ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട് എന്ന് നേരിട്ടല്ലെങ്കിലും അംഗീകരിച്ചുകൊടുക്കുന്നതാണ് ഇപ്പോഴത്തെ കോടതിവിധിയെന്ന് വ്യാഖ്യാനമുണ്ട്

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നു എന്ന നിലയില്‍ അന്താരാഷ്ട്ര കോടതി (ഐസിജെ) നിലപാട് എടുക്കുമ്പോഴും ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ പുറപ്പെടുവിച്ച വിധിയിലാണ് ഗാസയിലെ വംശഹത്യ തടയണം എന്ന് കോടതി ആവശ്യപ്പെടുന്നത്. വംശഹത്യ ആരോപിച്ചുള്ള കേസ് കോടതി തള്ളിക്കളയില്ല മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുദ്ധത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
'ഗാസയിലെ വംശഹത്യ തടയണം'; നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ ഇസ്രയേലിനോട് അന്താരാഷ്ട്ര കോടതി

സൗത്താഫ്രിക്ക മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് അന്താരാഷ്ട്ര കോടതി നിരവധിമാർഗനിർദേശങ്ങളാണ് ഇസ്രായേലിനു മുന്നിൽ വച്ചത്. പലസ്തീൻ ജനതയെ ശാരീരികവും മാനസികവുമായി അകമിക്കുന്നതിൽ നിന്ന് പിന്മാറാൻ തങ്ങളാൽ കഴിയുന്ന എല്ലാവിധ നടപടികളും സ്വീകരിക്കണമെന്നും അന്താരാഷ്ട്ര കോടതി ഇസ്രയേലിന് നിർദേശം നൽകി. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പൊതുവിടങ്ങളിൽ ആളുകൾ നടത്തുന്ന പരാമർശങ്ങൾ നിയന്ത്രിക്കാൻ ഇസ്രയേൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇസ്രായേൽ പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉദാഹരിച്ചുകൊണ്ടു തന്നെ കോടതി പറഞ്ഞു.

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
ഗാസയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും അവസാനിപ്പിക്കേണ്ടത്; ചര്‍ച്ച നടത്തി ഇറാനും തുര്‍ക്കിയും

ഇസ്രയേലിന്റെ വാദം

ഹമാസാണ് ഇത്രയും രൂക്ഷമായി തിരിച്ചടിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും, അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ഹമാസ് ഇപ്പോൾ പ്രവർത്തിക്കുന്നത് അതുകൊണ്ടാണ് തിരിച്ചടികൾ സാധാരണ മനുഷ്യരുടെ മരണത്തിനു കാരണമാകുന്നതെന്നാണ് ഇസ്രയേലിന്റെ പ്രധാനവാദം.

ജൂതർ അംഗങ്ങളായ ലോകത്തിലെ ഏറ്റവും ധാർമികമായി പ്രവർത്തിക്കുന്ന സൈന്യമാണ് തങ്ങളുടേതെന്ന് ഇസ്രയേൽ വാദിച്ചെങ്കിലും, 2.3 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ഗാസയിലെ ജനസംഖ്യയുടെ 85 ശതമാനം പേരുടെയും മരണത്തിന് ഈ യുദ്ധത്തിലൂടെ കരണക്കാരാണ് ഈ സൈന്ന്യം എന്നുകൂടി മനസിലിക്കേണ്ടതുണ്ട്. ജീവൻ രക്ഷിക്കാൻ അഭയാർത്ഥി ക്യാമ്പുകളിലെത്തുന്നവർക്കാണെങ്കിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ, മനുഷ്യാവകാശമോ ഉറപ്പാക്കാൻ സാധിക്കുന്നില്ല.

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
കാല്‍ലക്ഷം മരണം, തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങള്‍; മായ്ക്കപ്പെടുന്ന ഗാസ

കോടതിയുടെ നിലപാട്

കോടതിയുടെ അമേരിക്കക്കാരനായ അധ്യക്ഷൻ ജൊവാൻ ഡൊണോഗ് തന്റെ അഭിപ്രായം പറഞ്ഞു, പലസ്തീനിന്റെ ഭാവിയാണ് തങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പൂർണ്ണമായും കേസില്ലാതാക്കാൻ ഇസ്രയേലിന് സാധിച്ചില്ല എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഗാസയിലെ കുട്ടികളുടെ അവസ്ഥ ഹൃദയം തകർക്കുന്നതാണെന്ന് ജഡ്ജ് ഡൊണോഗ് പറഞ്ഞു. എന്നാൽ ശക്തമായ നടപടികളിലേക്കോ, ഇടപെടലിലേക്കോ കോടതി കടന്നതുമില്ല.

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
ദുരിതം ഇരട്ടിപ്പിച്ച് കനത്ത മഴയും തണുപ്പും, ഗാസ വാസയോഗ്യമല്ലാതാകുന്നെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 26,000 കടന്നു

സ്വയം പ്രതിരോധം എന്ന 'സാധ്യത'

ഗാസയിലെ വംശഹത്യ തടയണം എന്നാവശ്യപ്പെടുന്ന കോടതി, വെടിനിർത്തലിനോ, സൈനിക നീക്കങ്ങൾ മരവിപ്പിക്കുന്നതിനോ ആവശ്യമായ നടപടികൾ എടുക്കുന്നില്ല. അതിനാല്‍ തന്നെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ സ്വാഭാവികമായി പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശം ഇസ്രയേലിനുണ്ട് എന്ന് നേരിട്ടല്ലെങ്കിലും അംഗീകരിച്ചുകൊടുക്കുന്നതാണ് ഇപ്പോഴത്തെ കോടതിവിധിയെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.

ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?
'എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കാനാകുന്നില്ല, നിസഹായാവസ്ഥയില്‍ മരണമാണ് നല്ലതെന്ന് തോന്നും'; ദുരിതക്കയത്തില്‍ ഗാസ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരം

കോടതിക്ക് പ്രത്യേകിച്ച് ഒരു തീരുമാനവും രാജ്യങ്ങളുടെ മേൽ നടപ്പിലാക്കാനുള്ള അധികാരമില്ല എന്നതുകൊണ്ട് തന്നെ കോടതി നൽകുന്ന നിർദേശങ്ങൾക്ക് ഇസ്രയേൽ എത്ര വില നൽകും എന്നതാണ് കണ്ടറിയേണ്ടത്. അവർക്ക് വേണമെങ്കിൽ എല്ലാ ജഡ്ജിമാരുടെയും നിർദേശങ്ങൾ ഒരുമിച്ച് തള്ളിക്കളയാം. അതല്ലെങ്കിൽ കോടതി നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് എന്ന് മറുപടി നൽകാം. ഇങ്ങനെ ഇസ്രയേലിന് ഇപ്പോൾ സ്വീകരിക്കുന്ന എല്ലാ യുദ്ധ തന്ത്രങ്ങളും തുടരാനുള്ള സാധ്യതകൾ വിധിക്ക് ശേഷവും നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.

logo
The Fourth
www.thefourthnews.in