'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ്
 മാലദ്വീപ് പ്രസിഡന്റ്

'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് മാലദ്വീപ് പ്രസിഡന്റ്

ചൈന സന്ദർശനത്തിനിടെയിലാണ് മാലദ്വീപ് പ്രസിഡൻ്റിൻ്റെ പരാമർശം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായി മാലദ്വീപ് ഭരണപക്ഷ നേതാക്കളുടെ വിമര്‍ശനത്തില്‍ വിവാദം തുടരുന്നതിനിടെ മൗനം വെടിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു. തങ്ങള്‍ ചെറിയ രാജ്യമായിരിക്കാം, പക്ഷേ അത് മറ്റുള്ളവര്‍ക്ക് ഉപദ്രവിക്കുന്നതിനുള്ള ലൈസന്‍സ് അല്ല എന്നാണ് മുയ്‌സുവിന്റെ പരാമര്‍ശം. അഞ്ച് ദിവസത്തെ ചൈന സന്ദര്‍ശനത്തിനിടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുയ്‌സുവിന്റെ പ്രതികരണം.

'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ്
 മാലദ്വീപ് പ്രസിഡന്റ്
മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?

അതേസമയം, മാലദ്വീപിലെ ആഭ്യന്തര കാര്യങ്ങളിലെ പുറത്തുനിന്നുള്ള ഇടപെടലുകളെ എതിര്‍ക്കുന്നുവെന്നും രാഷ്രത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണക്കുന്നുവെന്നും ചൈനയും പ്രതികരിച്ചു. തങ്ങളുടെ പ്രധാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പരസ്പരം പിന്തുണയ്ക്കുമെന്ന് ചൈനയും മാലദ്വീപും പുറത്തിറക്കിയ സയുക്ത പ്രസ്താവനയില്‍ പറയുന്നു.

കൂടാതെ ചൈനയില്‍ നിന്നും മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കുന്നതിനുള്ള തീവ്രശ്രമമുണ്ടാകണമെന്ന് മുയ്‌സു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിന് മുമ്പ് ചൈനയായിരുന്നു തങ്ങളുടെ വിപണിയില്‍ ഒന്നാം സ്ഥാനത്തെന്നും ഈ സ്ഥാനം വീണ്ടെടുക്കാന്‍ ചൈന ശ്രമിക്കണമെന്നും മുയ്‌സു അഭ്യര്‍ത്ഥിച്ചു.

ദ്വീപിലേക്ക് ചൈനീസ് സഞ്ചാരികളുടെ യാത്ര വര്‍ധിപ്പിക്കുന്നതടക്കമുള്ള 20 ഉടമ്പടികളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ചൈന-മാലദ്വീപ് സഹകരണ പങ്കാളിത്തം (2024-2028) കെട്ടിപ്പടുക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനിലും ഇരുരാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. 52 വര്‍ഷം മുമ്പ് നയതന്ത്ര ബന്ധം സ്ഥാപിച്ചത് മുതല്‍ ഇരു രാജ്യങ്ങളും എല്ലായ്‌പ്പോഴും പരസ്പരം പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുന്നതായും ഉടമ്പടികളില്‍ സൂചിപ്പിക്കുന്നുണ്ട്.

'ഞങ്ങൾ ചെറിയ രാജ്യമായിരിക്കാം, പക്ഷേ...' ഇന്ത്യയുമായുള്ള നയതന്ത്ര വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ്
 മാലദ്വീപ് പ്രസിഡന്റ്
മോദിയുടെ ലക്ഷദ്വീപ് യാത്ര: ഇന്ത്യ-മാലദ്വീപ് പ്രശ്‌നം പരസ്യ പോരിലേക്ക്, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇന്ത്യയും മാലദ്വീപും തമ്മിലെ നിലവിലെ നയതന്ത്ര ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയത്. ഇതിനെതിരെ അക്ഷയ് കുമാറും സച്ചിന്‍ തെണ്ടുല്‍ക്കറുമടക്കമുള്ള സെലിബ്രിറ്റികളും രംഗത്ത് വന്നിരുന്നു. എന്നാല്‍ സംഭവം കൈവിട്ട് പോയതോടെ മറിയം ഷിയുന, മല്‍ഷ ഷരീഫ്, മഹ്‌സും മജീദ് എന്നീ മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in