റിട്ടയര്‍മെന്റ് ലൈഫ് ദുബായില്‍ ആസ്വദിക്കാം; വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ആര്‍ക്കൊക്കെ ലഭിക്കും?

റിട്ടയര്‍മെന്റ് ലൈഫ് ദുബായില്‍ ആസ്വദിക്കാം; വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ആര്‍ക്കൊക്കെ ലഭിക്കും?

55 വയസ് കഴിഞ്ഞ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് യുഎഇ റിട്ടയര്‍മെന്റ് വിസ അനുവദിക്കുന്നത്

പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമാണ് യുഎഇ. ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും നിരവധിപേരാണ് യുഎഇയില്‍ തന്നെ തുടര്‍ന്നും താമസിക്കാന്‍ ആഗ്രഹിക്കുന്നത്. ഇത്തരക്കാര്‍ക്ക് വേണ്ടി 2021ല്‍ യുഎഇ വിസ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. റിട്ടയര്‍മെന്റ് വിസയാണ്, വിരമിച്ച ശേഷവും യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇ വാഗ്ദാനം ചെയ്യുന്നത്.

55 വയസ് കഴിഞ്ഞ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് യുഎഇ റിട്ടയര്‍മെന്റ് വിസ അനുവദിക്കുന്നത്. ജീവിത പങ്കാളികളേയും മക്കളേയും സ്‌പോണ്‍സര്‍ ചെയ്യാനും യുഎഇ അനുവദിക്കുന്നുണ്ട്.

റിട്ടയര്‍മെന്റ് ലൈഫ് ദുബായില്‍ ആസ്വദിക്കാം; വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ആര്‍ക്കൊക്കെ ലഭിക്കും?
കുടുംബമായി അവധിയാഘോഷിക്കാൻ യുഎഇലേക്ക് പോകാം; കുട്ടികൾക്ക് സൗജന്യ വിസ, എങ്ങനെ അപേക്ഷിക്കാം?

താഴെപ്പറയുന്ന നിബന്ധനകളില്‍ ഏതെങ്കിലും ഒന്നു പാലിച്ചാല്‍, നിങ്ങള്‍ക്ക് റിട്ടയര്‍മെന്റ് വിസ ലഭിക്കും.

 • 180,000 ദിര്‍ഹത്തിന്റെ വാര്‍ഷിക വരുമാനമോ, 15,000 ദിര്‍ഹത്തിന്റെ മാസവരുമാനമോ ഉള്ളവരായിരിക്കണം അപേക്ഷ നല്‍കേണ്ടത്.

 • മൂന്നുവര്‍ഷത്തെ ഫിക്‌സഡ് ഡിപ്പോസിറ്റായി 10 ലക്ഷം ദിര്‍ഹം സേവിങ്‌സ് ഉണ്ടായിരിക്കണം.

 • പത്തുലക്ഷം ദിര്‍ഹം മൂല്യം വരുന്ന സ്വത്തുണ്ടായിരിക്കണം.

 • വസ്തുവിലും ഫിക്‌സഡ് ഡിപ്പോസിറ്റിലും മൂന്നുവര്‍ഷത്തേക്ക് 50,000 ദിര്‍ഹത്തിന്റെ നിക്ഷേപം വേണം.

സേവിങ്‌സ് ഓപ്ഷന്‍ വഴിയാണ് നിങ്ങള്‍ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍, യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വസ്തു വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണം. https://smart.gdrfad.gov.ae എന്ന വെബ്‌സൈറ്റ് വഴിയും വിസയ്ക്ക് അപേക്ഷിക്കാം.

നല്‍കേണ്ട ഡോക്യുമെന്റുകള്‍

 • പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്.

 • ജീവിത പങ്കാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെങ്കില്‍, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.

 • യുഎഇ നിവാസിയാണെങ്കില്‍, അപേക്ഷിക്കുന്നയാളുടെയും ആശ്രിതരുടേയും നിലവിലെ വിസയുടെ പകര്‍പ്പ്.

