ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി, ജറുസലേം സംഘര്‍ഷഭരിതം

ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി, ജറുസലേം സംഘര്‍ഷഭരിതം

ജറുസലേമില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 24കാരിയും, രണ്ട് വയോധികരുമായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗാസയിലെ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ആറ് ദിവസം പിന്നിടുമ്പോള്‍ ജറുസലേമിലും അധിവിഷ്ട പലസ്തീനിലും സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നു. ഖത്തറില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിനം കൂടി നീട്ടാന്‍ ധാരണയായിരുന്നു. അതേസമയമാണ് ഗാസയ്ക്ക് പുറത്ത് സാഹചര്യങ്ങള്‍ മോശമാകുന്നത്. ജറുസലേമില്‍ ഇന്നുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 24കാരിയും, രണ്ട് വയോധികരുമായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു ജറുസലേമില്‍ വെടിവെപ്പുണ്ടായത്

ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി, ജറുസലേം സംഘര്‍ഷഭരിതം
ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം

വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു ജറുസലേമില്‍ വെടിവെപ്പുണ്ടായത്. നഗരത്തിലെ ബസ് സ്റ്റോപ്പില്‍ നിന്നിരുന്നവര്‍ക്ക് എതിരെ ആയിരുന്നു ആക്രമണം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇവരെ പ്രദേശത്തുണ്ടായിരുന്ന ഒരു ഇസ്രയേലി പോലീസുകാരനും പ്രദേശവാസിയും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, വെസ്റ്റ്ബാങ്ക് നഗരമായ ജെനിന്‍ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ നീക്കത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജറുസലേമിലെ ആക്രമണം. അതിനിടെ, അധിവിഷ്ട വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ നടപടികള്‍ക്കും വേഗം കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം അധിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും 40 പലസ്തീനികളെയാണ് ഇസ്രയേല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം ജെറുസലേം മേഖലയില്‍ നിന്നും അറസ്റ്റിലായ പലസ്തീനികളുടെ എണ്ണം 3365 പിന്നിട്ടു.

ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ഇസ്രയേല്‍

അതിനിടെ, ഇറുസലേമിലെ വെടിവെപ്പ് നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമര്‍ ബെന്‍ ഗിവര്‍ രംഗത്തെത്തി. ഹമാസിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ് ജെറുസലേമിലെ ആക്രമണം തുറന്നുകാട്ടുന്നത് എന്നായിരുന്നു ദേശീയ സുരക്ഷാ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഹമാസ് ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ഒപ്പം ജറുസലേമില്‍ ആക്രമണം നടത്തുകയും ചെയ്യുന്നു എന്നും വെടിവെപ്പുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജറുസലേമിലെ സാഹചര്യങ്ങളുടെ പിന്‍പറ്റി നടപടികള്‍ കര്‍ശനമാക്കുമെന്ന സൂചനയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുള്‍പ്പെടെ നല്‍കുന്നത. ഇസ്രയേലികള്‍ക്ക് ആയുധം നല്‍കുന്ന നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം ഇതിന്റെ ശക്തമായ ഉദാഹരമാണ്. ജറുസലേമില്‍ ഉണ്ടായ ആക്രമണത്തെ പ്രതിരോധിച്ച സിവിലിയന്റെ നടപടിയെയും നെതന്യാഹു അഭിനന്ദിച്ചു.

ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടി, ജറുസലേം സംഘര്‍ഷഭരിതം
മാധ്യമപ്രവർത്തകരുടെ കൊലക്കളമായി ഗാസ; സംഘർഷം ആരംഭിച്ചശേഷം കൊല്ലപ്പെട്ടത് 39 പേർ

അതേസമയം, വെടിനിര്‍ത്തലും ദുരിതാശ്വാസ സാധനങ്ങളും എത്തിത്തുടങ്ങിയെങ്കിലും ഗാസയിലെ ജനജീവിതം അത്യന്തം ദുരിതത്തിലേക്ക് നീങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തിന് ഉള്‍പ്പെടെ ഗാസ നിവാസികള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു എന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ ഏഴിന് മുന്‍പ് ഗാസയിലേക്ക് എത്തിയിരുന്നത് പ്രതിദിനം അഞ്ചൂറിലധികം ട്രക്കുകളായിരുന്നു എങ്കില്‍ ഇപ്പോഴത് ഇരുന്നൂറില്‍ താഴെയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രമാണ് ട്രക്കുകള്‍ 200 എന്ന സംഖ്യയില്‍ തൊട്ടതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

logo
The Fourth
www.thefourthnews.in