ബിരുദദാന ചടങ്ങില്‍ ഡാന്‍സ്, ഇറാനില്‍ പെണ്‍കുട്ടികള്‍ നിയമ നടപടി ഭീഷണിയില്‍, വ്യാപക പ്രതിഷേധം

ബിരുദദാന ചടങ്ങില്‍ ഡാന്‍സ്, ഇറാനില്‍ പെണ്‍കുട്ടികള്‍ നിയമ നടപടി ഭീഷണിയില്‍, വ്യാപക പ്രതിഷേധം

വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ യുണിവേഴ്‌സിറ്റി അധികൃതര്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയത്

കര്‍ശന മത നിയമങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിട്ടുള്ള ഇറാനില്‍ ഡാന്‍സ് വീഡിയോയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മേല്‍ നിയമ നടപടിയുടെ ഭീഷണി. തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ തീരദേശ നഗരമായ ബുഷെഹറിലെ അല്‍-സഹ്റ സര്‍വകലാശാലയിലെ 11 ഓളം വിദ്യാര്‍ഥിനികള്‍ക്ക് എതിരെയാണ് ആക്ഷേപം. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ ബിരുദ ദാന ചടങ്ങിനോട് അനുബന്ധിച്ച് നൃത്തം ചെയ്യുന്നതും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതും ഉള്‍പ്പെടെയാണ് വൈറല്‍ വീഡിയോയിലുള്ളത്.

അനുമതിയില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇത് നിയമ വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റി

വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ യുണിവേഴ്‌സിറ്റി അധികൃതര്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയത്. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് സഹ്റ ഹാജിയാനിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

എന്നാല്‍, വിദ്യാര്‍ഥികളെ നിയമ നടപടിയുടെ പേരില്‍ ഭീഷണിപ്പെടുത്തുന്ന നടപടിക്ക് എതിരെ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതും തടയുന്ന വിധത്തില്‍ ഇറാനില്‍ നിയമങ്ങളൊന്നും നിലവിലില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന വാദം. കുട്ടികള്‍ അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ്, അതുനെ നിയമ നടപടിയുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് അസംബന്ധമാണെന്ന് കാനഡ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ അഭിഭാഷക ഹുസൈന്‍ റെയ്സി ദ ഗാര്‍ഡിയനോട് പ്രതികരിച്ചു.

ബിരുദദാന ചടങ്ങില്‍ ഡാന്‍സ്, ഇറാനില്‍ പെണ്‍കുട്ടികള്‍ നിയമ നടപടി ഭീഷണിയില്‍, വ്യാപക പ്രതിഷേധം
ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര

അതേസമയം, ഇറാനില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പൊതുസ്ഥലത്ത് നൃത്തം ചെയ്തതിന് ഉള്‍പ്പെടെ സ്ത്രീകളെ തടങ്കലില്‍ വച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനിയന്‍ നാടോടിക്കഥകള്‍ ചിത്രീകരിക്കുന്നതിനായി ടെഹ്റാനിലെ താജ്രിഷ് സ്‌ക്വയറില്‍ നൃത്തം ചെയ്തതിന് കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിരുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിരുദദാന ചടങ്ങില്‍ ഡാന്‍സ്, ഇറാനില്‍ പെണ്‍കുട്ടികള്‍ നിയമ നടപടി ഭീഷണിയില്‍, വ്യാപക പ്രതിഷേധം
മഹ്‌സ അമിനിയുടെ മരണം; സമര ചൂടറിഞ്ഞ് ഇറാന്‍ നഗരങ്ങള്‍, ഹിജാബ് കത്തിച്ചും പ്രതിഷേധം

ഇറാനിലെ വസ്ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 കാരിയായ കുര്‍ദിഷ് യുവതിയുടെ മരണം രാജ്യത്ത് ഉണ്ടാക്കിയ പ്രതിഷേധങ്ങളും അടുത്ത കാലത്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2022 സെപ്റ്റംബറില്‍ ടെഹ്റാനിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മഹ്‌സ അമിനി മരിച്ചത്. പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ സ്ത്രീകളും സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികളും വ്യാപകമായി തെരുവിലിറങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in