍

മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക

തുടർച്ചയായ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം.

മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക. ഡിസംബര്‍ ഒന്‍പതിന് 10.6 കോടി ഡോളര്‍ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകള്‍ നല്‍കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ഷെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നല്‍കുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.

ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ പ്രതിരോധ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക; അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍
റഷ്യയില്‍ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം; മൂന്ന് കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരുക്ക്

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസ്, നുസൈറത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലെ നൂര്‍ ഷമാസ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സേന അതിക്രമിച്ചു കയറി. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രണങ്ങളില്‍ 200ന് മുകളില്‍പ്പേര്‍ കൊല്ലപ്പെട്ടു.

ഗാസയിലെ എഴുപത് ശതമാനം കെട്ടിടങ്ങളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഹമാസ് ഭരണകൂടം വ്യക്തമാക്കി. ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ താമസിച്ചിരുന്ന വീടിന്റെ അടിയിലുണ്ടായിരുന്ന തുരങ്കശൃംഖല തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലേക്കു സഹായം എത്തിക്കുന്നതു തടസ്സപ്പെടുത്തരുതെന്നു യുഎന്‍ രക്ഷാസമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടെങ്കിലും കാര്യമായ സഹായം ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.

വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക; അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍
'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

കഴിഞ്ഞദിവസത്തെ ആക്രമണത്തോടെ, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,672 ആയി. 56,165പേര്‍ക്കാണ് പരുക്കേറ്റത്.

ഇതിനിടെ, ഗാസയില്‍ നടത്തുന്നത് 'വംശഹത്യ'യാണെന്ന് ആരോപിച്ച് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ)യിൽ യുദ്ധക്കുറ്റ ഹർജി ദക്ഷിണാഫ്രിക്ക ഫയൽ ചെയ്തു. ഇസ്രയേലിന്റെ 'കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും' കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി

പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നതായി ഐസിജെ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഗാസയിൽ 'വംശഹത്യ' തുടരുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചോദ്യംചെയ്യാനുള്ള ദക്ഷിണാഫ്രിക്കൻ സർക്കാർ തീരുമാനത്തെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in