വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക

വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക

ആരോഗ്യ പ്രശ്‍നങ്ങൾ മൂലമാണ് പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിന് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലീ ഷാങ്ഫു മൂന്നാഴ്ചയിലേറെയായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ലീ ഷാങ്ഫു വീട്ടുതടങ്കലിലാണെന്ന് സംശയവുമായി അമേരിക്കയും രംഗത്തെത്തി. ആരോഗ്യ പ്രശ്‍നങ്ങൾ മൂലമാണ് പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ജൂലൈയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങിനെ കാണാതായതിന് പിന്നാലെയാണ് ഷാങ്ഫുവിന്റെയും തിരോധാനം.

വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക
'തായ്‌വാൻ വിൽപ്പനയ്ക്കുള്ളതല്ല': ഇലോൺ മസ്കിന്റെ ചൈന അനുകൂല പരാമർശത്തിൽ രൂക്ഷ വിമർശനവുമായി തായ്‌വാൻ

ജപ്പാനിലെ അമേരിക്കൻ അംബാസിഡറാണ് ലീ വീട്ടുതടങ്കലിലാണോ എന്ന സംശയം ട്വിറ്ററിലൂടെ ഉന്നയിച്ചത്. ''ആദ്യം, വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ കാണാതാവുന്നു, പിന്നീട് റോക്കറ്റ് ഫോഴ്സ് കമാൻഡർമാരെ കാണാതാവുന്നു, ഇപ്പോൾ പ്രതിരോധ മന്ത്രി ലീ ഷാങ്‍വു രണ്ടാഴ്ചയായി പൊതുവേദികളിൽ കാണുന്നില്ല''- റഹം ഇമ്മാനുവൽ എക്സിൽ കുറിച്ചു. ഒരാഴ്ച മുൻപ് വിയറ്റ്നാമീസ് പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ലീ ഷാങ്‍വു പിന്മാറിയതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.

65 കാരനായ ലീ ഷാങ്‍വുനെ പ്രതിരോധ മന്ത്രിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്തതായും അന്വേഷണ വിധേയനാക്കിയിരിക്കുകയാണെന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട 2017-ലെ ഹാർഡ്‌വേർ അഴിമതിക്കേസിൽ ജൂലായിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 മുതൽ 2022 വരെ സൈന്യത്തിന്റെ എക്യുപ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിച്ചിരുന്നത് ലീ ഷാങ്‍വു ആയിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് ലീ പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ മാസം 15 ന് അദ്ദേഹം റഷ്യയും ബെലറൂസും സന്ദർശിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലും എത്തിയിരുന്നു. ബീജിങിൽ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്‍ഡ് സെക്യൂരിറ്റി ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹത്തെ അവസാനമായി പൊതുവേദിയിൽ കണ്ടത്.

സെപ്റ്റംബർ 7-8 തീയതികളിൽ വിയറ്റ്‌നാമീസ് പ്രതിരോധ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ചൈനീസ് പ്രതിരോധ മന്ത്രി പിന്മാറിയിരിക്കുന്നു. 65 കാരനായ ലീ ഷാങ്‍വു ചൈനീസ് അതിർത്തിയിൽ വിയറ്റ്നാം ആതിഥേയത്വം വഹിച്ച പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള വാർഷിക സമ്മേളനത്തിലായിരുന്നു പങ്കെടുക്കേണ്ടേയിരുന്നത്.

വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക
അഫ്ഗാനിൽ അംബാസഡറെ നിയമിച്ച് ചൈന, സ്വാഗതം ചെയ്ത് താലിബാൻ; ആദ്യ വിദേശപ്രതിനിധി

എന്നാൽ മോശം ആരോഗ്യസ്ഥിതി കാരണം അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് എത്താനാകില്ലെന്ന് അധികൃതർ അറിയിച്ചതായി വിയറ്റ്നാമീസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇതേത്തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. വിയറ്റ്നാം സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രതികരിച്ചിട്ടില്ല.

ദീർഘനാൾ പൊതുപരിപാടികളിൽ നിന്ന് മാറ്റി നിർത്തിയ ശേഷമാണ് ജൂലൈയിൽ വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ ചൈന കൂടുതൽ വിശദീകരണങ്ങൾ ഒന്നും നൽകാതെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പിന്നീട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ ചുമതലയുള്ള കമാന്‍ഡര്‍മാരായ ലി യുച്ചാവോ, ഷു സോങ്‌ബോ എന്നിവരെയും നീക്കം ചെയ്തിരുന്നു. രാജ്യത്തിന്റെ പരമ്പരാഗത, ആണവ മിസൈലുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത സേനയാണിത്.

വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക
'ഒടുവിൽ യഥാർഥത്തിലുള്ളത് ലഭിച്ചു' ചൈനയുടെ ഭൂപടം പങ്കുവച്ച് മുൻ കരസേനാമേധാവി

ചൈനീസ് നേതൃത്വത്തിന്റെ നീക്കങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. മന്ത്രിമാർക്ക് പുറമെ വ്യവസായികളും കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും ചൈനയിൽ ഇത്തരത്തിൽ കാണാതെയാകാറുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം തിരിച്ച് വരും.

logo
The Fourth
www.thefourthnews.in