ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?

ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?

ഗാസ എയർപോർട്ട് 2001ൽ ഇസ്രായേൽ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതുകൊണ്ട് വിമാനമാർഗം സാധനങ്ങൾ എത്തിക്കാനും സാധിക്കില്ല

ഇസ്രയേൽ പലസ്തീൻ പ്രശ്നം രൂക്ഷമാകുന്നതിനിടയിൽ ശനിയാഴ്ച നടന്ന ചില കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. റഫാ കവാടം തുറന്നു, ആദ്യത്തെ ചരക്ക് ട്രക്ക് ഗാസയിലെത്തി, ബന്ദികളാക്കപ്പെട്ട രണ്ടു പേർ കൂടി മോച്ചപ്പിക്കപ്പെട്ടു. ഇസ്രയേലിന്റെ ഉപരോധം കാരണം ഗാസയിലേക്കുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത നിലച്ചത് അതിരൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഇസ്രയേൽ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈജിപ്ത് വഴി ഗാസയിൽ അവശ്യ സാധനങ്ങൾ എത്തിക്കുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ അത് സാധ്യമായിരുന്നില്ല. ഇസ്രയേൽ ആക്രമണം കടുപ്പിക്കാൻ തീരുമാനിക്കുന്ന ഈ സമയത്ത് ഒരു ജനതയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നതിന്റെ പിന്നിലെ യുക്തി എന്താണ്?

ഉപരോധം ഏർപ്പെടുത്തുക എന്നത് ഒരു പഴയ പട്ടാള രീതിയാണ്. എതിർ രാജ്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കുക, അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമം സൃഷ്ടിക്കുക, അതിലൂടെ രോഗങ്ങളുൾപ്പെടെ ബാധിച്ച്, ഒടുവിൽ പ്രതിരോധിക്കുന്നത് നിർത്തി കീഴടങ്ങുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരുപാട് നീണ്ടുനിൽക്കുന്ന ഉപരോധങ്ങളിലൂടെ ആത്മവീര്യം ഇല്ലാതാക്കുകയും, തിരിച്ചടിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യാനാകും.

ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?
തിരഞ്ഞ് പിടിച്ച് അറസ്റ്റുമായി ഇസ്രയേല്‍; പതിനായിരം കടന്ന് പലസ്തീന്‍ തടവുകാരുടെ എണ്ണം

16 വർഷം നീണ്ട ഉപരോധം പലസ്തീൻ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അന്നും അവശ്യസാധനങ്ങൾ ലഭ്യമായിരുന്നു. ഈ ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിനെ അക്രമിച്ചതോടെയാണ് വെള്ളവും വൈദ്യുതിയുമുൾപ്പെടെ എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത ഇല്ലാതാക്കാമെന്ന് ഇസ്രായേൽ തീരുമാനിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾക്കോ ചരക്കുകൾക്കോ ഗാസയിലേക് കടക്കാൻ കഴിയുന്ന എല്ലാ കവാടങ്ങളും ഇസ്രയേൽ അടച്ചു. ഗാസയുടെ വടക്കൻ മേഖലയിൽ നിന്നും ആളുകളോട് ഒഴിയാൻ ആവശ്യപ്പെട്ടതും ഇസ്രായേൽ നടത്തുന്ന ഏരിയൽ ബോംബിങ്ങും ആളുകളെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. എന്നുവച്ചാൽ ഏകദേശം 20 ലക്ഷം പേർ ഭക്ഷണം ലഭിക്കാൻ ആശ്രയയിക്കുന്നത് സന്നദ്ധ പ്രവർത്തകരെയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

1948-49 കാലത്ത് നടന്ന ബെർലിൻ ഉപരോധമാണ് ലോക ചരിത്രത്തിൽ ഒരു പ്രധാന ഉദാഹരണമായി ഉള്ളത്. എന്നാൽ വളരെ തീവ്രതയുള്ള ഉപരോധമായിരുന്നു 1990ൽ ബോസ്നിയയിലും അഫ്ഗാനിസ്ഥാനിലും നടന്നത്. ക്രൂരമായ കാബൂളിലെ ഉപരോധം അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുമുണ്ട്.

ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം

ഒരു മനുഷ്യന് ശരാശരി ആവശ്യമുള്ള ഊർജം 2200 കലോറിയാണ്. എന്നാൽ ചിലപ്പോൾ ഒരാൾക്ക് ചെറിയ കാലയളവിലേക്ക്, അതായത് ഒരുമാസത്തേക്ക് ചിലപ്പോൾ 1200 കലോറിയിൽ പിടിച്ചുനിൽക്കാൻ സാധിക്കും. ജർമനി നടത്തിയ ജൂത കൂട്ടക്കൊലയുടെ സമയത്ത് ഓഷ്‌വിറ്റ്സിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ മനുഷ്യർക്ക് നൽകിയിരുന്നത് 1000 കലോറി മാത്രമായിരുന്നു. ബോസ്നിയയിൽ ജനങ്ങൾക്ക് ഒരു ദിവസം 300 ഗ്രാം ഭക്ഷണമാണ് ലഭിച്ചത്. അത് ആവശ്യമായ കലോറികൾക്കു മുകളിലായിരുന്നു.

