'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ

പലസ്തീൻ ജനതയെ സംരക്ഷിക്കണമെന്നും വംശഹത്യ എത്രയും വേഗം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി

ഗാസയില്‍ നടത്തുന്നത് 'വംശഹത്യ'യാണെന്ന് ആരോപിച്ച് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ)യിൽ യുദ്ധക്കുറ്റ ഹർജി ഫയൽ ചെയ്ത് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ 'കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും' കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി.

പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നതായി ഐസിജെ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ഗാസയിൽ 'വംശഹത്യ' തുടരുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ചോദ്യംചെയ്യാനുള്ള ദക്ഷിണാഫ്രിക്കൻ സർക്കാർ തീരുമാനത്തെ പലസ്തീൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ
റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

പലസ്തീൻ ജനതയുടെ നിലനിൽപ്പ് ഇത്രയും പരിതാപകരമായ അവസ്ഥയിൽ മുൻപ് എത്തിയിരുന്നില്ല. കൂടുതൽ അപകടങ്ങളിൽനിന്ന് പലസ്തീൻ ജനതയെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഐസിജെ തയാറാകണമെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, കോടതിയിൽ ആരോപിച്ച കുറ്റങ്ങൾ ഇസ്രയേൽ നിഷേധിച്ചു.

പലസ്തീനികളോടുള്ള ഇസ്രയേൽ നടപടികൾ വംശീയവിവേചനത്തിന് തുല്യമാണെന്ന് വാദിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

അതിനിടെ, പലസ്തിനിലേക്ക് സഹായമെത്തിക്കുന്ന സംഘത്തിനുനേരെ ആക്രമണം നടത്തിയ ഇസ്രയേലിനെതിരെ യുഎൻ എയ്ഡ് മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് രൂക്ഷവിമർശമുയർത്തി. ദുരിതമനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് നേരെയുള്ള ആക്രമണം നിയമവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അംഗീകൃത റൂട്ടിൽ യാത്ര ചെയ്ത സഹായവിതരണ സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 21,507 ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 55,915 പേർക്ക് പരുക്കേറ്റു. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അധിനിവേശം 85-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജനവാസമേഖലകളിലേക്ക് ആക്രമണം തുടരുകയാണ് ഇസ്രയേൽ. റഫാ അതിർത്തിയിലും രൂക്ഷമായ പോരാട്ടം നടക്കുകയാണെന്ന് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിൽ പ്രാർഥനയ്ക്കായി കയറാൻ ശ്രമിച്ച പലസ്തീനികൾക്കെതിരെ ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. ഗാസയിൽ യുദ്ധം ആരംഭിച്ചശേഷം പ്രാർഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്ന വിശ്വാസികളുടെ എണ്ണം ഇസ്രയേൽ കർശനമായി പരിമിതപ്പെടുത്തിയിരുന്നു.

'ഗാസയിലേത് വംശഹത്യ'; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ
'ഇസ്രയേൽഡ്'; നിഘണ്ടുവില്‍ ഇടംനേടി സയണിസ്റ്റ് ഭരണകൂടത്തിന്റെ ഇരവാദത്തെ പരിഹസിക്കുന്ന പുതിയ വാക്ക്, വൈറൽ

ഒന്നുകിൽ 'മരണം അല്ലെങ്കിൽ പലായനം' എന്ന തീരുമാനത്തിലേക്കാണ് ഓരോ പലസ്തീൻ സ്വദേശിയെയും ഇസ്രയേൽ തള്ളിവിടുന്നതെന്ന് പലസ്തീൻ പ്രതിനിധി യുഎൻ രക്ഷാ സമിതിയിൽ വിമർശമുയർത്തി. അതേസമയം, ഇസ്രയേലിന്റെ വടക്ക് ഭാഗത്ത് ആക്രമണം തുടരുകയാണെങ്കിൽ തെക്കൻ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ 'പൂർണ തോതിലുള്ള യുദ്ധ'ത്തിലേക്ക് നീങ്ങുമെന്ന് രക്ഷാ സമിതിയിൽ ഇസ്രയേൽ പ്രതിനിധി അറിയിച്ചു.

logo
The Fourth
www.thefourthnews.in