ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; ഗാസ വലിയ ദുരന്തത്തിന്റെ വക്കിലെന്ന് യുഎന്‍

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; ഗാസ വലിയ ദുരന്തത്തിന്റെ വക്കിലെന്ന് യുഎന്‍

ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു

ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം ഉള്‍പ്പെടെ പാസാക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ഇസ്രയേല്‍. ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയ്ക്ക് മേല്‍ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ നിലപാട്. വിദേശകാര്യ മന്ത്രിയുടേതാണ് പ്രതികരണം. അന്തിമ വിജയം കാണും വരെ സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കുന്നു.

ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. അമേരിക്ക, ഓസ്ട്രേലിയ, ഇസ്രയേല്‍ തുടങ്ങി 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ യുകെയും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇസ്രയേല്‍ നിലപാട് കടുപ്പിക്കുന്നത്.

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; ഗാസ വലിയ ദുരന്തത്തിന്റെ വക്കിലെന്ന് യുഎന്‍
ഇസ്രയേൽ-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് ഇന്ത്യയടക്കം 153 രാജ്യങ്ങളുടെ പിന്തുണ; ഒറ്റപ്പെട്ട് അമേരിക്ക

അതേസമയം, സൈനിക നടപടി എഴുപത് ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണെന്നാണ് യുഎന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. ലോകം കണ്ട ഏറ്റവും വലിയ പലായനമാണ് വടക്കന്‍ ഗാസയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ഗാസ ഇതിനോടകം പ്രേതഭൂമിക്ക് സമാനമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശരിവയ്ക്കും നിലയിലാണ് യുഎന്നിന്റെ ഏറ്റവും പുതിയ പ്രതികരണം.

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ മൊത്തം ജനസംഖ്യയുടെ പകുതിയും നിലവില്‍ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് എത്തിയെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. റഫയില്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ വലിയ ആള്‍ക്കുട്ടമാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നു.

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; ഗാസ വലിയ ദുരന്തത്തിന്റെ വക്കിലെന്ന് യുഎന്‍
ഇസ്രയേൽ-ഗാസ സംഘർഷം, മാത്യു പെറി, ജവാൻ; ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്ത് ?

നിലവില്‍ 18,000 പിന്നിട്ട മരണസംഖ്യ ഗാസ നേരിടുന്ന യുദ്ധക്കെടുതിയുടെ നേര്‍സാക്ഷ്യമാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളില്‍ 70 ശതമാനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്നും യുഎന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ദുരിതാശ്വാസ സാധനങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഗാസയിലേക്ക് എത്തുന്നത് എന്നാണ് മറ്റൊരു വെല്ലുവിളി. മേഖയില്‍ പത്ത് പേരില്‍ ഒമ്പത് പേര്‍ക്കും എല്ലാ ദിവസവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. ഗാസയിലെ പലയിടങ്ങളിലും ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം അസാധ്യമാണെന്നും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍ നടത്തുന്ന സൈനിക നിക്കങ്ങള്‍ ആണ് ദുരിതാശ്വാസ സാധനങ്ങളുടെ നീക്കത്തെ ബാധിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ഹമാസ് ഇടപെടലാണ് തടസം നില്‍ക്കുന്നത് എന്നാണ് ആരോപണങ്ങള്‍ക്കുള്ള ഇസ്രയേല്‍ മറുപടി. ഇതിനെ സാധൂകരിക്കാന്‍ ഹമാസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in