ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിന് അനുമതി നല്‍കിയേക്കില്ല

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിന് അനുമതി നല്‍കിയേക്കില്ല

ചൈനീസ് കപ്പലായ ഷിൻ യാൻ 6 ഇന്ത്യൻ മഹാസമുദ്രത്തിൽ ദിവസങ്ങളായി അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ പര്യവേഷണത്തിന്‌ അനുമതി നല്‍കിയേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ശ്രീലങ്കന്‍ അക്വാട്ടിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുമായി സഹകരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പര്യവേഷണം നടത്താനുള്ള ചൈനയുടെ നീക്കത്തിന് തടയിട്ട് ഇന്ത്യ. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തിക്ക് സമീപം ചൈനീസ് പര്യവേഷണം അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്രീലങ്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഉറപ്പുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബർ അവസാനത്തോടെ ശ്രീലങ്കയുടെ സ്‌പെഷ്യൽ എക്‌ണോമിക്‌സ് സോണിൽ സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താനാണ് ചൈന പദ്ധതിയിട്ടത്. ഇതിനായി എത്തിയ ചൈനീസ് കപ്പലായ ഷിൻ യാൻ 6 ഇന്ത്യൻ മഹാസമുദ്രത്തിൽ ദിവസങ്ങളായി അനുമതിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ പര്യവേഷണത്തിന്‌ അനുമതി നല്‍കിയേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തെ ദൗത്യമാണ് ചൈനീസ് കപ്പൽ ശ്രീലങ്കയിൽ നടത്തുന്നത്. നിലവിൽ ഇന്ത്യയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരിക്കുകയാണ്. 2017 മുതൽ ഈ തുറമുഖം 1.12 ബില്യൺ യുഎസ് ഡോളറിന് 99 വർഷത്തെ പാട്ടത്തിന് ചൈന ഏറ്റെടുത്തിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിന് അനുമതി നല്‍കിയേക്കില്ല
'ഉഭയകക്ഷി കരാര്‍ ലംഘിച്ചു'; ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തെ വിമര്‍ശിച്ച് ചെെന

ഇന്ത്യയുടെ ആശങ്ക കഴിഞ്ഞദിവസം മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയെ അറിയിച്ചിരുന്നു. രണ്ടരപ്പതിറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നാവിക പ്രവർത്തനങ്ങൾ കൂട്ടിയതായി ജയശങ്കർ പറഞ്ഞു. കഴിഞ്ഞ സെപ്തംബർ മുതൽ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. നേരത്തെ കപ്പലിന് ശ്രീലങ്കൻ തീരത്ത് പര്യവേഷണം നടത്തിനാൽ അനുമതി നൽകിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി സബ്രിയ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നവംബറോട് കപ്പൽ പരിവേക്ഷണം ആരംഭിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

രണ്ടായിരം ടൺ ഡീസൽ വഹിക്കുന്ന കപ്പലിന് രണ്ട് മാസം കൂടി സ്ഥിതി ചെയ്യാനുള്ള വസ്തുക്കൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പലുകളുടെ പ്രവർത്തനം സജീവമാണ്. റിപ്പോർട്ടുകൾ പ്രകാരം 2019 ൽ മേഖലയിൽ 29 കപ്പലുകളും 2020-ൽ 39 കപ്പലുകളും എത്തി.2021-ൽ 45, 2022-ൽ 43. 2023 സെപ്റ്റംബർ 15 വരെ 28 ചൈനീസ് കപ്പലുകളുമാണ് മേഖലയിൽ എത്തിയത്.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ശ്രീലങ്ക; ചൈനീസ് കപ്പലിന് അനുമതി നല്‍കിയേക്കില്ല
'ട്രൂഡോ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു'; കാനഡ ഭീകരരുടെ സുരക്ഷിത താവളം, ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

അതേസമയം നാല് ദിവസത്തെ സന്ദർശനത്തിനായി യു എസ് നാവികസേനയുടെ കപ്പൽ കൊളംബോ തുറമുഖത്ത് എത്തി. യുഎസ്എൻഎസ് ബ്രൺസ്വിക്ക് എന്ന കപ്പലാണ് ബുധനാഴ്ച എത്തിയതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു.

logo
The Fourth
www.thefourthnews.in