'പ്രത്യാഘാതം നേരിടേണ്ടി വരും'; കപ്പൽ ആക്രമണങ്ങൾക്കെതിരേ  ഹൂതികൾക്ക് മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും

'പ്രത്യാഘാതം നേരിടേണ്ടി വരും'; കപ്പൽ ആക്രമണങ്ങൾക്കെതിരേ ഹൂതികൾക്ക് മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും

നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതികൾ ആക്രമണം തുടങ്ങിയത്. ഇതുവരെ 20ലധികം തവണയായി ഏകദേശം 12 കപ്പലുകളാണ് അക്രമിക്കപ്പെട്ടത്

ചെങ്കടലിൽ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യെമൻ ഹൂതികൾക്ക് മുന്നറിയിപ്പ് നൽകി അമേരിക്കയും ബ്രിട്ടനും പുറമെ പത്ത് രാജ്യങ്ങൾ. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നു പാശ്ചാത്യ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ചെങ്കടലിൽ ചരക്കു കപ്പലുകൾ അക്രമിക്കുന്നതെന്നും ഹമാസിനോടുള്ള പിന്തുണയും യെമൻ വിമതസംഘമായ ഹൂതികൾ അറിയിച്ചിരുന്നു. നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതികൾ കപ്പൽ ആക്രമണം തുടങ്ങിയത്. ഇതുവരെ 20ലധികം തവണയായി ഏകദേശം 12 കപ്പലുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്.

'പ്രത്യാഘാതം നേരിടേണ്ടി വരും'; കപ്പൽ ആക്രമണങ്ങൾക്കെതിരേ  ഹൂതികൾക്ക് മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും
ഗാസ സംബന്ധിച്ച നിലപാട്: ചെങ്കടൽ സംയുക്തനീക്കത്തിൽ അമേരിക്കയോട് ഇടഞ്ഞ് സഖ്യരാജ്യങ്ങൾ

32 കിലോമീറ്റർ വീതിയുള്ള അപകടകരമായ ബാബ് അൽ-മന്ദാബ് എന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഹൂതികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡ്രോണുകളും മിസൈലുകളും അതിവേഗ ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഇവർ ആക്രമണം നടത്തിയത്.

പലപ്പോഴായി ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളാണ് തട്ടിയെടുത്തതെന്ന വ്യാജ വാദങ്ങൾ ഹൂതികൾ നടത്തിയിരുന്നു. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ്, ന്യൂസിലൻഡ്, യുകെ, യുഎസ് എന്നീ 12 രാജ്യങ്ങൾ ചേർന്ന് സംയുക്തമായാണ് ഹൂതികൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്. ചെങ്കടലിൽ ഹൂതികൾ അഴിച്ചുവിടുന്ന ആക്രമണങ്ങൾ നിയമവിരുദ്ധവും സ്വീകരിക്കാൻ കഴിയാത്തവയുമാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്. കൂടാതെ, മനപ്പൂർവം ചരക്ക് കപ്പലുകളെയും നാവിക കപ്പലുകളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്ക് നിയമപരമായി യാതൊരു ന്യായീകരണവും നൽകാനാവില്ലെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

'പ്രത്യാഘാതം നേരിടേണ്ടി വരും'; കപ്പൽ ആക്രമണങ്ങൾക്കെതിരേ  ഹൂതികൾക്ക് മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും
അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം

ഇനിയും ആക്രമണങ്ങൾ തുടർന്നാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഹൂതികൾക്കുള്ള മുന്നറിയിപ്പ്. മിസൈലുകൾ സൂക്ഷിക്കുന്നതും വിക്ഷേപിക്കുന്നതും ഉൾപ്പെടെ യെമനിലെ ലക്ഷ്യങ്ങൾക്കെതിരായ സൈനിക നടപടിയുടെ ഭീഷണിയായിട്ടാണ് ഇത് വ്യാപകമായി വ്യാഖ്യാനിക്കപ്പെടുന്നത്.

ആഗോളതലത്തിൽ കപ്പൽ മാർഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 15 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്നത് ചെങ്കടലിലൂടെയാണ്. അതിനാൽ പ്രധാന യാത്ര മാർഗത്തിൽ ഉണ്ടാകുന്ന ഇത്തരം സുരക്ഷാ ഭീഷണികൾ ആഗോള എണ്ണ വില വർധിക്കാൻ കാരണമായേക്കുമെന്ന ആശങ്കയിലാണ് ലോകം. നിലവിൽ ലോകത്തിലെ 20 ശതമാനം കണ്ടെയ്നർ കപ്പലുകളും ചെങ്കടൽ ഒഴിവാക്കുകയും പകരം ദക്ഷിണാഫ്രിക്ക ചുറ്റിയാണ് പോകുന്നതെന്ന് ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിങ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ, ഹൂതി ആക്രമണങ്ങളെ ഏകകണ്ഠമായി അപലപിച്ചിരുന്നു, കൂടാതെ സമാനമായ ആക്രമണ സാധ്യതകൾ കൂടുതൽ രൂക്ഷമാകാനുള്ള മുന്നറിയിപ്പുകളും ചർച്ചയിലുണ്ടായി. ഇറാന്റെ പങ്കാണ് ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണമെന്ന് അമേരിക്കയുടെ യുഎൻ പ്രതിനിധി ക്രിസ് ലു ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ഇറാൻ നിഷേധിച്ചിട്ടുണ്ട്. യെമൻ സഖ്യകക്ഷികൾക്ക് നേരെ പാശ്ചാത്യ രാജ്യങ്ങൾ വ്യോമാക്രമണം നടത്തിയാൽ തിരിച്ചെങ്ങനെ പ്രതികരിക്കുമെന്നത്തിൽ ഇപ്പോഴും വ്യക്തമല്ല.

'പ്രത്യാഘാതം നേരിടേണ്ടി വരും'; കപ്പൽ ആക്രമണങ്ങൾക്കെതിരേ  ഹൂതികൾക്ക് മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും
ഹൂതി വിമതരുടെ ആക്രമണം വര്‍ധിക്കുന്നു; ചെങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി നിര്‍ത്തിവച്ച് ബ്രിട്ടീഷ് പെട്രോളിയം

രാജ്യത്തെ ഷിയാ മുസ്ലീം ന്യൂനപക്ഷമായ സെയ്ദികളുടെ ഒരു ഉപവിഭാഗത്തിൽ നിന്നാണ് ഹൂതി സംഘം വരുന്നത്. പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഹുസൈൻ അൽ ഹൂതിയിൽ നിന്നാണ് 'ഹൂതി' എന്ന പേര് സ്വീകരിച്ചതെന്നും പറയപ്പെടുന്നു. യെമൻ സർക്കാരിനെതിരെ 2014 മുതൽ ആഭ്യന്തരയുദ്ധം നടത്തുകയും തലസ്ഥാനമായ സനയെയും രാജ്യത്തിന്റെ വടക്ക് ഭാഗത്തെയും ചെങ്കടൽ തീരത്തെയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് ഈ സംഘം. സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഹൂതികൾക്കെതിരെയുള്ള സർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in