 • യുഎഇ നിവാസിയാണെങ്കില്‍, എമിറേറ്റ് ഐഡികളുടെ കോപ്പികള്‍.

 • അപേക്ഷിക്കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം അനുസരിച്ച്, അധികൃതര്‍ ആവശ്യപ്പെടുന്ന കൂടുതല്‍ രേഖകളും സമര്‍പ്പിക്കേണ്ടിവരും.

റിട്ടയര്‍മെന്റ് ലൈഫ് ദുബായില്‍ ആസ്വദിക്കാം; വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ആര്‍ക്കൊക്കെ ലഭിക്കും?
ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസയ്ക്ക് തീരുമാനം

വരുമാനം അനുസരിച്ചുള്ള അപേക്ഷയ്ക്ക് നല്‍കേണ്ട രേഖകള്‍

വരുമാനത്തിന്റെ പ്രൂഫ് ഈ മാര്‍ഗത്തിലൂടെ അപേക്ഷിക്കുന്നവര്‍ നല്‍കണം. വരുമാനം വ്യക്തമാക്കുന്ന സ്ഥാപനത്തിന്റെ കത്ത്, മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനം പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന സ്ഥാപനത്തിന്റെ ലെറ്റര്‍, സ്ഥിര വരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇവയില്‍ ഒന്ന് നല്‍കേണ്ടിവരും.

15,000 ദിര്‍ഹത്തിന്റെ മാസ നിക്ഷേപത്തിന്റേയോ, 18,000 ദിര്‍ഹത്തിന്റെ വാര്‍ഷിക നിക്ഷേപത്തിന്റേയോ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്.

സേവിങ്‌സ് ബേസ് ആപ്ലിക്കേഷന്‍

മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് വിരമിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകള്‍, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ 10 ലക്ഷം ദിര്‍ഹം നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ ഈ മാര്‍ഗത്തിലൂടെ അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കണം.

പ്രോപ്പര്‍ട്ടി മുന്‍ നിര്‍ത്തിയുള്ള അപേക്ഷ

ദുബായില്‍ 10 ലക്ഷം ദിര്‍ഹം മൂല്യം വരുന്ന സ്വന്തം വസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍, പ്രോപ്പര്‍ട്ടിയില്‍ ഷെയര്‍ ആണ് ഉള്ളതെങ്കില്‍, അതില്‍ പത്തുലക്ഷം ദിര്‍ഹത്തിന്റെ ഷെയര്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ സമര്‍പ്പിക്കണം.

റിട്ടയര്‍മെന്റ് ലൈഫ് ദുബായില്‍ ആസ്വദിക്കാം; വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ആര്‍ക്കൊക്കെ ലഭിക്കും?
ഓണ്‍ലൈനായി റസിഡന്റ് വിസയിലെ വിവരങ്ങള്‍ പുതുക്കാം; പുതിയ സംവിധാനമൊരുക്കി യുഎഇ

പ്രോപ്പര്‍ട്ടി, സേവിങ്‌സ് ബേസ് അപേക്ഷകള്‍

പ്രോപ്പര്‍ട്ടി ദുബൈയില്‍ തന്നെയായിരിക്കണം. ഇതിന്റെ ഏറ്റവും കുറഞ്ഞ മൂല്യം 500,000 ദിര്‍ഹം ആയിരിക്കണം. 3,714.75 ദിര്‍ഹമാണ് വിസ അപേക്ഷയ്ക്ക് നല്‍കേണ്ട ഫീസ്. എന്‍ഡ്രി പെര്‍മിറ്റ്, വിസ സ്റ്റാറ്റസ് അഡ്ജസ്റ്റ്‌മെന്റ്, റെസിഡന്‍സി സ്റ്റാംപിങ്, എമിറേറ്റ്‌സ് ഐഡി, മെഡിക്കല്‍ എക്‌സാമിനേഷന്‍ ആന്റ് മാനേജ്‌മെന്റ് ഫീസ് എന്നി ഉള്‍പ്പെടെയാണ് ഈ തുക വാങ്ങുന്നത്.

logo
The Fourth
www.thefourthnews.in