സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

കഴിഞ്ഞദിവസം ഇസ്രയേൽ തലസ്ഥാനമായ ടെൽഅവീവിലും വെസ്റ്റ് ബാങ്കിലും നടന്ന ആക്രമണത്തിൽ വിനോദസഞ്ചാരി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു

ജറുസലേമിലെ അൽ അഖ്‌സ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. ഇന്ന് രാവിലെ സിറിയക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. കഴിഞ്ഞ ദിവസം സിറിയയിൽ നിന്ന് ഇസ്രായേലിലേക്ക് രണ്ട് ബാച്ചുകളിലായി ആറ് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഇസ്രയേലിന്റെ ആക്രമണം.സിറിയയുടെ നാലാം ഡിവിഷനും റഡാറും പീരങ്കി പോസ്റ്റുകളും ഉൾപ്പെടെയുള്ള സൈനിക സൈറ്റുകൾ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി സൈന്യം വ്യക്തമാക്കി.

സിറിയ ശനിയാഴ്ച നടത്തിയ ആദ്യ ആക്രമണങ്ങളിൽ ഒരു റോക്കറ്റ് ഇസ്രായേൽ പിടിച്ചടക്കിയ ഗോലാൻ കുന്നുകളിലെ വയലുകളിലാണ് പതിച്ചത്.ഒരു മിസൈലിന്റെ ശകലങ്ങൾ സിറിയൻ അതിർത്തിക്കടുത്തുള്ള ജോർദാനിൽ പതിച്ചതായി ജോർദാൻ സൈന്യം റിപ്പോർട്ട് ചെയ്തു.മൂന്ന് റോക്കറ്റുകൾ തൊടുത്തുവിട്ട ആദ്യ ആക്രമണത്തിന് ശേഷം സിറിയയിലേക്ക് പീരങ്കി ഉപയോഗിച്ച് വെടിവെച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു.

സിറിയയുടെ നാലാം ഡിവിഷനും റഡാറും പീരങ്കി പോസ്റ്റുകളും ഉൾപ്പെടെയുള്ള സൈനിക സൈറ്റുകൾ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി സൈന്യം വ്യക്തമാക്കി

ഞായറാഴ്ച പുലർച്ചെ വിക്ഷേപിച്ച രണ്ടാമത്തെ ബാച്ചിൽ രണ്ടെണ്ണം അതിർത്തി കടക്കുകയും ഒന്ന് തുറസ്സായ സ്ഥലത്ത് പതിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ റോക്കറ്റ് അതിർത്തി കടക്കാതെ തടഞ്ഞതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇരു രാജ്യങ്ങളിലും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.അൽ അഖ്‌സയിൽ ഇസ്രായേലി പോലീസ് നടത്തിയ ആക്രണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുണ്ടായ സംഘർഷങ്ങൾ അതിരൂക്ഷമായി തുടരുകയാണ്.

സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
സംഘർഷത്തിന് അയവില്ല; ഗാസയിലും ലബനനിലും ഇസ്രായേൽ വ്യോമാക്രമണം

സിറിയൻ ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന, ദമാസ്കസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ്തീൻ ഗ്രൂപ്പ് മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ലെബനൻ മാധ്യമമായ അൽ-മയദീൻ ടിവി റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ ഉപദേഷ്ടാവ് ആക്രമണങ്ങളെ " ക്രൂരനായ ശത്രുവിനെതിരെ മുമ്പുണ്ടായിരുന്നതും നിലവിലുള്ളതും തുടരുന്നതുമായ പ്രതികരണങ്ങളുടെ ഭാഗം" എന്നാണ് വിശേഷിപ്പിച്ചത്.

സിറിയയിലെ ഇറാൻ അധിനിവേശം തടയാൻ സമീപവർഷങ്ങളിൽ ഇസ്രായേൽ രാജ്യത്തെ സർക്കാർനിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രായേൽ രാജ്യത്ത് നടത്തിയ ആക്രമണങ്ങളെ തുടർന്ന് ദമാസ്കസ്, ആലെപ്പോ വിമാനത്താവളങ്ങൾ അടച്ചിടുകയും സാധാരണക്കാരും സൈനിക ഉപദേഷ്ടാക്കളും അടക്കം കൊല്ലപ്പെടുകയും ചെയ്തതായി സിറിയ ആരോപിച്ചിരുന്നു.

സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
ഇസ്രയേൽ-പലസ്തീൻ ആക്രമണം; ഇരുരാജ്യങ്ങളും കൂടുതൽ മോശം സ്ഥിതിയിലേക്ക്; സമാധാനശ്രമങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ ഖത്തർ

കഴിഞ്ഞദിവസം ഇസ്രയേൽ തലസ്ഥാനമായ ടെൽഅവീവിലും വെസ്റ്റ് ബാങ്കിലും നടന്ന ആക്രമണത്തിൽ വിനോദസഞ്ചാരി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിലേക്ക് പലസ്തീൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ തെക്കൻ ലെബനനേയും ഗാസയേയും ലക്ഷ്യമിട്ട് ഇസ്രയേൽ തിരിച്ചടിച്ചു. ലെബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് വെസ്റ്റ്ബാങ്കിൽ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. 2006ൽ ലെബനനില്‍ ഹിസ്ബുള്ളയുമായുണ്ടായ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അതിർത്തി കടന്ന് ഇസ്രയേൽ ഇത്രയും കടുത്ത വ്യോമാക്രമണം നടത്തുന്നത്.ജൂതരുടെയും മുസ്ലിംങ്ങളുടെയും പുണ്യദിവസങ്ങളിൽ ഏറ്റുമുട്ടലുണ്ടായതിനാൽ പ്രത്യാഘാതം ഗുരുതരമാകാനും സാധ്യത കൂടുതലാണ്.

logo
The Fourth
www.thefourthnews.in