ഗാസയിൽ സമാധാനം പുലരാൻ വഴിയൊരുങ്ങുന്നു; നാലരമാസം നീണ്ട വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്

ഗാസയിൽ സമാധാനം പുലരാൻ വഴിയൊരുങ്ങുന്നു; നാലരമാസം നീണ്ട വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്

ഗാസയുടെ പുനഃനിർമാണം ആരംഭിക്കും, ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങും, മൃതദേഹങ്ങളും അവശിഷ്ടങ്ങളും കൈമാറും എന്നിങ്ങനെ നീളുന്നു ഉപാധികളുടെ പട്ടിക

ഗാസയിൽ 135 ദിവസമായിതുടരുന്ന പോർവിമാനങ്ങളുടെയും തോക്കുകളയുടെയും നിലയ്ക്കാതെ വെടിയൊച്ചകൾ അവസാനിക്കാൻ വഴിയൊരുങ്ങുന്നു. വെടിനിർത്തൽ നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച ചർച്ചയിൽ ഇസ്രയേലും അമേരിക്കയും മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഹമാസ് മറുപടി നൽകിയതായാണ് വിവരം. നാലര മാസം നീളുന്ന വെടിനിർത്തലിന് തയാറാണെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമ ഏജൻസിയയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഈജിപ്ത്- ഖത്തർ നിർദേശങ്ങൾക്ക് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി വാർത്തകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പുതിയ പുരോഗതി. 45 ദിവസം വീതം നീളുന്ന മൂന്ന് ഘട്ടമായുള്ള വെടിനിർത്തലാണ് ഹമാസ് നിർദേശിച്ചിരിക്കുന്നത്.

ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ പലസ്തീനി തടവുകാർക്ക് പകരമായി വിട്ടയയ്ക്കാനുള്ള ധാരണയും മറുപടി നിർദേശത്തിലുണ്ട്. ഗാസയുടെ പുനഃനിർമാണം ആരംഭിക്കും, ഇസ്രയേൽ സൈന്യം പൂർണമായും പിൻവാങ്ങും, മൃതദേഹങ്ങളും അവശിഷ്ടങ്ങളും കൈമാറും എന്നിങ്ങനെ നീളുന്നു ഉപാധികളുടെ പട്ടിക.

ഗാസയിൽ സമാധാനം പുലരാൻ വഴിയൊരുങ്ങുന്നു; നാലരമാസം നീണ്ട വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

വെടിനിർത്തൽ കരാർ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ- ഈജിപ്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തിയിരുന്നു. ഹമാസിൻ്റെ നിർദ്ദേശമനുസരിച്ച്, ഇസ്രയേൽ ജയിലുകളിൽനിന്ന് പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ബന്ദികളാക്കിയ എല്ലാ ഇസ്രയേലി സ്ത്രീകളെയും 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യ 45 ദിവസത്തെ ഘട്ടത്തിൽ മോചിപ്പിക്കും. ശേഷിക്കുന്ന പുരുഷ ബന്ദികളെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് മോചിപ്പിക്കും. മൂന്നാം ഘട്ടത്തിൻ്റെ അവസാനത്തോടെ, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കക്ഷികൾ ധാരണയിലെത്തുമെന്ന് ഹമാസ് പ്രതീക്ഷിക്കുന്നു.

ഗാസയിൽ സമാധാനം പുലരാൻ വഴിയൊരുങ്ങുന്നു; നാലരമാസം നീണ്ട വെടിനിർത്തൽ കരാറിന് തയാറെന്ന് ഹമാസ്
ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിൽ; 31 ബന്ദികളുടെ മരണം സ്ഥിരീകരിച്ച് ഇസ്രയേൽ

ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച പലസ്തീനികളുടെ പട്ടികയിൽനിന്ന് മൂന്നിലൊന്ന് പേരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന 1500 തടവുകാരെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗാസ ഭരിക്കുന്ന സംഘം നിർദ്ദേശത്തിൻ്റെ അനുബന്ധത്തിൽ പറഞ്ഞു. 1500 പലസ്തീൻ തടവുകാരുടെ മോചനമാണ് ഹമാസ് ആഗ്രഹിക്കുന്നത്. അതിൽ മൂന്നിലൊന്ന് പേർ ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച തടവുകാരായിരിക്കുമെന്നതും അവരെ ഹമാസ് തിരഞ്ഞെടുക്കുമെന്നും കരട് നിർദേശത്തിൽ പറയുന്നു.

പട്ടിണിയും അടിസ്ഥാന അവശ്യ സാധനങ്ങളുടെ കടുത്ത ദൗർലഭ്യവും നേരിടുന്ന ഗാസയിലെ പൗരന്മാർക്ക് കൂടുതൽ സഹായങ്ങളും ഉടമ്പടി മുഖേന എത്തിക്കും. ഇസ്രയേലിൻ്റെ സൈനിക ആക്രമണത്തിൽ ഇതുവരെ 27,585 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in