അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; വിട്ടയച്ചത് അമ്മയെയും മകളെയും

അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; വിട്ടയച്ചത് അമ്മയെയും മകളെയും

ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയാൽ ബന്ദികളുടെ മോചനം കൂടുതൽ ദുഷ്കരമാകുമെന്നാണ് കരുതുന്നത്

ബന്ദികളാക്കിയ അമേരിക്കക്കാരായ അമ്മയെയും മകളെയും ഹമാസ മോചിപ്പിച്ചു. ചിക്കാഗോ സ്വദേശികളായ അമ്മയെയും മകളെയുമാണ് ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയത്. ഖത്തർ നടത്തിയ മധ്യസ്ഥ നീക്കങ്ങൾക്കൊടുവിലാണ് മോചനം.

നതാലി റാനനും (17) 'അമ്മ ജൂഡിത്തും (59) ആയിരുന്നു ബന്ദികളാക്കപ്പെട്ടത്. റാഫ ക്രോസിങ് വഴി ഇവരെ ഈജിപ്തിലെത്തിച്ചു. അവിടെ ഇസ്രയേലി ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലി മിലിറ്ററി ബസിലേക്ക് മാറ്റിയ അവരെ ഉടൻ കുടുംബാംഗങ്ങൾക്കൊപ്പം വിടും.

ഇസ്രായേൽ പൗരന്മാരായ സ്ത്രീകൾ ഗാസയിൽ നിന്ന് കേവലം രണ്ട് കിലോമീറ്റര് മാത്രം ദൂരമുള്ള നഹാൽ ഓസ് കിബുട്സ് എന്ന സ്ഥലത്താണ്. ഒക്ടോബർ 7ന് അതിർത്തി കടന്നെത്തിയ ഹമാസ് സായുധ സംഘം ഏകദേശം 1400 ഓളം പേരെ കൊല്ലുകയും ഇരുന്നൂറിലധികം പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.

അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; വിട്ടയച്ചത് അമ്മയെയും മകളെയും
'ഗാസയില്‍ നടക്കുന്നത് പലസ്തീനികള്‍ക്കെതിരായ ആസൂത്രിത വംശഹത്യ'; ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ലോക രാജ്യങ്ങള്‍

മകൾ സുരക്ഷിതയാണെന്ന് വെള്ളിയാഴ്ച നതാലിയുടെ അച്ഛൻ ഉറി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഖത്തറിന്റെ ഇടപെടലുകളെ തുടർന്നാണ് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വക്താവ് അബു ഉബൈദ മാധ്യമങ്ങളോട് പറഞ്ഞു. "ജോ ബൈഡന്റെ ഫാസിസ്റ്റു സർക്കാർ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അമേരിക്കൻ ജനതയ്ക്കു മുന്നിൽ തെളിയിക്കുക കൂടിയാണ് ഇതിന്റെ ഉദ്ദേശം" അബു ഉബൈദ പറഞ്ഞു. കൂടുതൽ ബന്ദികളെ വിട്ടയ്ക്കുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.

നതാലിയും അമ്മയും വൈകാതെ അവരുടെ കുടുംബാംഗങ്ങൾക്കടുത്തെത്തും എന്നതിൽ താൻ വളരെയധികം സന്തുഷ്ടനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാതായ മുഴുവൻ പേരുമായും താൻ കഴിഞ്ഞയാഴ്ച നടത്തിയ ഇസ്രായേൽ സന്ദര്ശനത്തിന്റ ഭാഗമായി സംസാരിച്ചിരുന്നെന്നും, അവരെയെല്ലാം തിരിച്ചെത്തിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു.

നതാലി റാനനും അമ്മ ജൂഡിത്തും
നതാലി റാനനും അമ്മ ജൂഡിത്തും

ബന്ദികളാക്കപ്പെട്ട എല്ലാവരെയും തിരിച്ചെത്തടിക്കാൻ ഇസ്രയേലുമായി ഇടപെടൽ തുടരുമെന്നും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാവുന്നത് ചെയ്യുമെന്നും ഖത്തർ അറിയിച്ചു. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ്സും (ഐ സി ആർ സി) സ്ത്രീകളുടെ മോചനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇനിയും ബന്ദികളെ മോചിപ്പിക്കാൻ ഇടപെടുമെന്ന് റെഡ് ക്രോസ്സും അറിയിച്ചിട്ടുണ്ട്.

ഫാഷനിൽ താല്പര്യമുള്ള നതാലി തന്റെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി, 18ാം പിറന്നാൾ ആഘോക്കാനിരിക്കെയാണ് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയത്. പിറന്നാളിന് മുമ്പ് തന്നെ നതാലി കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും കുടുംബാംഗങ്ങൾ പറയുന്നു.

അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; വിട്ടയച്ചത് അമ്മയെയും മകളെയും
'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു

ജോ ബൈഡൻ നടത്തിയ ഇസ്രായേൽ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ തിരിച്ചുകൊണ്ടു വരികെയാണെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തട്ടിക്കൊണ്ടുപോയ 203 പേരിൽ 13 പേർ അമേരിക്കകരാണെന്നാണ് കരുതുന്നത്. കൂടുതൽ പേരെ മോചിപ്പിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. ഇസ്രയേലികളല്ലാത്തവരെ സാഹചര്യങ്ങൾ നോക്കി വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. യു കെ, തൈലാന്റ്, അർജന്റീന, ജർമ്മനി, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലുള്ളവരും ബന്ദികളാക്കപ്പെട്ടവരിലുണ്ട്. ബന്ദികളാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ ഖത്തറുമായി ബന്ധപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ബന്ദികളാക്കപ്പെട്ട 20 ഓളം പേർ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അറിയിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുക എന്നതിനപ്പുറം ഏതുവിധേനയും ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് നെതന്യാഹു സർക്കാരിന്റെ ഇപ്പോഴത്തെ പ്രധാന പരിഗണന വിഷയമെന്നിരിക്കെ, ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയാൽ ബന്ദികളുടെ മോചനം കൂടുതൽ ദുഷ്കരമാകുമെന്നാണ് കരുതുന്നത്.

അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; വിട്ടയച്ചത് അമ്മയെയും മകളെയും
'ഹമാസിനും പുടിനും അയൽസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന ചിന്ത'; ഇസ്രയേലിനെയും യുക്രെയ്നെയും താരതമ്യം ചെയ്ത് ബൈഡൻ
logo
The Fourth
www.thefourthnews.in