'നീക്കം ചെയ്യാനാകാതെ മൃതദേഹങ്ങള്‍ തെരുവുകളില്‍'; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ ആക്രമണം

'നീക്കം ചെയ്യാനാകാതെ മൃതദേഹങ്ങള്‍ തെരുവുകളില്‍'; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ ആക്രമണം

ആശുപത്രികൾക്ക് പുറമെ കുടിയിറക്കപ്പെട്ട ഗാസൻ മനുഷ്യർ താമസിച്ചിരുന്ന സ്കൂളുകൾക്ക് നേരെയും ഇസ്രയേൽ ആക്രമണം ശക്തമാണ്. ഐക്യരാഷ്ട്ര സഭയുടെ അൽ- കുവൈറ്റ് സ്കൂൾ ഇതിന്റെ ഭാഗമായി തീവച്ച് നശിപ്പിച്ചിരുന്നു

ഗാസയിലെ ആശുപത്രികള്‍ക്ക് എതിരായ ഇസ്രയേല്‍ ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മുനമ്പിലെ ഏറ്റവും വലിയ ആശുപത്രികളായിരുന്ന അൽ ഷിഫയ്ക്കും അൽ ഖുദ്‌സിനുമെതിരായ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്തോനേഷ്യൻ ആശുപത്രിയ്ക്കു നേരെയാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഇന്തോനേഷ്യൻ ആശുപത്രിയ്ക്കു നേരെ ആദ്യ ആക്രമണം ഉണ്ടായത്. ആശുപത്രി ഇതിനോടകം ഇസ്രയേല്‍ സേന വളഞ്ഞുകഴിഞ്ഞെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്തോനേഷ്യൻ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിന് നേരെ ആയിരുന്നു ആദ്യം ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആശുപത്രിയിൽ അഭയം തേടിയിരുന്ന 12 സാധാരണക്കാർ കൊല്ലപ്പെടുകയും ഡോക്ടർമാർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് തുടർന്ന് ആശുപത്രി വിട്ട് പോകുന്നവർക്ക് നേരെയും ഇസ്രയേൽ സൈന്യം വെടിയുതിർത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ആക്രമണം 45 ദിവസം പിന്നിടുമ്പോൾ ഇതുവരെ പതിമൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്

ആശുപത്രിക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്നോ മർസുദി രംഗത്തെത്തി. ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് മർസൂദി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ച് ഇസ്രയേലുമായി അടുത്ത ബന്ധമുള്ളവർ തങ്ങളുടെ എല്ലാ സ്വാധീനവും കഴിവും ഉപയോഗിച്ച് അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും മർസുദി ആവശ്യപ്പെട്ടു.

'നീക്കം ചെയ്യാനാകാതെ മൃതദേഹങ്ങള്‍ തെരുവുകളില്‍'; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ ആക്രമണം
ഗാസ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ആയതെങ്ങനെ?

ആശുപത്രികൾക്ക് പുറമെ ഗാസ നിവാസികള്‍ അഭയം തേടിയിരുന്ന സ്കൂളുകൾക്ക് നേരെയും ഇസ്രയേൽ ആക്രമണം ശക്തമാണ്. ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന അൽ- കുവൈറ്റ് സ്കൂൾ ഇതിന്റെ ഭാഗമായി തീവച്ച് നശിപ്പിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ പാടെ തകര്‍ന്ന നിലയിലാണെന്നതിനാല്‍ ഇവിടുത്തെ കൃത്യമായ മരണസംഖ്യ പുറത്തുവന്നിട്ടില്ല.

'നീക്കം ചെയ്യാനാകാതെ മൃതദേഹങ്ങള്‍ തെരുവുകളില്‍'; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ ആക്രമണം
Video|ഇല്ലാതാവുന്ന ഗാസ, പുറംതിരിഞ്ഞ് നിൽക്കുന്ന ലോകം

തെക്കൻ ഗാസയിലെ ഈജിപ്ഷ്യൻ അതിർത്തിയായ റഫാ മേഖലയിലെ വീടുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷിതമായിരിക്കണമെങ്കിൽ തെക്കൻ ഗാസയിലേക്ക് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ നിരവധി തവണ മധ്യ- തെക്കൻ മേഖലകൾ ഇസ്രയേൽ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു.

'നീക്കം ചെയ്യാനാകാതെ മൃതദേഹങ്ങള്‍ തെരുവുകളില്‍'; ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്കുനേരെയും ഇസ്രയേല്‍ ആക്രമണം
'പൊള്ളലേറ്റ കുരുന്നുകളുമായി അമ്മമാർ, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടവർ'; ഗാസ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറഞ്ഞ് നഴ്സ്

അതേസമയം, അൽ ഷിഫാ ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയെന്ന ഇസ്രയേൽ വാദം തെറ്റാതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ശുദ്ധനുണയാണ് ഇസ്രയേൽ പറയുന്നതെന്നും മന്ത്രാലയം ആരോപിച്ചു. ഒക്ടോബർ ഏഴിന് ഇസ്രയേൽ ഗാസയിൽ ആരംഭിച്ച ഏകപക്ഷീയ ആക്രമണങ്ങൾക്കുള്ള മറുപടിയായി യെമനിലെ ഹൂത്തി വിമതർ ചെങ്കടലിൽ ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്താതെയും റിപ്പോർട്ടുണ്ട്. കൂടാതെ കപ്പലിൽനിന്ന് രണ്ടുപേരെ ഹൂത്തി വിമതർ ബന്ദികളാക്കിയിട്ടുമുണ്ടെന്നാണ് വിവരം. ആക്രമണം 45 ദിവസം പിന്നിടുമ്പോൾ ഇതുവരെ പതിമൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

logo
The Fourth
www.thefourthnews.in