വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: 
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്‌ള്യു സി കെ) ഏഴ് ജീവനക്കാരെ വധിച്ച നടപടിയില്‍ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി

ഗാസയില്‍ ഭക്ഷ്യവിതരണം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുമായി ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്‌ള്യു സി കെ) ഏഴ് ജീവനക്കാരെ വധിച്ച നടപടിയില്‍ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് നടപടി.

സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്‌ള്യു സി കെ) ജീവനക്കാര്‍ക്ക് എതിരായ ആക്രമണം മനപ്പൂര്‍വമായിരുന്നില്ലെന്ന വിശദീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഎന്‍ ഉള്‍പ്പെടെയുള്ള സംഘടനങ്ങളും ലോക രാജ്യങ്ങളും രൂക്ഷമായ ഭാഷയിലായിരുന്നു ആക്രമണത്തെ അപലപിച്ചത്. യുദ്ധക്കുറ്റം എന്നായിരുന്നു യുഎന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യം മാപ്പ് പറയണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു.

വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: 
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: ഒറ്റപ്പെട്ട് ഇസ്രയേല്‍, പ്രതിഷേധം ശക്തമാക്കി ലോകരാജ്യങ്ങൾ

ഓസ്ട്രേലിയ, യു കെ, അമേരിക്ക, സ്‌പെയിന്‍, പോളണ്ട് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്നായിരുന്നു യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്.

logo
The Fourth
www.thefourthnews.in