ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; ടാങ്കറില്‍ 22 ഇന്ത്യക്കാരും

ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; ടാങ്കറില്‍ 22 ഇന്ത്യക്കാരും

അഗ്നിക്കിരയായ കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. മര്‍ലിന്‍ ലുവാന്‍ഡ എന്ന ഓയില്‍ ടാങ്കറിന് നേരെ 26ന് രാത്രിയാണ് ആക്രമണം നടന്നത്. ഈ കപ്പലില്‍ 22 ഇന്ത്യന്‍ നാവികരുമുണ്ട്. അഗ്നിക്കിരയായ കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.

ഗള്‍ഫ് അദേനിന് സമീപമാണ് ആക്രമണം നടന്നത്. നാവികസേനയുടെ ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പല്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു.

ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കപ്പല്‍ മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകയ്ക്ക് കീഴിലാണ് ആക്രമണ സമയത്ത് സഞ്ചരിച്ചിരുന്നത്. കപ്പലിന്റെ കാര്‍ഗോ ടാങ്കിലാണ് മിസൈല്‍ പതിച്ചതെന്നും തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി എന്നുമാണ് യുകെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയുടെയും ബ്രിട്ടന്റേയും ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സായുധ സംഘം അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരുരാജ്യങ്ങളും എട്ട് ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവനും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിച്ചു.

ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; ടാങ്കറില്‍ 22 ഇന്ത്യക്കാരും
ഗാസ: അന്താരാഷ്ട്ര കോടതി വിചാരിച്ചാൽ ഇസ്രയേലിനെ എന്ത് ചെയ്യാനാകും?

നവംബര്‍ മുതല്‍ ചെങ്കടലില്‍ അമേരിക്കന്‍, യുകെ, ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘങ്ങളുടെ ആക്രമണം ശക്തമാണ്. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തില്‍ അമേരിക്ക ബഹുരാഷ്ട്ര പ്രതിരോധ സഖ്യം രൂപീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in