ഗാസയില്‍ കരയുദ്ധം, നേരിട്ടുള്ള ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഇസ്രയേലും ഹമാസും; വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു

ഗാസയില്‍ കരയുദ്ധം, നേരിട്ടുള്ള ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഇസ്രയേലും ഹമാസും; വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു

ഗാസയിലെ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം സ്ഥാപനങ്ങള്‍ക്ക് നഷ്ടപ്പെട്ടു

ഗാസയിലേക്ക് ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി കരയുദ്ധത്തിലേക്ക് കടന്നതായി സ്ഥിരീകരിച്ച് ഇസ്രയേലും ഹമാസും. ഗാസയിലെ വിവിധ ഇടങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി ഇരു വിഭാഗങ്ങളും സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഗാസയില്‍ നടന്ന അതിഭീകരമായ ബോംബാക്രമണമാണ് കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 7,703 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍

ഗാസയില്‍ പോരാട്ടം കനത്തിന് പിന്നാലെ മേഖലയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായ അവസ്ഥയിലാണ് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം സ്ഥാപനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. യുദ്ധക്കെടുതികള്‍ രൂക്ഷമായ ഗാസ മേഖലയില്‍ ഏകദേശം ഒരു ദശലക്ഷത്തിലധികം പലസ്തീന്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും ഭയപ്പാടോടെ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ സേവ് ദി ചില്‍ഡ്രന്‍ പറയുന്നു. ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 7,703 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 1400-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഗാസയില്‍ കരയുദ്ധം, നേരിട്ടുള്ള ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഇസ്രയേലും ഹമാസും; വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നു
വിർച്വല്‍ ലോകത്തെ ഇസ്രയേല്‍- പലസ്തീന്‍ സംഘർഷം

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകര്‍ന്ന അവസ്ഥയിലാണെന്നാണ് മന്ത്രാലയം പ്രതികരിച്ചു. ഇതുവരെ നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ഇതുവരെ 50 ആംബുലന്‍സുകള്‍ ആക്രമിക്കപ്പെട്ടു, ഇതില്‍ പകുതിയും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബോംബാക്രമണത്തില്‍ തകര്‍ന്നും, ഇന്ധന ക്ഷാമവും മൂലം 12 ആശുപത്രികളും 46 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അടച്ചു പൂട്ടേണ്ടി വന്നാതായും പലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in