പലസ്തീൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

പലസ്തീൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു

2023ൽ മാത്രം ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീനികളുടെ എണ്ണം61 ആയി

പലസ്തീനിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച പകലാണ് , ഇസ്രയേലിന്റെ സൈനിക നടപടി. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിലാണ് ഇസ്രയേലിന്റെ ആക്രമണം. നൂറിലേറെ പേർക്ക് പരുക്കേറ്റു.

പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആയുധങ്ങള്‍ നിറച്ച വാഹനത്തില്‍ സൈനികര്‍ നഗരത്തിലെത്തിയത്. പലസ്തീന്‍ പോരാളികളായ ഹൊസ്സാം ഇസ്ലീം, മുഹമ്മദ് അബ്ദുള്‍ഖാമി എന്നിവരെ തേടിയായിരുന്നു സൈനിക നടപടി. നഗര വാതിലുകള്‍ അടച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും വീടുകള്‍ സൈന്യം വളഞ്ഞത്. ഇവരുള്‍പ്പെടെ 10 പേർ ഇസ്രയേല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരുക്കേറ്റു. ഇതി ആറ് പേരുടെ നില ഗുരുതരമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പലസ്തീൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
ജറുസലേമിലെ സിനഗോഗിൽ വെടിവെപ്പ്: ഏഴുപേര്‍ കൊല്ലപ്പെട്ടു, അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍

ഈ വര്‍ഷം മാത്രം ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീനികളുടെ എണ്ണം ഇപ്പോള്‍ 61 ആയി. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടും. ഇസ്രയേല്‍ നടപടിയെ അപലപിച്ച പലസ്തീന്‍ സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടരാനനുവദിക്കില്ലെന്നും വ്യക്തമാക്കി. നബ്ലസിലെ സൈനിക നടപടി ഇസ്രയേല്‍ സര്‍ക്കാരും സ്ഥിരീകരിച്ചും. എന്നാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനങ്ങളോടുള്ള ക്രൂരകൃത്യം വര്‍ധിക്കുകയാണെന്നും ക്ഷമ നശിക്കുന്നുവെന്നുമായിരുന്നു ഹമാസിന്‌റെ പ്രതികരണം. റാമല്ല, നബ്ലസ് നഗരങ്ങളില്‍ പലസ്തീന്‍ രാഷട്രീയ പാര്‍ട്ടികള്‍ ബുധനാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തു.

പലസ്തീൻ നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം; റെയ്ഡിനിടെ വെടിവെപ്പ്, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു

സമീപകാലത്ത് അധിനിവേശ വെസ്‌ററ്ബാങ്കില്‍ ഏറ്റവുമധികം ഇസ്രയേൽ അതിക്രമമുണ്ടായ വര്‍ഷമായിരുന്നു 2022. 2006 ന്‌ ശേഷം ഏറ്റവും രക്തരൂഷിതമായ വര്‍ഷമെന്നാണ് ഐക്യരാഷ്ട്രസഭ 2022 നെ രേഖപ്പെടുത്തുന്നത്. 171 പലസ്തീനികളാണ് കഴിഞ്ഞ വര്‍ഷം ഇസ്രയേൽ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 30 കുട്ടികളും ഉള്‍പ്പെടും.

logo
The Fourth
www.thefourthnews.in