യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം
യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം

ഗാസയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ അധികമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

ഒക്‌ടോബർ 7 ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ഇസ്രയേൽ നടത്തുന്ന ദൗത്യത്തിൽ അവരോടൊപ്പമാണ് അമേരിക്ക നിലകൊള്ളുന്നതെന്നും ബ്ലിങ്കൻ ഒരിക്കൽ കൂടി വ്യക്തമാക്കി

ഗാസയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെക്കൂടുതലാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഗാസയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കണമെന്നും പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായി ഇസ്രയേലിലെത്തിയ ബ്ലിങ്കൻ പറഞ്ഞു. ജറുസലേമിൽ നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.

ഒക്‌ടോബർ ഏഴ് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ഇസ്രയേൽ നടത്തുന്ന ദൗത്യത്തിൽ അവരോടൊപ്പമാണ് അമേരിക്ക നിലകൊള്ളുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയ ബ്ലിങ്കൻ, സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേൽ- ഹമാസ് സംഘർഷം ആരംഭിച്ചശേഷം പശ്ചിമേഷ്യയിലേക്ക് ആന്റണി ബ്ലിങ്കൻ നടത്തുന്ന നാലാമത്തെ സന്ദർശനമാണിത്.

ലെബനനിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉപമേധാവിയെ വധിച്ചത് സംഘർഷം വ്യാപിപ്പിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. തുർക്കി, ഗ്രീസ്, ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ബ്ലിങ്കൻ ഇസ്രയേലിലെത്തിയത്.

ഇസ്രയേൽ- പലസ്തീൻ സംയോജിത മേഖലയ്ക്കായി പ്രവർത്തിക്കാൻ മറ്റുരാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഏത് കരാറിലും പലസ്തീന്റെ രാഷ്ട്രീയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞു.“സംഘർഷം അവസാനിക്കുമ്പോൾ ഗാസയുടെ പുനർനിർമാണത്തിലും സുരക്ഷയിലും മേഖലയിലെ പല രാജ്യങ്ങളും നിക്ഷേപം നടത്താൻ തയ്യാറാണ്. പലസ്തീൻ രാഷ്ട്രത്തിന്റെ സാക്ഷാത്കാരത്തിന് വ്യക്തമായൊരു പാത ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്," ബ്ലിങ്കൻ പറഞ്ഞു.

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം
ആദ്യം പേരക്കുട്ടിയടക്കമുള്ളവരെ, ഇപ്പോള്‍ മകനെയും ഇസ്രയേല്‍ കൊന്നു; മാധ്യമ പ്രവര്‍ത്തനത്തിനായി വാഇല്‍ ദഹ്ദൂഹിന്റെ ജീവിതം

പലസ്തീനികൾക്ക് ഫലപ്രദമായി സ്വയംഭരണം നടത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന നടപടികൾ ഇസ്രയേൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എല്ലാവിധ നിയമപരിരക്ഷയോടും കൂടി നടക്കുന്ന കുടിയേറ്റ ആക്രമണങ്ങൾ, സെറ്റിൽമെന്റ് വിപുലീകരണം കുടിയൊഴിപ്പിക്കൽ എന്നീ നടപടികൾ മുഴുവനായി നിർത്തിവയ്ക്കണമെന്നാണ് ബ്ലിങ്കന്റെ നിർദേശം. ഇങ്ങനെയുള്ള പ്രവൃത്തികളാണ് ഇസ്രയേലിന്റെ ശാശ്വത സമാധാനം കൈവരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസ മുനമ്പിൽനിന്ന് പലസ്തീനികളെ സ്ഥിരമായി കുടിയിറക്കാനുള്ള ഏതൊരു പദ്ധതിയും അമേരിക്ക നിരസിക്കുന്നതായും ബ്ലിങ്കൻ ആവർത്തിച്ചിരുന്നു.

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം
ഇസ്രയേല്‍ ആക്രമണം: അല്‍ അഖ്‌സ ആശുപത്രിയിലെ 600 പേർ ഇപ്പോഴും 'മിസിങ്' ; ദൗത്യം തടസപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

അതേസമയം, ബ്ലിങ്കൻ ചർച്ചകൾ നടത്തുന്ന സമയത്ത് വെടിനിർത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ടുകൊണ്ട് നിരവധി ആളുകൾ ഹോട്ടലിന് വെളിയിൽ പ്രതിഷേധിച്ചു. ഗാസയുടെ തെക്കുഭാഗത്തുള്ള ഏറ്റവും വലിയ നഗരങ്ങളായ ഖാൻ യൂനിസിലും റഫായിലും ഒറ്റരാത്രികൊണ്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 23,210 പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

logo
The Fourth
www.thefourthnews.in