10 ലക്ഷം ഡോളറിലധികം കുടിശ്ശിക; ട്വിറ്ററിനെതിരെ നിയമ നടപടിയുമായി മസ്ക് പുറത്താക്കിയ ഉദ്യോഗസ്ഥര്‍
ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ട്വിറ്ററിന് എതിരെ നിയമ പോരാട്ടിന് ഒരുങ്ങി മുന്‍ മേധാവിമാര്‍. ഇലോണ്‍ മസ്‌ക് വന്നതിന് പിന്നാലെ പുറത്താക്കപ്പെട്ട പാരാഗ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് കുടിശ്ശിക ആവശ്യപ്പെട്ട് ഡെലവെയർ ചാൻസറി കോടതിയിൽ കേസ് ഫയൽ ചെയ്തത്. മുന്‍ പോളിസി ചീഫ് വിജയ ഗഡ്ഡെ, മുന്‍ സിഎഫ്ഒ നെല്‍ സെഗാള്‍ എന്നിവരാണ് പാരാഗ് അഗര്‍വാളിന് ഒപ്പമുള്ള മറ്റ് ഉദ്യോഗസ്ഥര്‍. ട്വിറ്റര്‍ തങ്ങള്‍ക്ക് കുടിശ്ശികയായി പത്ത് ലക്ഷം ഡോളര്‍ തരാനുണ്ട് എന്നും, ഇത് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മൂവരും ട്വിറ്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC), ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DOJ) തുടങ്ങിയവ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവിധ ചെലവുകൾ കോടതി ഫയലിംഗിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്
ശതകോടീശ്വരൻ ഇലോൺ മസ്‌ക് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പരാഗ് അഗർവാൾ ഉൾപ്പടെയുള്ള മൂന്ന് പേരും. കമ്പനിയുമായി ബന്ധപ്പെട്ട സർക്കാർ അന്വേഷങ്ങളുടെയും കോടതി നടപടികളുടെയും ഭാഗമായി ചിലവഴിച്ച തുകയാണിത് എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മൂവരും ട്വിറ്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC), ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DOJ) തുടങ്ങിയവ നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവിധ ചെലവുകളും കോടതി ഫയലിംഗിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ, അന്വേഷണങ്ങളുടെ സ്വഭാവമോ അവ ഇപ്പോഴും തുടരുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളോ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ പരാമർശിച്ച്കൊണ്ട് നിരവധി തവണ തങ്ങളുടെ അഭിഭാഷകർ ട്വിറ്ററിന്റെ അഭിഭാഷകർക്ക് കത്തയച്ചിട്ടുണ്ടെങ്കിലും പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു എന്ന് ഇവർ സമർപ്പിച്ച 20 പേജുള്ള പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പിന്നാലെ ആയിരകണക്കിന് ജീവനക്കാരെ മസ്‌ക് കൂട്ടമായി പിരിച്ചുവിട്ടിരുന്നു. മുൻ ജീവനക്കാരിൽ നിരവധി പേർ മസ്കിനെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഏറ്റെടുക്കലിന് ശേഷം 1.5 ബില്യൺ ഡോളറിലധികം രൂപയുടെ കടബാധ്യതയാണ് മസ്‌ക് അഭിമുഖീകരിക്കുന്നത്.