ചൈനയിൽ പുതിയ കോവിഡ് വകഭേദം: ജൂണിൽ തീവ്രതരംഗമായേക്കാം, ആഴ്ചയിൽ ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാം

ചൈനയിൽ പുതിയ കോവിഡ് വകഭേദം: ജൂണിൽ തീവ്രതരംഗമായേക്കാം, ആഴ്ചയിൽ ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാം

മൂന്നോ നാലോ വാക്സിനുകൾക്ക് ഉടൻ അനുമതി ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. XBB എന്ന ഒമിക്രോൺ വകഭേദമാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂണിൽ കൂടുതൽ ശക്തമായേക്കാവുന്ന കോവിഡ് തരംഗത്തിൽ ആഴ്ചയിൽ ലക്ഷക്കണക്കിന് (65 മില്യൺ) കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് സൂചനകൾ. പുതിയ വകഭേദം വൈറസിനെ ചെറുക്കാനുള്ള വാക്സിൻ അടിയന്തരമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ചൈന.

XBB ഒമിക്രോൺ ഉപ വകഭേദങ്ങൾക്കായി (XBB 1.9.1, XBB 1.5, XBB 1.16) രണ്ട് പുതിയ വാക്സിനുകൾക്ക് പ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞെന്ന് ചൈനീസ് എപ്പിഡെമിയോളജിസ്റ്റ് വിദഗ്ധൻ സോങ് നാന്‍ഷാന്‍ വ്യക്തമാക്കി. മൂന്നോ നാലോ വാക്സിനുകൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ പുതിയ കോവിഡ് വകഭേദം: ജൂണിൽ തീവ്രതരംഗമായേക്കാം, ആഴ്ചയിൽ ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാം
കോവിഡിന്റെ ഉത്ഭവസ്ഥാനം, ഷി ജിൻപിങ്ങിന് വിന്നിയുമായുള്ള ബന്ധം?; ഉത്തരംമുട്ടി എര്‍ണീ ബോട്ട്

സീറോ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിന് ശേഷം ചൈനയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ വൈറസ് വ്യാപനമാണ് ഇത്തവണത്തേത്. രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം പേരാണ് അന്ന് കോവിഡ് ബാധിതരായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധർ പറയുന്നത്. അമേരിക്കയിലും പുതിയ കേസുകളിൽ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന്റെ ആശങ്കയിലാണ് അമേരിക്കയും.

ചൈനയിൽ പുതിയ കോവിഡ് വകഭേദം: ജൂണിൽ തീവ്രതരംഗമായേക്കാം, ആഴ്ചയിൽ ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാം
കോവിഡിനേക്കാള്‍ മാരകമായ വൈറസ് ഉടന്‍ ആവിർഭവിച്ചേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് ലോകാരോഗ്യ സംഘടന പിന്‍വലിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടന നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in