കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു

കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു

വെസ്റ്റ് കെലോന ന​ഗരത്തിനു മുകളിലുള്ള കുന്നുകളിലും പർവതങ്ങളിലും പടരുന്ന തീയണക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാം​ഗങ്ങൾ

കാനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെസ്റ്റ് കെലോന ന​ഗരത്തിനു മുകളിലുള്ള കുന്നുകളിലും പർവതങ്ങളിലും പടരുന്ന കാട്ടുതീയണക്കാനുള്ള ശ്രമത്തിലാണ് അ​ഗ്നിശമന സേനാംഗങ്ങൾ. കാട്ടുതീയെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്തു നിന്നും ഒളിഞ്ഞത്.

കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു
ഹവായ് കാട്ടുതീ: മരണം 99, ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ

36,000 ആളുകൾ താമസിക്കുന്ന വെസ്റ്റ് കെലോനയിൽ നിന്നും 15,000 ലധികം ജനങ്ങൾ താമസിക്കുന്ന കെലോവ്നയുടെ വടക്കുഭാ​ഗത്തും പലായനം തുടരുകയാണ്. 4000ത്തിലധികം ജനങ്ങളെ വിമാന മാർഗമാണ് സുരക്ഷിതരാക്കിയത്. കാര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ കൂടുതൽ പേരെ വിമാനമാർ​ഗം സുരക്ഷിതരാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു
ജീവനെടുക്കുന്ന റാഗിങ്; അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 25 വിദ്യാർഥികളെന്ന് യുജിസി

കഴിഞ്ഞ 24 മണിക്കൂറിനിടെ 4500 ഓളം ആളുകളെയാണ് ഒഴിപ്പിച്ചത്. 20000 പേർ ഇപ്പോഴും കാട്ടുതീ ഭീഷണി നേരിടുകയാണ്

വെസ്റ്റ് കെലോനയിൽ നിന്ന് ഒകനാ​ഗൻ തടാകത്തിലെ കുറുകെ സ്ഥിതി ചെയ്യുന്ന 15,0000 ജനസംഖ്യയുള്ള കെനോലയിലും ഒഴിപ്പിക്കൽ നടപടി പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുതീ പടർന്ന യെല്ലോനൈപ് ന​ഗരത്തിൽ നിന്നും നിരവധിയാളുകൾ ഒഴിഞ്ഞിരുന്നു. അ​ഗ്നിരക്ഷാ സേനയിടെ രാപ്പകൽ അധ്വാനത്തിന്റെ ഫലമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചു വരികയാണ്.

കാനഡയിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ, ആയിരങ്ങൾ പലായനം ചെയ്തു
കാട്ടുതീയില്‍ തകർന്ന് ഹവായ്; മരണം 80 കടന്നു

വെസ്റ്റ് കെലോനയിൽ തീ ഇപ്പോഴും പടരുകയാണ്. വെള്ളമുപയോ​ഗിച്ച് തീയണക്കാനുളള ശ്രമത്തിലാണ് അധികൃതർ. ഇതിനെ തുടർന്ന് പ്രാദേശിക വ്യോമപാത അടച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയ്ക്കാണ് ബ്രിട്ടീഷ് കൊളംബിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് കൊളംബിയയുടെ പ്രധാനമന്ത്രി ഡേവിഡ് എബി മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിതി കൂടുതൽ വഷളാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4500 ഓളം ആളുകളെയാണ് ഒഴിപ്പിച്ചത്. 20000 പേർ ഇപ്പോഴും കാട്ടുതീ ഭീഷണി നേരിടുകയാണ് . നിരവധി കെട്ടിടങ്ങളും നശിച്ചു. ജനങ്ങളെ സംരക്ഷിക്കാനായി ഇന്നലെ രാത്രി തീയോടും പുകയോടും പോരാടുകയായിരുന്നു വെസ്റ്റ് കെലോന ഫയർ ചീഫ് ജേഴ്സണും സംഘവും .ശക്തമായ കാറ്റാണ് തീയണയ്ക്കനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഹൈവേകളേയും വിമാനത്താവളങ്ങളേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

കഴിഞ്ഞ ദിവസമാണ് കാനഡയിൽ കാട്ടു തീ പടരുകയാണെന്ന റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്നത്. യെല്ലോനൈഫ് ന​ഗരത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. 20,000 ത്തിലധികം നാട്ടുകാരോട് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മുൻപ് ഒഴിയണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു. അ​ഗ്നിരക്ഷാസേനയുടേയും ദ്രുതകർമസേനയുടേയും നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമം പുരോ​ഗമിക്കുന്നത്. വടക്കൻ കാനഡയിലെ ഏറ്റവും വലിയ ന​ഗരങ്ങളിലൊന്നാണ് യെല്ലോനൈഫ്.

ഈ വർഷം 5783 കാട്ടുതീയാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ആയിരത്തിലധികം ഇടങ്ങളിൽ ഇപ്പോഴും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ വർഷം 1.37 കോടി ഹെക്ടർ കാടാണ് കത്തി നശിച്ചത്. കാനഡയ്ക്ക് പുറമേ സ്പെയിനിലും കാട്ടു തീ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ദ്വീപായ ഹവായിൽ ഉണ്ടായ കാട്ടുതീയിൽ 99 പേരാണ് മരിച്ചത്.

logo
The Fourth
www.thefourthnews.in