ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര

ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് പൗരത്വം നല്‍കാന്‍ സ്പെയിൻ തീരുമാനമെടുത്തത്

ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഇറാനിയന്‍ ചെസ് താരം സാറാ ഖാദെം ഇനി മുതല്‍ സ്പാനിഷ് പൗര. കഴിഞ്ഞ ജനുവരിയിൽ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് മുതൽ സാറാ ഖാദെം സ്പെയിനിൽ അഭയം തേടിയിരുന്നു. ഇറാന്‍ ഭരണകൂടം സാറയ്‌ക്കെതിരായ കടുത്തനടപടികളിൽ നിന്ന് പിന്മാറാത്ത പശ്ചാത്തലത്തിലാണ് പൗരത്വം അനുവദിച്ചുകൊണ്ടുള്ള സ്പെയ്നിന്റെ നീക്കം. മതഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായതില്‍ തനിക്ക് ഖേദമില്ലെന്ന് സാറ ഖാദെം പ്രതികരിച്ചു

ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര
ഹിജാബില്ലാതെ സാറയുടെ കരുനീക്കം

മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധപ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സാറാ ഖാദെം ഡിസംബറിൽ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവരുടെ മത്സരം. പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്ന പ്രമുഖരടക്കമുള്ള ഇറാന്‍ പൗരന്‍മാരെ ഭരണകൂടം തടവിലാക്കുന്നതിനിടെയാണ് സാറാ ഖാദെമിന്റെ ഹിജാബ് ധരിക്കാതെയുള്ള കരുനീക്കം വാര്‍ത്തയായത്. ഹിജാബ് ധരിക്കാതെയുള്ള സാറാ ഖാദെമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇറാൻ ഭരണകൂടം ശക്തമായ നടപടികളുണ്ടാകുമെന്ന് അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇറാനില്‍ നിന്ന് ലോക ചെസ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഗ്രാന്‍ഡ് മാസ്റ്ററാണ് സാറ ഖാദെം. ലാേക ചെസ് റാങ്കിങില്‍ 804-ാം സ്ഥാനത്താണ് അവർ.

ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര
പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റത്തിനാണ് 2022 സെപ്റ്റംബറില്‍ മഹ്‌സ അമിനിയെന്ന 22കാരിയെ ഇറാൻ മതപോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി കൊല്ലപ്പെട്ടു. അതിന് പിന്നാലെ ഇറാൻ സാക്ഷ്യം വഹിച്ചത് വൻ പ്രതിഷേധങ്ങൾക്കാണ്. സ്ത്രീകൾ ഹിജാബ് കത്തിച്ചുവരെ തെരുവുകളിൽ പ്രതിഷേധിച്ചു.

ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര
സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും

പ്രതിഷേധങ്ങളെ തുടർന്ന് മതകാര്യ പോലീസ് സംവിധാനം നിർത്തിവയ്ക്കാൻ ഇറാൻ ഭരണകൂടം നിർബന്ധിതരായിരുന്നു. എന്നാൽ അടുത്തിടെ ഈ സംവിധാനം പുനരാരംഭിക്കുമെന്ന് ഇറാൻ അറിയിച്ചു. ശരീര ഭാഗങ്ങളോ മുടിയോ പുറത്തുകാണാത്ത വിധം സ്ത്രീകൾ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ തെരുവുകളിൽ പരിശോധന കർശനമാക്കാനാണ് നീക്കം.

logo
The Fourth
www.thefourthnews.in