പ്രാഗിലെ കൂട്ടക്കൊല: ദുരൂഹതയേറുന്നു, പ്രതിക്ക് പ്രചോദനമായത് സമാന ആക്രമണങ്ങള്‍?

പ്രാഗിലെ കൂട്ടക്കൊല: ദുരൂഹതയേറുന്നു, പ്രതിക്ക് പ്രചോദനമായത് സമാന ആക്രമണങ്ങള്‍?

യൂണിവേഴ്സിറ്റിക്കുള്ളിലെ കൂട്ടക്കൊലയ്ക്ക് മുന്‍പ് പ്രതി ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന സംശയവും പോലീസിന് മുന്നിലുണ്ട്

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് അപ്രതീക്ഷിത വെടിവെപ്പുണ്ടായതും 15 പേർ കൊല്ലപ്പെട്ടതും. ഇരുപത്തിയഞ്ചിലധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സർവകലാശാലയിലെ ലോകചരിത്രവിഭാഗത്തിലെ വിദ്യാർഥിയായ 24-കാരനാണ് കൊലപാതകത്തിന് പിന്നില്‍. കുട്ടക്കൊലയ്ക്ക് ശേഷം യുവാവ് സ്വയം ജീവനൊടുക്കിയതായും അന്താരാഷ്ട്ര മാധ്യമമായ ദ ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രാഗില്‍ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് പ്രതിയുടെ ഗ്രാമം. ഡേവിഡ് കെ എന്നാണ് യുവാവിന്റെ പേര്. സ്വകാര്യതാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഴുവന്‍ പേരും വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നടന്ന സമാന ആക്രമണങ്ങളില്‍ നിന്ന് പ്രതി പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് ദേശീയ പോലീസ് തലവന്‍ മാർട്ടിന്‍ വോന്‍ഡ്രാസെക്ക് പറയുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

പ്രാഗിലെ കൂട്ടക്കൊല: ദുരൂഹതയേറുന്നു, പ്രതിക്ക് പ്രചോദനമായത് സമാന ആക്രമണങ്ങള്‍?
പുതുക്കിയ വിസ നിയമം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ അറിയാം

യൂണിവേഴ്സിറ്റിക്കുള്ളിലെ കൂട്ടക്കൊലയ്ക്ക് മുന്‍പ് പ്രതി ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന സംശയവും പോലീസിന് മുന്നിലുണ്ട്. പ്രാഗിന് സമീപമുള്ള വനത്തില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നിലും 24-കാരനാണോയെന്നതില്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പ്രതിയുടെ പിതാവിനെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ഭീകരവാദവുമായി ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഡേവിഡ് കെ എന്ന പേരില്‍ ടെലഗ്രാമില്‍ റഷ്യന്‍ ഭാഷയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. റഷ്യയില്‍ നടന്ന രണ്ട് വെടിവെപ്പുകള്‍ പ്രചോദനം നല്‍കിയതായാണ് സന്ദേശങ്ങളില്‍ പറയുന്നത്. യുക്രെയ്ന്‍ അതിർത്തിക്ക് സമീപമുള്ള ബ്രയാന്‍സ്കിലെ സ്കൂളില്‍ ഈ മാസം നടന്ന വെടിവെപ്പായിരുന്നു ഒന്ന്. രണ്ടാമത്തേത് റഷ്യയിലെ ടാറ്റർസ്ഥാനിലെ കസാനില്‍ 2021-ല്‍ നടന്നതും.

പ്രാഗിലെ കൂട്ടക്കൊല: ദുരൂഹതയേറുന്നു, പ്രതിക്ക് പ്രചോദനമായത് സമാന ആക്രമണങ്ങള്‍?
വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ്; ആക്രമണം കടുപ്പിക്കാന്‍ ഹിസ്ബുള്ളയും, ഇസ്രയേലിന് ഭീഷണി ശക്തമാകുന്നു

അലിന അഫനാസ്കിന എന്ന 14-കാരിയായിരുന്നു ബ്രായന്‍സ്കിലെ സ്കൂളില്‍ വെടിവെപ്പ് നടത്തിയത്. രണ്ട് സഹപാഠികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അലിനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നാണ് സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം പ്രസ്തുത അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശം. അവള്‍ക്ക് കൂടുതല്‍ പേരെ കൊല്ലാനായില്ല, താന്‍ അത് നികത്താന്‍ ശ്രമിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

എനിക്കെപ്പോഴും കൊല്ലാനായിരുന്നു ആഗ്രഹം, ഞാന്‍ ഭാവിയില്‍ ഒരുമാനിയാക്ക് ആകുമെന്ന് കരുതിയിരുന്നു, സന്ദേശത്തില്‍ പറയുന്നു. ഷൂട്ടിങ്ങിന് പിന്നാലെ അക്കൗണ്ട് പ്രൈവറ്റാകുകയും ചെയ്തു. ഈ സമയം ആക്രമണം നടത്തിയ യുവാവ് മരണപ്പെട്ടിരുന്നു.

എന്നാല്‍ ആക്രമണം നടത്തിയ യുവാവും ടെലഗ്രാമിലെഴുതിയ വ്യക്തിയും ഒരാളാണോ എന്നതില്‍ വ്യക്തതയില്ല. ചെക്കിലെ സെന്‍ട്രല്‍ ബൊഹേമിയയിലെ ചെറുഗ്രാമത്തില്‍ വളർന്ന ഒരാള്‍ എങ്ങനെ ഇത്ര അനായാസമായി റഷ്യന്‍ ഭാഷയില്‍ എഴുതുന്നു എന്ന സംശയമാണ് പോലീസിന് മുന്നില്‍ നിലനില്‍ക്കുന്നത്.

മേയില്‍ സെർബിയയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വെടിവെപ്പാണിത്. സെർബിയയില്‍ അന്ന് 17 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in