'പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സെെനികനും മേയ് പത്തിനു ശേഷം മാലദ്വീപിലുണ്ടാകില്ല'; നിലപാട് കടുപ്പിച്ച് മുയ്‌സു

'പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സെെനികനും മേയ് പത്തിനു ശേഷം മാലദ്വീപിലുണ്ടാകില്ല'; നിലപാട് കടുപ്പിച്ച് മുയ്‌സു

ഇരു രാജ്യങ്ങളിലെയും കരാര്‍ പ്രകാരം മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികർ പുറത്തുപോകാനുള്ള അവസാന തീയ്യതി മാര്‍ച്ച് പത്താണ്

ഇന്ത്യാ വിരുദ്ധ നിലപാട് കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. മേയ് 10നു ശേഷം മാലദ്വീപിൽ പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സൈനികനുമുണ്ടാകില്ലെന്നാണ് മുയ്‌സുവിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളിലെയും കരാര്‍ പ്രകാരം മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികർ പുറത്തുപോകാനുള്ള അവസാന തീയതി മാര്‍ച്ച് പത്താണ്.

ദ്വീപിലെ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമിൽ ഒന്നില്‍ ഇന്ത്യന്‍ സിവില്‍ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെടുക്കാന്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് മുയ്‌സുവിന്റെ പരാമര്‍ശം. അറ്റോളിലെ സന്ദര്‍ശനത്തിനിടയില്‍ ബാ അറ്റോള്‍ എയ്ദഫുഷി റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുയ്‌സു. ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നതിൽ തന്റെ സര്‍ക്കാര്‍ വിജയിച്ചതിനാല്‍ ആളുകള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കാനും സാഹചര്യങ്ങള്‍ വളച്ചൊടിക്കാനും ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സെെനികനും മേയ് പത്തിനു ശേഷം മാലദ്വീപിലുണ്ടാകില്ല'; നിലപാട് കടുപ്പിച്ച് മുയ്‌സു
മാലദ്വീപില്‍ നിന്ന് സേന പിന്മാറ്റം; സൈനികർക്ക് പകരമുള്ള സിവിലിയന്മാരുടെ ആദ്യ സംഘം എത്തി

''ഇന്ത്യന്‍ സൈന്യം പുറത്തുപോകുന്നില്ല. സിവിലിയന്‍ വസ്ത്രത്തിലേക്ക് യൂണിഫോം മാറി അവര്‍ തിരിച്ചുവന്നിരിക്കുകയാണ്. ഒരു വസ്ത്രത്തിലും ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ താമസിപ്പിക്കില്ല. ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ സ്വാതന്ത്ര്യം സുരക്ഷിതമാക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും മാലിദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നത് പോലെ തന്നെ രാജ്യത്തിന് നഷ്ടമായ തെക്കന്‍ സമുദ്രമേഖല തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാര്‍ച്ച് 10നകം ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടുമെന്നാണ് റിപ്പോർട്ട്. നിലവില്‍ ആദ്യ ബാച്ചിനെ പിന്‍വലിക്കുമെങ്കിലും മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളിലെ സൈനികരെ മാറ്റിസ്ഥാപിക്കുന്നതിന് മേയ് പത്ത് വരെ സമയമുണ്ട്. മാലദ്വീപിലെ ജനങ്ങള്‍ക്ക് മാനുഷികസഹായവും മെഡിക്കല്‍ സേവനങ്ങളും നല്‍കുന്നതിനാണ് ഇന്ത്യന്‍ വ്യോമയാന പ്ലാറ്റ്‌ഫോമുകള്‍ മാലദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്.

'പട്ടാളവേഷത്തിലോ അല്ലാതെയോ ഒരു ഇന്ത്യന്‍ സെെനികനും മേയ് പത്തിനു ശേഷം മാലദ്വീപിലുണ്ടാകില്ല'; നിലപാട് കടുപ്പിച്ച് മുയ്‌സു
ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്താന്‍ മുയിസുവിന് പ്രതിപക്ഷത്തിന്റെ ഉപദേശം; മാലദ്വീപ് അയയുമോ?

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനായി ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെയോ പരിശീലനം ലഭിച്ച മാലദ്വീപ് സൈനിക ഉദ്യോഗസ്ഥരെയോ നിയമിക്കാമെന്നതാണ് പ്രശ്നപരിഹാരമായി ഇരു രാജ്യങ്ങളും അംഗീകരിച്ച മാര്‍ഗം. മൂന്ന് ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 80 സൈനികര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മുഹമ്മദ് മുയ്സു പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കല്‍ നടപടികള്‍ ആരംഭിച്ചത്. ചൈന അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. ഇന്ത്യവിരുദ്ധ നിലപാടുകളായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മുന്നോട്ടുവച്ചിരുന്നത്. ഇന്ത്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത് മാലദ്വീപിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. 2009 മുതല്‍ മാലദ്വീപിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in