ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ

ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ

ആരോപണങ്ങളിൽ പുതിയതായി ഒന്നുമില്ലെന്നും വിഷയം കോടതിയുടെ പരിഗണയിലായതിനാൽ അവിടെ പ്രതികരിച്ചോളാമെന്നായിരുന്നു ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ഥ്

ഇന്ത്യൻ ന്യൂസ് വെബ്സൈറ്റായ ന്യൂസ് ക്ലിക്കിന് എതിരെ വീണ്ടും മോദി സർക്കാർ. അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിങ്കവുമായി ബന്ധമുള്ള ഒരു വിദേശ ശൃംഖല ന്യൂസ് ക്ലിക്കിൽ ധന നിക്ഷേപം നടത്തിയെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ചുവടു പിടിച്ചാണ് ബിജെപി സർക്കാരിന്റെ പുതിയ മുന്നേറ്റം. ചൈനീസ് പ്രൊപഗണ്ട പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അമേരിക്കൻ കോടീശ്വരനും ഐടി കൺസൾട്ടിങ് സ്ഥാപനമായ തോട്ട് വർക്ക്സിന്റെ സ്ഥാപകനും ചെയർമാനുമായ നെവിൽ റോയ് സിങ്കത്തെയാണ് സാമ്പത്തിക ഇടപാടുകളുടെ മുഖ്യ കണ്ണിയായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. എന്നാൽ സാമ്പത്തിക സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന യാതൊരു തെളിവുകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നില്ല.റിപ്പോർട്ടിന് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു നെവിൽ റോയ് സിങ്കത്തിന്റെ പ്രതികരണം.

ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ
ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് മുൻ നിർത്തി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ന്യൂസ് ക്ലിക്കിനെതിരെ രംഗത്തെത്തി. അതുമായി ബന്ധപ്പെടുത്തി ലോക്സഭയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത ആരോപണവും ഉന്നയിച്ചു. ചൈനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ന്യൂസ് ക്ലിക്ക് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും സഹായിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയിൽ കോൺഗ്രസിനെതിരെ ഇതേ ആരോപണം ഉന്നയിച്ചു. ദുബൈയുടെ ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് കത്ത് നൽകി.

ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ
'ഭരണഘടന സംവാദാത്മകം', രഞ്ജന്‍ ഗൊഗോയിയുടെ കന്നിപ്രസംഗത്തില്‍ വിവാദം

ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളിൽ പുതിയതായി ഒന്നുമില്ലെന്നും എല്ലാം പഴയ കാര്യങ്ങൾ തന്നെയാണെന്നും ന്യൂസ്‌ ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ഥ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ വിശദീകരിച്ചോളാമെന്നും വ്യക്തമാക്കി. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ന്യൂസ് ക്ലിക്ക് ആസ്ഥാനത്ത് ഇ ഡി പരിശോധനയുൾപ്പെടെയുള്ള നടപടികൾ നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in