ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി

ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി

ഇസ്ലാമിക് ജിഹാദ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രയേൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ 70തോളം പേർക്ക് പരുക്കേറ്റു

തുടര്‍ച്ചയായ മൂന്നാംദിവസവും ഗാസ മുനമ്പ് ലക്ഷ്യമാക്കി ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 27 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എഴുപതിലേറെപേര്‍ക്ക് ഇതുവരെ പരുക്കേറ്റു.

ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി
പലസ്തീനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം, 2 മരണം; തിരിച്ചടിയായി റോക്കറ്റ് ആക്രണം

ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചത്. ജിഹാദ് ഗ്രൂപ്പിന്റെ യൂണിറ്റ് കമാൻഡറായ അലി ഗാലിയും കഴിഞ്ഞദിവസങ്ങളിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീനിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

പലസ്തീനി സംഘങ്ങൾ തൊടുത്തുവിട്ട 400ലധികം റോക്കറ്റുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലി പൗരന്മാർക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗാസയിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പാണെന്ന വാദമുന്നയിച്ചാണ് നിലവിൽ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഗാസയിലെ 158 കേന്ദ്രങ്ങൾ ഇതുവരെ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേൽ വീണ്ടും ആരംഭിച്ചിരിക്കുന്ന ആക്രമണത്തിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.

ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി
മൂന്ന് മാസത്തെ നിരാഹാരം; ഒടുവിന്‍ പലസ്തീന്‍ പൗരന്‍ ഇസ്രയേല്‍ ജയിലില്‍ മരണത്തിന് കീഴടങ്ങി

കൊലപാതകം അപലപനീയമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നടപടി അസ്വീകാര്യമാണെന്നും യുഎന്‍ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിൽ 13 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. 40ലധികം ഇസ്രയേലി യുദ്ധവിമാനങ്ങൾ രണ്ട് മണിക്കൂറിലേറെ നീണ്ട ആക്രമണമാണ് നടത്തിയത്. ലോകത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന ഗാസ മുനമ്പ്.

ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 27 ആയി
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹമാസ് കഴിഞ്ഞാൽ പലസ്തീനിലെ ശക്തമായ തീവ്രവാദ സംഘടനയാണ് പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്. സമീപ വർഷങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങള്‍ക്ക് പിന്നിൽ ഈ സംഘമാണെന്നാണ് ഇസ്രയേല്‍ വാദം. ഇസ്‌ലാമിക് ജിഹാദ് ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ കഴിഞ്ഞ ആഴ്ച നടത്തിയ റോക്കറ്റ് ആക്രമണങ്ങൾക്കുള്ള മറുപടിയായിട്ടാണ് നിലവിലെ തിരിച്ചടിയെന്ന് അവര്‍ വിശദീകരിക്കുന്നു.

വിചാരണ പോലുമില്ലാതെ അനിശ്ചിതമായി തടവിലിട്ടതിനെതിരെ പലസ്തീൻ പൗരനായ ഖാദർ അദ്‌നാനെ ഇസ്രയേല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. 87 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ അദ്ദേഹം മരിച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ആക്രമണം.

logo
The Fourth
www.thefourthnews.in