പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം

പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം

1982ല്‍ പുറത്തിറങ്ങിയ ദി ഡെത്ത് ഓഫ് യാസ്ജെര്‍ഡ് എന്ന ചിത്രത്തിലെ ഇറാനിയന്‍ നായിക സൂസന്‍ തസ്ലിമിയുടെ ചിത്രം വച്ചുള്ള പോസ്റ്ററാണ് ഫെസ്റ്റിവലിന് മുന്നോടിയായി പുറത്തിറക്കിയത്

ഹിജാബ് ധരിക്കാത്ത നടിയുടെ പോസ്റ്റർ പുറത്തുവിട്ടതിന് ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം. ഷോര്‍ട്ട് ഫിലിം അസോസിയേഷന്‍ (ഐഎസ്എഫ്എ) സംഘടിപ്പിക്കുന്ന 13-ാം എഡിഷൻ ഫിലിം ഫെസ്റ്റിവലാണ് നിരോധിച്ചത്. 1982ല്‍ പുറത്തിറങ്ങിയ ദി ഡെത്ത് ഓഫ് യാസ്ജെര്‍ഡ് എന്ന ചിത്രത്തിലെ ഇറാനിയന്‍ നായിക സൂസന്‍ തസ്ലിമിയുടെ ചിത്രം വച്ചുള്ള പോസ്റ്ററാണ് ഫെസ്റ്റിവലിന് മുന്നോടിയായി പുറത്തിറക്കിയത്. ഇതുസംബന്ധിച്ച് ഇറാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഉത്തരവിറക്കി. സെപ്റ്റംബറിലാണ് ഫെസ്റ്റിവല്‍ നിശ്ചയിച്ചിരുന്നത്.

പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം
സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും

1983 മുതല്‍ ഇറാനില്‍ സ്ത്രീകള്‍ തലയും കഴുത്തും മറയ്ക്കുന്ന ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമാണ്. ഡിസംബറില്‍ വസ്ത്രധാരണ നിയമം ലംഘിച്ചതിന് പിടിയിലായ മഹ്‌സ അമിനി എന്ന 22കാരി ഇറാന്‍ സദാചാര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.

ഈ മാസം മുതല്‍ സ്ത്രീകള്‍ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇറാൻ സദാചാര പോലീസ് പട്രോളിങ് പുനരാരംഭിക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. വനിതാ ജീവനക്കാരുടെ ശിരോവസ്ത്രം ധരിക്കാത്ത ചിത്രങ്ങളുടെ പേരില്‍ ഇ-കൊമേഴ്സ് കമ്പനിയായ ഡിജികലയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടുമുണ്ട്. പൊതുപരിപാടിയില്‍ ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് ചലച്ചിത്രതാരം അഫ്സനെ ബയേഗന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം
ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ

ശരീഅത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാന്‍. ഈ നിയമപ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും നീണ്ടതും അയഞ്ഞതുമായ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കുകയും വേണം. നിയമം തെറ്റിച്ച് വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

logo
The Fourth
www.thefourthnews.in