സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ (എഫ്‌ഐഎ) തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരാണ് ഇമ്രാനെ ജയിലിലെത്തി ചോദ്യം ചെയ്തത്

അറ്റോക്ക് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സൈഫർ കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെ (എഫ്‌ഐഎ) തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരാണ് ഇമ്രാനെ ജയിലിലെത്തി ചോദ്യം ചെയ്തത്. യുഎസിലെ പാക് എംബസിയിൽ നിന്നുള്ള സൈഫർ ഉള്ളടക്കം പരസ്യമാക്കിയതിന് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചോദ്യം ചെയ്യൽ.

സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ജി20 ഉച്ചകോടിക്ക് മുമ്പ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ നിറഞ്ഞ് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍; അന്വേഷണം ആരംഭിച്ചു

തോഷ്ഖാന കേസിൽ ഖാൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മൂന്ന് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ. എഫ്‌ഐഎ ഡെപ്യൂട്ടി ഡയറക്ടർ അയാസ് ഖാന്റെ നേതൃത്വത്തിലുള്ള ആറംഗ സംയുക്ത അന്വേഷണ സംഘമാണ് ഖാനെ ചോദ്യം ചെയ്തത്.

ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം ഒരു മണിക്കൂറോളം തുടർന്നതായാണ് വിവരം. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനായി ഗൂഢാലോചന നടത്തിയതിന് തെളിവായി ഇമ്രാൻ ഖാൻ പരാമർശിച്ച രേഖ കൂടിയാണ് സൈഫർ കേബിൾ.

സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ചന്ദ്രയാൻ 3 കണ്ടെത്തിയത് വിലപ്പെട്ട വിവരങ്ങൾ; ശിവശക്തി പോയിന്റ് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ

ചോദ്യം ചെയ്യലിൽ സൈഫർ നഷ്ടപ്പെട്ടതായി പറഞ്ഞ ഇമ്രാൻ അതെവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഓർമ്മയില്ലെന്നും വ്യക്തമാക്കിയതാണ് വിവരം. അതുപോലെ മുൻപ് വെളിപ്പെടുത്തിയ രേഖകൾ സൈഫറിന്റെ ആണെന്നുള്ള കാര്യവും ഇമ്രാൻ നിഷേധിച്ചു. പൊതുജനങ്ങൾക്ക് മുൻപിൽ കാണിച്ച രേഖകൾ ക്യാബിനറ്റ് മീറ്റിംഗിന്റെ മിനിറ്റുകളായിരുന്നു എന്നും സൈഫർ അല്ലെന്നുമാണ് ഖാന്റെ വെളിപ്പടുത്തൽ.

സൈഫർ കേസിൽ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കെതിരെയും അന്വേഷണ ഏജൻസി കേസെടുത്തിരുന്നു.

സൈഫർ കേസ്: ഇമ്രാൻ ഖാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ

തോഷ്ഖാന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഈ മാസമാദ്യം ഇമ്രാൻ ഖാനെ പാകിസ്താൻ ഇലക്ഷൻ കമ്മീഷൻ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. 2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 167 പ്രകാരം അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിടിഐ മേധാവിയെ അയോഗ്യനാക്കിയതെന്നാണ് കമ്മീഷൻ വിജ്ഞാപനത്തിൽ വ്യക്തമാക്കിയത്. ഒപ്പം ഖുറാമിൽ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനവും റദ്ദാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in