'അസമത്വം ഇല്ലാതാകും;' സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം

'അസമത്വം ഇല്ലാതാകും;' സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം

യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ ഗ്രീസ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. ഗ്രീസിന് പുറമെ ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിലും ഇത് അനുവദനീയമാണ്

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്. വ്യാഴാഴ്ചയാണ് ബിൽ ഗ്രീസ് പാർലമെന്റ് എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കിയത്. ഇനി മുതൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ബിൽ നൽകുന്നുണ്ട്.

ഓർത്തഡോക്സ് സഭയുടെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് ബിൽ പാസാക്കിയത്. ഈ നിമിഷത്തിനായി തങ്ങൾ വർഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്വവർഗാനുരാഗികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സ്റ്റെല്ല ബലിയ അഭിപ്രായപ്പെട്ടു.

പുതിയ നിയമം ഗുരുതരമായ അസമത്വത്തെ ഇല്ലാതാക്കുന്നതാണെന്ന് പുതിയ നിയമമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു. അദൃശ്യരായ ആളുകൾ ഒടുവിൽ നമുക്ക് ചുറ്റും ദൃശ്യമാകുമെന്ന് വോട്ടെടുപ്പിന് മുൻപുള്ള ചർച്ചയിൽ മിത്സോതാകിസ് പറഞ്ഞിരുന്നു. പരിഷ്‌കാരം ധീരമായ നടപടിയാണെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെട്ടപ്പോൾ "സാമൂഹ്യവിരുദ്ധം" എന്നാണ് യാഥാസ്ഥിതിക വിഭാഗം വിശേഷിപ്പിച്ചത്.

മധ്യ-വലതുപക്ഷ പാർട്ടിയിലെ ലിബറൽ വിഭാഗം നേതാവാണ് കിരിയാക്കോസ് മിത്സോതാകിസ്. എൽജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ആദ്യം മുതൽ നിലകൊണ്ട നേതാവാണ് മിത്സോതാകിസ്

തീരുമാനത്തിനുപിന്നാലെ സഭാ അനുകൂലികൾ ഏതൻസിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചിരുന്നു. തലസ്ഥാനത്തെ സിൻ്റാഗ്മ സ്ക്വയറിൽ നിരവധി ബാനറുകൾ ഉയർത്തിയും ബൈബിൾ ഭാഗങ്ങൾ വായിച്ചുമായിരുന്നു പ്രതിഷേധം.

ഈ നടപടിക്ക് വോട്ട് ചെയ്ത നിയമനിർമാതാക്കളെ ബഹിഷ്കരിക്കുമെന്ന് വരെ ഓർത്തഡോക്സ് ബിഷപ്പുമാർ ഭീഷണിപ്പെടുത്തിയിരുന്നു. സഭയുടെ എതിർപ്പായിരുന്നു ഇത്രയും കാലം ഗ്രീസിനെ പരിഷ്കാരത്തിൽനിന്ന് പ്രധാനമായും പിന്നോട്ടുവലിച്ചിരുന്നത്. നടപടി മാതൃരാജ്യത്തിന്റെ സാമൂഹിക ഐക്യത്തെ ദുഷിപ്പിക്കുമെന്ന് ഓർത്തഡോക്സ് സഭാ തലവൻ ആർച്ച് ബിഷപ്പ് ഐറോണിമോസ് പറഞ്ഞു. പാർലമെന്റിൽ അരങ്ങേറിയ രണ്ട് ദിവസത്തെ ചൂടേറിയ സംവാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത് വോട്ടെടുപ്പ് നടന്നത്.

മധ്യ-വലതുപക്ഷ പാർട്ടിയിലെ ലിബറൽ വിഭാഗം നേതാവാണ് കിരിയാക്കോസ് മിത്സോതാകിസ്. എൽജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ആദ്യം മുതൽ നിലകൊണ്ട നേതാവാണ് മിത്സോതാകിസ്. കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും താരതമ്യേന സൗമ്യമായ സമീപനമാണ് ഇദ്ദേഹം പുലർത്തുന്നത്. അതുകൊണ്ടുതന്നെ സ്വന്തം പാർട്ടിയിൽനിന്നുതന്നെ വലിയ എതിർപ്പുകൾ മിത്സോതാകിസ് നേരിട്ടിരുന്നു.

'അസമത്വം ഇല്ലാതാകും;' സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം
സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ; 2024 മുതൽ നിയമം പ്രാബല്യത്തിൽ

മിത്സോതാകിസിന്റെ ന്യൂ ഡെമോക്രസി പാർട്ടി നേതൃത്വം നൽകുന്ന ഭരണകക്ഷിയിൽ മൂന്നോളം ചെറിയ തീവ്ര വലതുപക്ഷ പാർട്ടികളും ഭാഗമാണ്. അതുകൊണ്ടുതന്നെ ബിൽ പാസാക്കാൻ പ്രതിപക്ഷ കക്ഷികളുടെ ഉൾപ്പെടെ പിന്തുണ ആവശ്യമായിരുന്നു. ഗ്രീസിലെ പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷ പാർട്ടികളാണ് പ്രധാനമായും ബില്ലിന് പിന്തുണ നൽകിയത്. ഗ്രീസ് ചരിത്രത്തിലെ ആദ്യ സ്വവർഗാനുരാഗിയായ രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രധാന പ്രതിപക്ഷമായ സിറിസയുടെ സ്റ്റെഫാനോസ് കസെലകിസ്.

'അസമത്വം ഇല്ലാതാകും;' സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം
സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യ മധ്യ യൂറോപ്യൻ രാജ്യമായി എസ്തോണിയ; 2024 മുതൽ നിയമം പ്രാബല്യത്തിൽ

യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളിൽ ഗ്രീസ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. ഗ്രീസിന് പുറമെ ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിലും ഇത് അനുവദനീയമാണ്. വിവാഹത്തിൽ തുല്യതയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെക്ക്-കിഴക്കൻ യൂറോപ്യൻ രാജ്യം കൂടിയാണ് നിലവിൽ ഗ്രീസ്.

logo
The Fourth
www.thefourthnews.in