'അല്‍ ഷിഫ ആശുപത്രിയിൽനിന്ന് ഉടന്‍ ഒഴിഞ്ഞുപോകണം'; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം

'അല്‍ ഷിഫ ആശുപത്രിയിൽനിന്ന് ഉടന്‍ ഒഴിഞ്ഞുപോകണം'; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം

നേരത്തെ അല്‍ ഷിഫയില്‍ ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ ശേഷിക്കുന്ന ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം. അടുത്ത മണിക്കൂറില്‍ തന്നെ ഒഴിഞ്ഞുപോകണമെന്നാണ് ലൗഡ് സ്പീക്കറിലൂടെ സൈന്യം ഉത്തരവിട്ടതെന്ന് സംഭവസ്ഥലത്തുള്ള എ എഫ് പി മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി തെക്കന്‍ ഗാസയിലേക്ക് മാറ്റണമെന്ന് ഇസ്രയേല്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ രോഗികളെ മാറ്റാന്‍ പറ്റുന്ന അവസ്ഥയിൽ അല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

രോഗികള്‍, പരുക്കേറ്റവര്‍, കുടിയിറക്കപ്പെട്ടവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ നിന്നും ഒഴിഞ്ഞുപോകുന്നത് പോകുന്നതും ഉറപ്പാക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടതായി ആശുപത്രി ഡയറക്ടറായ മുഹമ്മദ് അബു സല്‍മിയ എഎഫ്പിയോട് പറഞ്ഞു.

'അല്‍ ഷിഫ ആശുപത്രിയിൽനിന്ന് ഉടന്‍ ഒഴിഞ്ഞുപോകണം'; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം
ഹമാസിന്റെ താവളമെന്ന് ഇസ്രയേൽ; ഗാസയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ പരിശോധന

അല്‍ ഷിഫ ആശുപത്രിയുടെ കീഴിലെ തുരങ്കത്തിൽ ഹമാസിന്റെ താവളം പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെട്ട് ഇസ്രയേല്‍ നേരത്തെ ആശുപത്രിയില്‍ റെയ്ഡും നടത്തിയിരുന്നു. ഗാസയിലെ അല്‍-ഷിഫ പോലുള്ള ആശുപത്രികളെ കമാന്‍ഡ് സെന്ററുകളായി ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ഇസ്രയേല്‍ റെയ്ഡ് നടത്തിയത്. ക്രൂരമായ കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണ് ഈ വാദത്തിലൂടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യമെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച സൈന്യം ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 2300ഓളം രോഗികളും സ്റ്റാഫുകളും പലസ്തീനികളും ആശുപത്രിയില്‍ അഭയം പ്രാപിച്ചിരുന്നു. അതേസമയം, ഇന്ധനക്ഷാമം മൂലം വൈദ്യുതി മുടക്കമുണ്ടായത് കാരണം ഡസന്‍ കണക്കിന് ആളുകള്‍ ആശുപത്രിയില്‍ മരിച്ചിട്ടുണ്ടെന്നാണ് ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.

'അല്‍ ഷിഫ ആശുപത്രിയിൽനിന്ന് ഉടന്‍ ഒഴിഞ്ഞുപോകണം'; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം
കടുപ്പിച്ച് അമേരിക്ക; ഗാസയിലേക്ക് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ

കഴിഞ്ഞ ദിവസം ഗാസ മുനമ്പിലുള്ള ഖാന്‍ യൂനിസില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന ലഘുലേഖകള്‍ ഇസ്രയേല്‍ വ്യോമസേന നിക്ഷേപിച്ചിരുന്നു. പ്രദേശത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ട് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞുപോകണമെന്നാണ് ലഘുലേഖയിലെ ആവശ്യം. സമാനമായ ലഘുലേഖകള്‍ ഏകദേശം രണ്ടാഴ്ച മുമ്പും സൈന്യം ഉപേക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in