ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?

ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?

ഒബാമ ഭരണത്തിലിരിക്കുന്ന സമയത്തതാണ് അവസാനമായി ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ അമേരിക്കയുടെ പിന്തുണയോടെ പ്രമേയം പാസാക്കുന്നത്

ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് അന്ത്യം കുറിക്കാൻ മറ്റൊരു ശ്രമമായി മാൾട്ട അംബാസ്സഡർ പ്രമേയംഅവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിരവധി തവണ വിഷയത്തിൽ പ്രമേയം അവതരിപ്പിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്തതിനു ശേഷമാണ് വീണ്ടും സമാധാനശ്രമവുമായി മാൾട്ട രംഗത്തെത്തുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗങ്ങളിൽ ഒന്നാണ് മാൾട്ട. അതുകൊണ്ടാണ് ഇപ്പോൾ മാൾട്ടയ്ക്ക് ജനറൽ അസ്സംബ്ലിയിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാൻ സാധിക്കുന്നത്.

ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?
അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസയിലെ കുട്ടികളുടെ കാര്യം പ്രധാനമായി പരിഗണിച്ചുകൊണ്ടുള്ള പ്രമേയമായിരിക്കും മാൾട്ട അവതരിപ്പിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷാ കൗൺസിലിലുള്ള 15 അംഗരാജ്യങ്ങൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമം പ്രതിരോധിക്കുന്നതിൽ ഒരുമിച്ച് നിൽക്കാൻ സാധിക്കും എന്ന വിലയിരുത്തലിലാണ് പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. ഒരു മില്യൺ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും ഗാസയിൽ കുട്ടികൾക്ക് യാതൊരു ആരോഗ്യ സേവനങ്ങളും ലഭിക്കുന്നില്ല എന്നാണ് യൂണിസെഫ് മിഡിൽ ഈസ്റ്റ് റീജിയണൽ ഡയറക്ടർ അഡെലെ ഖോദ്ർ അഭിപ്രായപ്പെടുന്നത്.

സുരക്ഷാ കൗൺസിൽ വിഷയത്തിലിടപെടുന്നതോടെ പ്രശ്നങ്ങൾക്ക് താൽക്കാലികമായെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് അമേരിക്കകൂടി അവരുടെ നിലപാട് പുതുക്കിയ സാഹചര്യത്തിൽ. മാനുഷിക പരിഗണന വച്ച് ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നവംബര് 2ന് എടുത്ത നിലപാട്.

അൽബേനിയ, ബ്രസീൽ, ഇക്വഡോർ, ഗാബോൺ, ഘാന, ജപ്പാൻ, മാൾട്ട, മൊസാമ്പിക്, സ്വിറ്റ്സർലൻഡ്, യു എ ഇ എന്നെ രാജ്യങ്ങളിലെ ജനപ്രതിനിധികളുമായി തങ്ങൾ ബന്ധെപ്പടുന്നുണ്ട് എന്നും ഒരു നിലപാടെടുക്കുമ്പോൾ അവരുടെ കൂടെ അഭിപ്രായം പരിഗണിക്കുമെന്നും അമേരിക്ക അറിയിച്ചു. മുമ്പ് റഷ്യ ഉൾപ്പെടെ അവതരിപ്പിച്ച പ്രമേയങ്ങൾ അമേരിക്കയുടെ വീറ്റോ പവർ ഉപയോഗിച്ചതിലൂടെയാണ് പാസ്സാകാതെ പോയത് എന്നതുകൊണ്ട് അമേരിക്കയുടെ ഈ നിലപാട് വളരെ പ്രധാനമാണ്. ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട യു എസ് പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തിരുന്നു. മാനുഷിക പരിഗണന ആവശ്യപ്പെടുന്ന പ്രമേയം വെടിനിർത്തൽ മുന്നോട്ടു വെക്കുന്നില്ല എന്ന കാരണത്താലാണ്‌ റഷ്യയും ചൈനയും വീറ്റോ ചെയ്തത്.

എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തൽ സാധ്യമാകാത്തത്?

വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് റഷ്യ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളും ഐക്യരാഷ്ട്ര സഭയിൽ പാസ്സായില്ല. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ബ്രസീൽ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിന് 15ൽ 12 രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചെങ്കിലും അമേരിക്ക അത് വീറ്റോ ചെയ്തു. 1970 ന് മുമ്പ് ഇസ്രായേലിന് താല്പര്യമില്ലാത്ത പ്രമേയങ്ങൾ പോലും അമേരിക്കയുടെ പിന്തുണയോടെ പാസാക്കിയിരുന്നു. 1956 ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നീക്കത്തിൽ പ്രതിഷേധിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയം അമേരിക്കയുടെകൂടെ പിന്തുണയോടെയാണ് പാസാക്കിയത്.

ഇസ്രയേൽ പ്രമേയത്തെ അംഗീകരിക്കുമോ?

