സമാധാന നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി; 2021ന് ശേഷം ശിക്ഷ ലഭിക്കുന്നത് അഞ്ചാം തവണ

സമാധാന നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി; 2021ന് ശേഷം ശിക്ഷ ലഭിക്കുന്നത് അഞ്ചാം തവണ

നീട്ടിയ തടവിന് പുറമേ, ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നർഗീസിന് രണ്ട് വർഷത്തെ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്

2023ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ നർഗീസ് മുഹമ്മദിക്ക് ഇറാനിൽ 15 മാസത്തെ അധികം തടവ് കൂടി വിധിച്ചതായി കുടുംബം. രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് നിലവിൽ തടവിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് അധിക തടവ് വിധിച്ചിരിക്കുന്നത്. കോടതി നടപടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന് നർഗീസ് തീരുമാനിച്ചത് ചൂണ്ടിക്കാട്ടി ഡിസംബർ 19നാണ് വിധി പുറപ്പെടുവിച്ചതെന്ന് കുടുംബം വെളിപ്പെടുത്തി. നീട്ടിയ തടവിന് പുറമേ, ശിക്ഷ പൂർത്തിയാക്കിയതിന് ശേഷം നർഗീസിന് രണ്ട് വർഷത്തെ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

അസമത്വത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നയാളായാണ് നർഗീസ് സ്വയം വിശേഷിപ്പിക്കുന്നത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപ്പോലീസ് പിടികൂടിയ മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്നാണ് നർഗീസ് ജയിലിലടയ്ക്കപ്പെട്ടത്. ഭരണ വ്യവസ്ഥയ്‌ക്കെതിരായ പ്രചാരണം, ജയിലിൽ അനുസരണക്കേട്, അധികാരികളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 30 മാസത്തെ തടവാണ് നിലവിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

സമാധാന നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി; 2021ന് ശേഷം ശിക്ഷ ലഭിക്കുന്നത് അഞ്ചാം തവണ
ഇറാൻ ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ

രാഷ്ട്രീയ സാമൂഹിക ഗ്രൂപ്പുകളിൽ ചേരുന്നതത്തിനും ഈ കാലയളവിൽ ഫോൺ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. വിധിയിൽ തലസ്ഥാനമായ ടെഹ്‌റാനിലെ ജയിലിൽ നിന്ന് നർഗീസിനെ മാറ്റണമെന്നും പറയുന്നുണ്ട്. ഇതുപ്രകാരം ഇറാനിലെ മറ്റേതെങ്കിലും പ്രവിശ്യയിലാവും നർഗീസ് പുതിയ ശിക്ഷ അനുഭവിക്കേണ്ടി വരിക. നിലവിൽ, ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ തടവിലായിരിക്കുന്ന നർഗീസ് മൊഹമ്മദി.

സമാധാന നോബൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി; 2021ന് ശേഷം ശിക്ഷ ലഭിക്കുന്നത് അഞ്ചാം തവണ
തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ

2003ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദിക്ക് ശേഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗീസ് മുഹമ്മദി. ഇറാനിലെ ഭരണകൂടത്തിന്റെ യാഥാസ്തിതിക നിലപാടുകൾക്കെതിരെയും സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാട്ടം നടത്തിയ നർഗീസ് 13 തവണയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അഞ്ച് തവണ ശിക്ഷിച്ചു. 31 വർഷത്തെ തടവും 154 ചാട്ടവാറടിയും ആണ് ശിക്ഷയായി ലഭിച്ചത്.

2021 മാർച്ചിന് ശേഷം നർഗീസിന് ലഭിക്കുന്ന അഞ്ചാമത്തെ ശിക്ഷയാണ് ഇതെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ സ്തീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടത്തെ വിലമതിച്ചാണ് 2023ലെ നൊബേല്‍ പുരസ്‌കാരം നര്‍ഗീസിന് ലഭിച്ചത്. ഡിസംബറിൽ ഓസ്ലോയിൽ വെച്ച് കുടുംബമാണ് നർഗീസിന് വേണ്ടി നോബൽ സമ്മാനം സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in