കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ

കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ

കൊല്ലപ്പെട്ടവരുടെ ഡിഎൻഎ പരിശോധന ഫലം ഒത്തുവന്നതോടെയാണ് അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോയുടെ സ്ഥിരീകരണം

റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ. വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ ഡിഎൻഎയും പരിശോധന ഫലവും ഒത്തുവന്നതോടെയാണ് അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോയുടെ സ്ഥിരീകരണം. മൂന്ന് ജീവനക്കാരുൾപ്പെടെ ആകെ പത്ത് പേരായിരുന്നു എംബറര്‍ ലഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ
സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

മോസ്കോയിൽനിന്ന് സെന്റ്പീറ്റേർസ്ബർഗിലേക്ക് പോയ വിമാന യാത്രക്കാരുടെ പട്ടികയിൽ യെവ്ഗനി പ്രിഗോഷിൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു. അപകടത്തെ തുടർന്ന് എയർ ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് റഷ്യ റഷ്യ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയിരിക്കുന്നത്. എന്നാൽ പ്രിഗോഷിന്‍ ഉള്‍പ്പെടെയുള്ള ആളുകൾ സഞ്ചരിച്ചിരുന്ന വിമാനം അപകടം സംഭവിക്കുന്നതിന് 30 സെക്കന്റ് മുന്‍പ് വരെ യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളും കാണിച്ചിരുന്നില്ലെന്നാണ് ഫ്‌ളൈറ്റ് ട്രാക്കിങ് ഡാറ്റയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ; സ്ഥിരീകരിച്ച് റഷ്യ
ലൈംഗിക പീഡനക്കേസ് പിൻവലിച്ചില്ല; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ വിവസ്ത്രയാക്കി

യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടികളുടെ ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു പ്രിഗോഷിൻ. പുടിന്റെ പരിവാരങ്ങളിൽ ഏറ്റവും അപകടകാരിയായ ക്രിമിനൽ എന്നാണ് വിമർശകർ പ്രിഗോഷിനെ വിശേഷിപ്പിച്ചിരുന്നത്. യുക്രെയ്ന്‍ അധിനിവേശത്തില്‍ വലിയ പങ്കുവഹിച്ച വാഗ്നര്‍ സംഘം റഷ്യന്‍ സേനയില്‍ നിന്ന് അവഗണന നേരിട്ടെന്നും വ്യോമാക്രമണത്തിലൂടെ വാഗ്നര്‍ ഗ്രൂപ്പിലെ നിരവധിപേരെ കൊലപ്പെടുത്തിയെന്നും പ്രിഗോഷിൻ ആരോപിച്ചിരുന്നു.

റഷ്യയുടെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ടതോടെ മോസ്‌കോയിലേക്കുള്ള സൈനിക നീക്കം അവസാനിപ്പിച്ച് പ്രിഗോഷിൻ ബെലാറസിലേക്ക് മാറുകയായിരുന്നു. ഇതിന് ശേഷം പ്രിഗോഷിൻ എവിടെയാണെന്നതിൽ കൃത്യമായ സ്ഥിരീകരണമുണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in