2016 ഡിസംബർ 23 ന് ഒബാമ ഭരണത്തിലിരിക്കുന്ന സമയത്തതാണ് അവസാനമായി ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ അമേരിക്കയുടെ പിന്തുണയോടെ പ്രമേയം പാസാക്കുന്നത്. കിഴക്കൻ ജെറുസലേം ഉൾപ്പെടെ ഇസ്രയേൽ അനധികൃതമായി കൈവശം വച്ചിരുന്ന പലസ്തീൻ ഭൂമിയിൽ അവർക്ക് യാതൊരു അവകാശവുമില്ല എന്ന് പ്രസ്താവിക്കുന്നതായിരുന്നു പ്രമേയം. അമേരിക്കയ്ക്കുമുകളിൽ പ്രമേയം വീറ്റോ ചെയ്യണമെന്ന ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ പ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ കൗൺസിലിലെ 15 രാജ്യങ്ങളിൽ 14 രരാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. സാധാരണക്കാർക്കെതിരെ ആക്രമണം ആഴിച്ചുവുഇടുന്നത് ഉടനെ അവസാനിപ്പിക്കണമെന്നും ആ പ്രമേയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഇസ്രയേൽ പരിഗണിച്ചില്ല.

ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?
ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രയേൽ- ഹമാസ് ചർച്ചകൾ: സാധാരണക്കാര്‍ക്കും വിദേശികള്‍ക്കും മുൻഗണന

ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഒരു രാജ്യം അംഗീകരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?

പ്രമേയം പാസ്സാക്കിക്കഴിഞ്ഞൽ ഉടനെ അത് അംഗീകരിക്കാതിരുന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് ഐക്യരാഷ്ട്രസഭ പരിഗണിക്കുക. സുരക്ഷാ സമിതിയിലെ അംഗത്വം എടുത്ത് മാറ്റുന്നതുപോലുള്ള നടപടികളാണ് തുടക്കമെന്ന രീതിയിൽ സ്വീകരിക്കുന്നത്. പിന്നീട് ഒരു രാജ്യത്ത്ഇന്റെ സൈന്യത്തിനുള്ള രാജ്യാന്തര അംഗീകാരം എടുത്ത് കളയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കും. 1991 ൽ സദ്ദാം ഹുസ്സൈൻ കുവൈത്ത് പിടിച്ചെടുത്തപ്പോൾ ആ രാജ്യത്തെ മോചിപ്പിക്കാൻ അമേരിക്കയുമായി ചേർന്ന് സംയുക്ത സൈനിക സഖ്യം രൂപീകരിച്ചതെല്ലാം ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളിലൂടെയാണ്.

ബൈഡൻ ഭരണകൂടം പിൻവാതിലിലൂടെ ഇസ്രയേലിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. നേരിട്ട് ഇസ്രയേലിനെതിരെയുള്ള ഒരു പ്രമേയം എന്തായാലും അമേരിക്കയ്ക്ക് പിന്തുണയ്ക്കാൻ സാധിക്കില്ല. അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കി ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. അമേരിക്കയും ഇസ്രയേലും റോം സ്‌റ്റാറ്റ്യുട്ടിൽ ഒപ്പു വച്ചിട്ടില്ലാത്തതുകൊണ്ടു തന്നെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ അവർ വരില്ല. എന്നാൽ ആക്രമണം നടന്ന ഗാസയുൾപ്പെടുന്ന മേഖല ഈ അന്തരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ വരുന്നത്‌ കൊണ്ട് ഇസ്രയേൽ പ്രമേയം അംഗീകരിച്ചില്ലെങ്കിൽ അവർക്ക് ഇടപെടാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ആശുപത്രികളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആക്രമിക്കുന്ന സംഭവം അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുമ്പിൽ വളരെ പ്രധാനപ്പെട്ട കേസാണ്.

അന്താരാഷ്ട്ര ക്രിമിനൽ കോടതി കേസെടുത്ത്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നടപടി ആവശ്യപ്പെട്ടാൽ അത് നടപ്പാവണമെന്ന് നിർബന്ധവുമില്ല. കാരണംകഴിഞ്ഞ മാർച്ചിൽ യുദ്ധം ചെയ്തതിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കസ്റ്റഡിയിൽ പോകാൻ പുട്ടിൻ തയ്യാറായിരുന്നില്ല. എന്നാൽ കാര്യങ്ങൾ എല്ലാം ഐക്യരാഷ്ട്രസഭയുടെ കയ്യിലേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയും, 2021 ലെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സ്വതന്ത്ര അന്വേഷണ കമ്മീഷനും ഇപ്പോൾ നടക്കുന്ന സംഘര്ഷങ്ങളുടെയെല്ലാം തെളിവുകൾ ശേഖരിക്കുകയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അതുകലോൻദ് മുമ്പ് അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഒരു നിർണ്ണായക സന്ധിയായിരിക്കും ഇപ്പോൾ മാൾട്ട അംബാസിഡർ അവതരിപ്പിക്കാൻപോകുന്ന പ്രമേയം.

ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?
ഹമാസിന്റെ തുരങ്കങ്ങളിലേക്കുള്ള വഴി കണ്ടെത്താനാകാതെ ഇസ്രയേൽ : വെല്ലുവിളികൾ എന്തൊക്കെ?
logo
The Fourth
www.thefourthnews.in