യഹൂദ വിരുദ്ധ നിലപാടുകള്‍, കോപ്പിയടി ആരോപണം; ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു

യഹൂദ വിരുദ്ധ നിലപാടുകള്‍, കോപ്പിയടി ആരോപണം; ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു

ഹാർവഡിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രസിഡന്റ് ആയ വ്യക്തിയായി ക്ലോഡിൻ ഗേ

കോപ്പിയടി ആരോപണത്തിനും യഹൂദ വിരുദ്ധ നിലപാടുകള്‍ സംബന്ധിച്ച വിവാദത്തിനും പിന്നാലെ ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു. അമേരിക്കന്‍ പൊളിറ്റിക്കൽ സയന്റിസ്റ്റായ ക്ലോഡിന്‍ പ്രസിഡന്റ് ആയി ആറ്മാസം തികയുമ്പോഴാണ് ക്ലോഡിൻ ഗേ രാജിവെക്കുന്നത്. ഹാർവഡിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞകാലം പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തികൂടിയാണ് ക്ലോഡിൻ ഗേ. യഹൂദ വിരുദ്ധതയെ പിന്തുങ്ങുന്ന നിലപാട് ആണ് ക്ലോഡിൻ സ്വീകരിച്ചതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് രാജി. പ്രസിഡന്റ് സ്ഥാനം താൻ ഒഴിയുകയാണെന്നും ഫാക്കൽറ്റി അംഗമെന്ന നിലയിൽ തുടരുമെന്നും ഗേ രാജിക്കത്തിൽ വ്യക്തമാക്കി.

യഹൂദ വിരുദ്ധ നിലപാടുകള്‍, കോപ്പിയടി ആരോപണം; ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു
പൗരത്വ ഭേദഗതി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കും; ചട്ടങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്

ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് പിന്നാലെ അമേരിക്കയിലെ യൂണിവേഴ്സ്റ്റികളിൽ യഹൂദർക്ക് നേരെ ആക്രമണം ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ ജൂത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ ക്ലോഡിന്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ പരാജയപ്പെട്ടെന്നായിരുന്നു ആരോപണങ്ങള്‍. വിഷയത്തില്‍ എംഐടി, പെൻസിൽവാനിയ യൂണിവേഴ്‌സിറ്റികളിലെ പ്രസിഡന്റുമാർക്കൊപ്പം ക്ലോഡിനെയും യുഎസ് കോൺഗ്രസ് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ആരോപണങ്ങള്‍ ശക്തമായതോടെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയുടെ പ്രസിഡന്റ് ഡിസംബർ 9 ന് രാജിവച്ചു. ഇതിനിടെ തന്റെ പരാമർശങ്ങളിൽ ഗേ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു, പിന്നാലെയാണ് ഗേയ്‌ക്കെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. എന്നാൽ ഗേയെ പിന്തുണച്ച് യൂണിവേഴ്‌സിറ്റിയിലെ 700 ഓളം പേർ രംഗത്ത് എത്തിയിരുന്നു.

യഹൂദ വിരുദ്ധ നിലപാടുകള്‍, കോപ്പിയടി ആരോപണം; ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്ലോഡിൻ ഗേ രാജിവെച്ചു
ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയുടെ കൊലപാതകം; തിരിച്ചടി ഉണ്ടാവുമെന്ന് മുന്നറിയിപ്പ്, മേഖലയിൽ സംഘർഷ സാധ്യത

തനിക്കെതിരെയുള്ള പ്രചാരണം ശക്തമായതോടെയാണ് ഗേ ജനുവരി 2 ന് രാജിവയ്ക്കാൻ തീരുമാനിച്ചത്. വിദ്വേഷത്തെ നേരിടാനുള്ള തന്റ പ്രതിബദ്ധതകളിൽ സംശയം തോന്നുന്നത് വിഷമകരമാണെന്ന് ക്ലോഡിൻ ഗേ തന്റെ രാജി കത്തിൽ പറഞ്ഞു. ഭാരിച്ച ഹൃദയത്തോടെയാണെങ്കിലും എന്നാൽ ഹാർവഡിനോടുള്ള അഗാധമായ സ്നേഹത്തോടെയാണ് താൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്നും ഇത് എളുപ്പത്തിൽ എടുത്ത തീരുമാനമല്ലെന്നും ക്ലോഡിൻ പറഞ്ഞു. ഹാർവഡ് കമ്മ്യൂണിറ്റിക്ക് അയച്ച കത്തിലാണ് ഗേ തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ക്ലോഡിൻ ഗേ രാജി വെച്ചതോടെ അലൻ ഗാർബർ ഹാർവഡിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കും.

logo
The Fourth
www.thefourthnews.in