ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്

ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്

'കോൾഡ് ഔട്ട്' എന്ന സിറപ്പിനാണ് ലോകാരോഗ്യ സംഘടന ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്

ഇന്ത്യൻ മരുന്ന് കമ്പനി നിർമിച്ച കഫ് സിറപ്പിന് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പുമായി ഇറാഖിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യൻ നിർമിത മരുന്നുകൾക്ക് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ലഭിക്കുന്നത്.

'കോൾഡ് ഔട്ട്' എന്ന സിറപ്പിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡാബിലൈഫ് ഫാർമ പ്രൈവറ്റ് ലിമിറ്റഡിനായി തമിഴ്‌നാട് ആസ്ഥാനമായുള്ള ഫോർട്ട്‌സ് (ഇന്ത്യ) ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് മരുന്നിന്റെ നിർമാണം.

ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്
'എക്സോർസിസ്റ്റ്' സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

'പരിശോധനയ്ക്കായി സമർപ്പിച്ച 'കോൾഡ് ഔട്ട്' കഫ് സിറപ്പിന്റെ സാമ്പിളിൽ ഉയർന്ന അളവിൽ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും (0.25%), എത്തിലീന്‍ ഗ്ലൈക്കോളും (2.1%) കണ്ടെത്തി. അനുവദനീയ പരിധിയിൽ (0.10% ) കൂടുതലായിരുന്നു മരുന്ന് സാമ്പിളിൽ ഇവയുടെ അളവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ജീവന് ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന ഘടകങ്ങളാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളും, എത്തിലീന്‍ ഗ്ലൈക്കോളും. വയറുവേദന, ഛർദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, സ്ഥിരതയില്ലാത്ത മാനസികാവസ്ഥ, മരണത്തിന് കാരണമാകുന്ന വൃക്കയുടെ തകരാറുകൾ എന്നിവയ്ക്ക് വരെ ഈ മരുന്നിന്റെ ഉപയോഗം കാരണമാകും. കുട്ടികളിൽ ഈ മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്
മണിപ്പൂര്‍: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ 'ഇന്ത്യ'

'കോൾഡ് ഔട്ട്' സിറപ്പ് എത്താൻ സാധ്യതയുള്ള രാജ്യങ്ങളും പ്രദേശങ്ങളും നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത ഈ ഉത്പന്നം വിപണിയിൽ കണ്ടെത്തിയാൽ ഉടൻ തന്നെ ലോകാരോഗ്യ സംഘടനയെ അറിയിക്കാൻ ഇറാഖിലെ ദേശീയ റെഗുലേറ്ററി അതോറിറ്റിക്കും ആരോഗ്യ അധികാരികൾക്കും നിർദേശം നൽകി.

കഴിഞ്ഞവർഷം ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഗാംബിയയിലും ഉസ്‌ബസ്ക്കിസ്ഥാനിലുമായി 84 കുട്ടികളാണ് മരിച്ചത്. കഫ്സിറപ്പുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത അടുത്തയിടെ കാമറൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ നിർമിത നേത്ര മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് യുഎസിൽ നിരവധി കുട്ടികൾക്ക് കടുത്ത അണുബാധയുണ്ടായിരുന്നു. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in