യാത്രക്കാർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

യാത്രക്കാർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

ജൂൺ 11നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നാണ് ഓഫർ ലഭിക്കാനുള്ള നിബന്ധന

ദുബായിലെ ആഡംബര ഹോട്ടലുകളിൽ സൗജന്യ താമസം വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയർലൈൻസ്. ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ ലഭ്യമാണ്. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ജൂൺ 11നുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നാണ് ഓഫർ ലഭിക്കാനുള്ള നിബന്ധന. അത് മാത്രം പോരാ, യാത്രക്കാർ കുറഞ്ഞത് 24 മണിക്കൂറെങ്കിലും നഗരത്തിൽ ചെലവഴിക്കുകയും വേണം.

യാത്രക്കാർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
കുടിശിക അടച്ചില്ല, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യയിൽ പിടിച്ചിട്ടു

എമിറേറ്റ്സിന്റെ ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ ദുബായ് വൺ സെൻട്രലിൽ രണ്ട് രാത്രി താമസിക്കാം. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും വാഹന സൗകര്യവും ലഭ്യമാണ്. 2021 ഡിസംബറിൽ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലാണ് 25 അവേഴ്സ് ഹോട്ടൽ ദുബായ് വൺ സെൻട്രൽ.

യാത്രക്കാർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
അബദ്ധത്തിൽ ഫ്‌ളൈറ്റ് ഡെക്കിന്റെ വാതിൽ അടച്ചു; കോക്ക്പിറ്റിന്റെ ജനലിലൂടെ പൈലറ്റ് ഇഴഞ്ഞുകയറുന്ന ചിത്രം വൈറൽ

പ്രീമിയം ഇക്കണോമി ക്ലാസിലോ ഇക്കണോമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നൊവോടെൽ വേൾഡ് ട്രേഡ് സെന്ററിൽ ഒരു രാത്രി താമസിക്കാം. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 96 മണിക്കൂർ മുമ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. emirates.com, ടിക്കറ്റ് ഓഫീസർ, എമിറേറ്റ്സ് കോൾ സെന്റർ എന്നിവ വഴിയോ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ വഴിയോ ബുക്ക് ചെയ്യാം.

യാത്രക്കാർക്ക് ദുബായിലെ ഹോട്ടലുകളിൽ സൗജന്യ താമസം; വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്
ഹ്രസ്വദൂര ഫ്ലൈറ്റ് സർവീസുകൾ നിരോധിച്ച് ഫ്രഞ്ച് സർക്കാർ; കാർബൺ ബഹിർഗമനം കുറയ്ക്കുക ലക്ഷ്യം

ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഹോട്ടൽ മുറികൾ ലഭിക്കുക. ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എമിറേറ്റ്‌സ് ബോർഡിങ് പാസിന്റെ ഒരു പകർപ്പ് എപ്പോഴും കയ്യിൽ സൂക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in