മനുഷ്യർക്ക് കുടിക്കാനും പാചകം ചെയ്യാനും വ്യക്തി ശുചിത്വത്തിനുമുൾപ്പെടെ ഒരു ദിവസം 5 ലിറ്റർ വെള്ളമെങ്കിലും ആവശ്യമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ചിലപ്പോൾ ആളുകൾ 1.5 ലിറ്റർ വെള്ളമുപയോഗിച്ചും ജീവിക്കുമെന്ന് വിദഗ്ധർ പറയുന്നു. ബോസ്നിയ പോലുള്ള സ്ഥലങ്ങളിൽ വെള്ളത്തിന് നദികളെ ആശ്രയിക്കാൻ സാധിക്കില്ലായിരുന്നു. ശുദ്ധ ജലം ലഭ്യമായിരുന്നില്ല. സമാനമായ സാഹചര്യമാണ് ഗാസയിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാസയിലെ സ്ഥിതി

അത്യാവശ്യ സാധനങ്ങളായ ഭക്ഷണവും വെള്ളവും ഉൾപ്പെടെ ഗാസയിൽ ഒരു വ്യക്തിക്ക് 2 കിലോഗ്രാം വരുന്ന സാധനങ്ങൾ ഒരു ദിവസം നൽകേണ്ടിവരും. 20 ലക്ഷം പേർക്ക് 4000 ടൺ സാധനങ്ങൾ ആവശ്യമാണ്. ഒരു ട്രക്കിൽ എത്തിക്കുന്ന സാധനങ്ങൾ ഏകദേശം 20 ടൺ വരുമെന്നാണ് കണക്കാക്കുന്നത്, അപ്പോൾ ഒരു ദിവസം ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന ട്രക്കുകൾ അത്രയധികമാണ്. റഫാ കവാടത്തിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളുടെ നിര 4 കിലോമീറ്ററുകൾ നീളും. കൃത്യമായി സാധനങ്ങൾ എത്തിക്കാൻ അത്യാവശ്യമായി വേണ്ടത് തൊട്ടടുത്ത് ഒരു തുറമുഖവും അവിടെ ഏറ്റവുംകുറഞ്ഞത് ഒരുദിവസം രണ്ടു കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുകയുമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ഈജിപ്തിൽ ഒരു തുറമുഖമുണ്ട്. അത് റഫായിൽ നിന്ന് കേവലം 40 കിലോമീറ്റർ ദൂരെയാണ്.

ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?
റഫാ കവാടം തുറന്നു; ഗാസയിലേക്ക് സഹായവുമായി പ്രവേശിച്ച് 20 ട്രക്കുകൾ

ഗാസ എയർപോർട്ട് 2001ൽ ഇസ്രയേൽ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതുകൊണ്ട് വിമാനമാർഗം സാധനങ്ങൾ എത്തിക്കാനും സാധിക്കില്ല. അടുത്തുള്ളത് ഈജിപ്തിലെ എയർ സ്ട്രിപ്പുകളാണ്. അവിടെ കാർഗോ ഫ്ലൈറ്റുകൾക്ക് ഇറങ്ങാൻ സാധിക്കുമെങ്കിലും അതുകൊണ്ട് മാത്രം ആവശ്യമായ സാധനങ്ങളെത്തിക്കാനാകില്ല. ഒരു ഫ്ലൈറ്റിൽ എത്തിക്കാൻ സാധിക്കുന്നത് 11 ടൺ സാധനങ്ങളാണ്. അങ്ങനെ കണക്കാക്കിയാൽ തന്നെ ഒരു ദിവസം 360 വിമാനങ്ങൾ ഇറങ്ങിയാൽ മാത്രമേ ആവശ്യമായ സാധനങ്ങൾ എത്തുകയുള്ളൂ. അത് സാധ്യമായ കാര്യവുമല്ല. നിലവിലെ സ്ഥിതിയിൽ ഒരു താൽക്കാലിക സംവിധാനമാണ് ഗാസയുടെ ആവശ്യം. അവശ്യസാധനങ്ങളെത്തിക്കാൻ സ്ഥിരമായ ഒരു സംവിധാനം എങ്ങനെ സാധ്യമാകും എന്നതാണ് ബാക്കിയാകുന്ന ചോദ്യം

logo
The Fourth
www.thefourthnews.in