'മോശം പ്രധാനമന്ത്രി'; ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ

'മോശം പ്രധാനമന്ത്രി'; ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ പൊയിലേവറിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ. 40 ശതമാനം കാനഡക്കാരും പ്രതിപക്ഷ നേതാവ് പിയർ പൊല്യേവറിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് സമീപകാലത്ത് നടത്തിയ ഇപ്‌സോസ് സർവേയിൽ പറയുന്നു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരിൽ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ട്രൂഡോയ്ക്ക് വോട്ടർമാർക്കിടയിൽ ജനപ്രീതി കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

'മോശം പ്രധാനമന്ത്രി'; ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ
വടക്കുംനാഥന്റെ തട്ടകം സുരേഷ് ഗോപിയെ ഏറ്റെടുക്കുമോ? ഇല്ലെന്ന് പറയാനുള്ള രാഷ്ട്രീയകാരണങ്ങള്‍

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ പൊല്യേവറിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. ട്രൂഡോ നയിക്കുന്ന ലിബറൽ പാർട്ടി 30 ശതമാനം വോട്ട് മാത്രമേ സ്വന്തമാക്കുകയുള്ളൂ എന്നും സർവേയിൽ പറയുന്നു. 2015-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ട്രൂഡോ 50 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണെന്ന് ജൂലൈയിൽ നടത്തിയ മറ്റൊരു സർവേയും കണ്ടെത്തിയിരുന്നു.

2025 അവസാനത്തോടെയാണ് കാനഡയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുക. 1968 മുതൽ 1979 വരെയും 1980 മുതൽ 1984 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പിതാവ് പിയറി ട്രൂഡോ ഏറെ ജനപ്രീതിയുള്ള നേതാവായിരുന്നു.

'മോശം പ്രധാനമന്ത്രി'; ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ
ഏഷ്യന്‍ ഗെയിംസ്; ചൈന സന്ദര്‍ശനം റദ്ദാക്കി അനുരാഗ് ഠാക്കൂര്‍; നടപടി അരുണാചൽ താരങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതിനാൽ

ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രൂഡോ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ ഖലിസ്ഥാനി പ്രവർത്തനങ്ങൾ കൂടിവരുന്നതിലുള്ള ആശങ്ക മോദി ട്രൂഡോയെ അറിയിച്ചിരുന്നു. എന്നാൽ അത് "ആവിഷ്കാര സ്വാതന്ത്ര്യം" ആണെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. നിലവിൽ, ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി ഖലിസ്ഥാനി അനുഭാവിയും ഇന്ത്യൻ വംശജനുമായ ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുമായാണ് (എൻഡിപി) അധികാരം പങ്കിടുന്നത്.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. പിന്നാലെ ഖലിസ്ഥാൻ നേതാവ് സുഖ്ദുൾ സിങും കാനഡയിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുഖ്ദുൾ സിങിന്റെ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം രംഗത്തെത്തി.

'മോശം പ്രധാനമന്ത്രി'; ജസ്റ്റിൻ ട്രൂഡോയ്ക്ക് ജനപ്രീതി കുറയുന്നതായി സർവേ
'അരവിന്ദാക്ഷനോട് പുറംലോകം കാണില്ലെന്ന് പറഞ്ഞു, മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ശ്രമിച്ചു'; ഇഡിക്കെതിരേ എംവി ഗോവിന്ദൻ

ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. തെളിവുകൾ കാണിച്ചാൽ അന്വേഷണത്തോട് സഹകരിക്കാമെന്ന ഇന്ത്യയുടെ പ്രതികരണത്തിനായിരുന്നു ട്രൂഡോയുടെ മറുപടി. അതിനിടെ, കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രം താത്കാലികമായി നിർത്തലാക്കി.

logo
The Fourth
www.thefourthnews.in