നാല് പ്ലേറ്റ് സ്റ്റീക്കിനും ഒരു പ്ലേറ്റ് വറുത്ത മീനിനും വെള്ളത്തിനും വില ഒരു ലക്ഷം; റസ്റ്റോറന്റിന് 12.5 ലക്ഷം രൂപ പിഴ

നാല് പ്ലേറ്റ് സ്റ്റീക്കിനും ഒരു പ്ലേറ്റ് വറുത്ത മീനിനും വെള്ളത്തിനും വില ഒരു ലക്ഷം; റസ്റ്റോറന്റിന് 12.5 ലക്ഷം രൂപ പിഴ

വെനീസിലെ പ്രശസ്തമായ സെന്റ് മാർക് സ് ക്വയറിനടുത്തുള്ള ഓസ്റ്റീരിയ ഡ ലൂക്ക റെസ്റ്റോറന്റിനെതിരെ ജപ്പാൻ വിദ്യാർഥികൾ അഞ്ച് വർഷം മുൻപാണ് പരാതി നൽകിയത്

‌അഞ്ച് വർഷം മുൻപ് ഇറ്റലി സന്ദർശിക്കാനെത്തിയതായിരുന്നു നാല് ജപ്പാൻ വിദ്യാർഥികൾ. വെനീസിലെ പ്രശസ്തമായ റെസ്റ്റോറന്റിൽനിന്ന് നാല് പ്ലേറ്റ് സ്റ്റീക്കും ഒരു പ്ലേറ്റ് വറുത്ത മീനും ഒരു കുപ്പി വെള്ളവും കഴിച്ച അവർ ഞെട്ടി, ബിൽ തുക ഏകദേശം ഒരു ലക്ഷം രൂപ (1,100 യൂറോ. ഒടുവിൽ വിദ്യാർഥികൾക്ക് നീതി കിട്ടിയിരിക്കുകയാണ്.

ഇറ്റാലിയൻ പാചക കല പഠിക്കാനെത്തിയ ജപ്പാനിൽനിന്നുള്ള വിദ്യാർഥികൾക്കാണ് വെനീസിലെ പ്രശസ്തമായ സെന്റ് മാർക് സ്ക്വയറിനടുത്തുള്ള ഓസ്റ്റീരിയ ഡ ലൂക്ക റെസ്റ്റോറന്റിൽനിന്ന് ദുരനുഭവമുണ്ടായത്. 2018ലായിരുന്നു സംഭവം.

റസ്റ്റോറന്റ് ജീവനക്കാരോട് പരാതിപ്പെട്ട വിദ്യാർഥികൾ ബില്ലിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു. റെസ്റ്റോറന്റിലെ ഇന്റർനെറ്റ് ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ചതിനാണ് അധിക ബില്ല് ഈടാക്കിയതെന്നായിരുന്നു ജീവനക്കാർ നൽകിയ അവർക്ക് ലഭിച്ച മറുപടി.

ഭീമമായ തുകയിൽ വിശ്വാസം വന്നില്ലെങ്കിലും അതൃപ്തിയോടെ തന്നെ വിദ്യാർത്ഥികൾ ബിൽ തീർപ്പാക്കി. തുടർന്ന് വടക്കൻ ഇറ്റലിയിലെ ബൊലോഗ്നയിൽ തിരിച്ചെത്തിയ അവർ റസ്റ്റോറന്‍റ് ഉടമയ്ക്കെതിരെ പരാതി നൽകി. റെസ്‌റ്റോറന്റ് തങ്ങളെ കബളിപ്പിച്ചെന്നും മറച്ചുവച്ച ചാർജുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ഭീമമായ തുക ഈടാക്കിയെന്നുമായിരുന്നു പരാതി.

അഞ്ചു വർഷത്തിനുശേഷമാണ് വിദ്യാർത്ഥികളുടെ പരാതിയിന്മേൽ അനുകൂലമായ വിധി വരുന്നത്. സ്ഥാപനം സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുർന്ന്, 12,61,513 രൂപ (300 പൗണ്ട്) പിഴ ചുമത്തി. വിദ്യാർഥികൾക്ക് നഷ്ടപരിഹാരമായി 12.5 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി നൽകേണ്ടിയും വന്നു.

വിദ്യാർഥികൾ പരാതി ഉന്നയിച്ചപ്പോൾ തന്നെ സംഭവം അധികൃതർ ഉടൻ പരിശോധിക്കുമെന്ന് ബൊലോഗ്ന മേയർ ലൂയിജി ബ്രുഗ്നാരോ പറഞ്ഞിരുന്നു. ഇത്തരത്തിലുളള പരാതികൾ അധികാരികളുടെ ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, ഇറ്റലിയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ സംഘത്തിലെ ഒരു വിദ്യാർഥി മറ്റൊരു റസ്റ്റോറന്റിനെതിരെയും പരാതിയുമായി രം​ഗത്തെത്തിയിരുന്നു. മൂന്ന് പ്ലേറ്റ് സീഫുഡ് പാസ്തയ്ക്ക് 30,882 രൂപയാണ് ഈടാക്കിയതെന്നായിരുന്നു പരാതി. 2019 ൽ ഒരു ഇറ്റാലിയൻ വിനോദസഞ്ചാരിയും സമാനമായ പരാതി നൽകിയിരുന്നു. സെന്റ് മാർക്ക് സ്‌ക്വയറിനടുത്തുള്ള കഫേ ലവേനയിൽ രണ്ട് കാപ്പികൾക്കും രണ്ട് കുപ്പി വെള്ളത്തിനും 37 പൗണ്ട് (3796 രൂപ) ഈടാക്കിയെന്നായിരുന്നു പരാതി.

മറ്റൊരു സംഭവത്തിൽ, ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിൽ നിന്നും ഉച്ചഭക്ഷണത്തിനായി 463 പൗണ്ട് (47,502 രൂപ) ഈടാക്കിയതായും ആരോപണം ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in