ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി

ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി

നാല് പ്രധാന ടെലികോം നെറ്റ്‌വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകളുടെ തകരാര്‍ ആഗോള ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകളില്‍ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. നാല് പ്രധാന ടെലികോം നെറ്റ്‌വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയതെന്ന് ഹോങ്കോങ്ങിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എച്ച്ജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ അറിയിച്ചിട്ടുണ്ട്. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്നം ബാധിച്ചതായാണ് കണക്കാക്കുന്നതെന്ന് എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തകരാറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ മേഖലകള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്നും മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടതായി അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ സൂചിപ്പിക്കുന്നു.

ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി
'പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സെനികനും മേയ് പത്തിനു ശേഷം മാലദ്വീപിലുണ്ടാകില്ല'; നിലപാട് കടുപ്പിച്ച് മുയ്‌സു

അതേസമയം, കേബിളുകള്‍ക്ക് എങ്ങനെയാണ് തകരാര്‍ സംഭവിച്ചതെന്ന് എച്ച്ജിസി വ്യക്തമാക്കിയിട്ടില്ല. കേബിളുകളുടെ അറ്റകുറ്റപ്പണികള്‍ ഒരു മാസത്തേക്കെങ്കിലും നടക്കാനിടയില്ലെന്ന് കേബിളുകളുടെ ഉടമകളിലൊന്നായ ദക്ഷിണാഫ്രിക്കയിലെ സീകോമിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴക്കടലില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി സുരക്ഷിതമാക്കാന്‍ സമയമെടുക്കുമെന്നാണ് കാലതാമസത്തിന് സീകോം പറയുന്ന കാരണം.

ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതില്‍ ആഴക്കടല്‍ കേബിളുകള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ 2006-ല്‍ തായ്‌വാനില്‍ സംഭവിച്ചത് പോലെ ഈ കേടുപാടുകള്‍ ആഗോളതലത്തില്‍ തന്നെ വ്യാപകമായ ഇന്‍ര്‍നെറ്റ് തകരാറുകള്‍ക്ക് കാരണമാകും.

ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍  ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി
ഇസ്രയേലിലെ ഹമാസ് ആക്രമണങ്ങളിൽ ലൈംഗികാതിക്രമങ്ങളും; വിശ്വസനീയ വിവരങ്ങൾ ലഭിച്ചെന്ന് യുഎൻ

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ഭീമന്‍ കമ്പനികള്‍ അടുത്ത വര്‍ഷങ്ങളിലായി ഈ കേബിളുകളില്‍ നിക്ഷേപം നടത്തിയിരുന്നു. ഹൂതി വിമതര്‍ കേബിളുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന യമന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ചെങ്കടലിലെ കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചിരിക്കുന്നത്.

കേബിളുകളുടെ കേടുപാടുകള്‍ക്ക് ഹൂതികള്‍ക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ വാര്‍ത്താ ഔട്ട്‌ലെറ്റായ ഗ്ലോബ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് ഹൂതി നേതാവ് അബ്ദെല്‍ മാലെക് അല്‍-ഹൂതി രംഗത്ത് വന്നിരുന്നു. ബ്രിട്ടണും അമേരിക്കയുമാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

തെക്ക് കിഴക്കന്‍ ഏഷ്യയെ ഈജിപ്ത് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന 25000 കിലോമീറ്റര്‍ കേബിള്‍ ശൃംഖലയും യൂറോപ്പ്, മധ്യേഷ്യ, ഇന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന യുറോപ്പ് ഇന്ത്യ ഗേറ്റ്‌വേയും തകരാറിലാണ്. വോഡഫോണ്‍ ആണ് ഇതിലെ പ്രധാന നിക്ഷേപകര്‍.

logo
The Fourth
www.thefourthnews.in